Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഗ്നാനന്ദയുടെ അമ്മയ്ക്കും അച്ഛനും ആനന്ദ് മഹീന്ദ്ര നൽകിയ സമ്മാനം; ഈ വാഹനം ഇനി സ്വന്തം

കഴിഞ്ഞ വർഷം നടന്ന ചെസ് ലോകകപ്പ് ഫൈനലിൽ ടൈ ബ്രേക്കറിലായിരുന്നു പ്രഗ്നാനന്ദ ലോക ഒന്നാം റാങ്കുകാരനായ മാ​ഗ്നസ് കാൾസനോട് പരാജയപ്പെട്ടത് മികച്ച പ്രകടനമാണ് പ്രഗ്നാനന്ദ കാഴ്ച വെച്ചത്. ഇതിന് പിന്നാലെ പ്രഗ്നാനന്ദന് ഥാർ സമ്മാനം നൽകണമെന്ന ആവശ്യവുമായി നിരവധിപേരെത്തി. ആനന്ദ് മഹീന്ദ്രയുടെ എക്സ് പോസ്റ്റുകൾക്ക് താഴെ ആയിരുന്നു ആവശ്യം.

എന്നാൽ പ്രഗ്നാനന്ദയ്ക്ക് അല്ല മകന്റെ ആ​ഗ്രഹങ്ങളെ പിന്തുണച്ച മാതാപിതാക്കൾക്ക് സമ്മാനം നൽകാനാണ് ആ​ഗ്രഹിക്കുന്നത് എന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞിരിക്കുന്നത്. എക്സ് യുവി 400 ഇലക്ട്രിക്ക് എസ് യുവി നൽകുമെന്നാണ് പറഞ്ഞത്. ഇപ്പോൾ ആ ആ​ഗ്രഹം അദ്ദേഹം നിറവേറ്റിയിരിക്കുകയാണ് .

carxuv

ആനന്ദ് മഹീന്ദ്ര തന്റെ മാതാപിതാക്കൾക്കായി ഇലക്ട്രിക്ക് കാർ സമ്മാനിച്ചതായി പ്രഗ്നാനന്ദ പറഞ്ഞു. മാതാപിതാക്കൾ വളരെ സന്തോഷത്തിലാണെന്നും പ്രഗ്നാനന്ദ കുറിച്ചു. കാറിനൊപ്പം ഉള്ള ഫോട്ടോസും പങ്കുവെച്ചു. എക്‌സ്‌യുവി 400 ലഭിച്ചു, എന്റെ മാതാപിതാക്കൾ വളരെ സന്തോഷത്തിലാണ്, വളരെ നന്ദി ആനന്ദ് മഹീന്ദ്ര സാർ, എന്നാണ് പ്രഗ്നാനന്ദ കുറിച്ചത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ​ഗ്രാൻഡ് മാസ്റ്ററാണ് ആർ പ്രഗ്നാനന്ദ. എന്തായാലും പറഞ്ഞ വാക്ക് പാലിച്ച ആനന്ദ് മഹീന്ദ്രയെ അഭിനന്ദിച്ച് കാെണ്ട് ആളുകൾ രം​ഗത്ത് എത്തുകയാണ്.

മകന്റെ അഭിനിവേശം വളർത്തിയതിന് പ്രഗ്നാനന്ദയുടെ മാതാപിതാക്കളാണ് ശ്രീമതി നാ​ഗ ലക്ഷ്മിയും, ശ്രീ രമേഷ് ബാബുവും അഭിനന്ദം അർഹിക്കുന്നുവെന്നും അവർക്ക് XUV4OO EV സമ്മാനിക്കണമെന്ന് കരുതുന്നുവെന്നുമാണ് ആനന്ദ് മഹീന്ദ്ര അന്ന് കുറിച്ചത്. ഇപ്പോൾ ആ സമ്മാനം അദ്ദേഹം നൽകി.

കാർ ലഭിച്ച വിവരം അറിയിച്ച് പ്രഗ്നാനന്ദ ഇട്ട പോസ്റ്റിന് നിരവധിപേരാണ് കമന്റുമായി എത്തുന്നത്. പ്രഗ്നാനന്ദയുടെ പോസ്റ്റ് 55,000-ത്തിലധികം വ്യൂസുകൾ നേടി. "അത് ഗംഭീരമാണ്! പുതിയ XUV 400-ന് ലഭിച്ച നിങ്ങളുടെ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ! സന്തോഷം എങ്ങനെ പ്രചരിപ്പിക്കാമെന്ന് സാറിന് തീർച്ചയായും അറിയാം," എന്നാണ് ഒരാളുടെ അഭിപ്രായം.

എക്സ്‍യുവി 400 ഇ വി:

കഴിഞ്ഞ വർഷം ആദ്യമാണ് മഹീന്ദ്ര എക്സ്‍യുവി 40 എന്ന ഇലക്ട്രിക് എക്സ്‍യുവി അവതരിപ്പിുച്ചത്. 34.5 കിലോ വാട്ട്, 39.4 കിലോ വാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുള്ള എക്സ്‍യുവി 400 ഉണ്ട. 34.5 കിലോ വാട്ട് ബാറ്ററി പാക്കുള്ള എക്സ്‍യുവി 400 ന് 375 കിലോ മീറ്റർ മൈലേജും 39. 4 കിലോ വാട്ടിന് 476 കിലോ മീറ്റർ മൈലേജുമാണ് ഉള്ളതെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+