കാമുകനെ പറ്റിക്കാന്‍ കാമുകി ' ചെറുപ്പക്കാരിയായി'; വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പണികിട്ടി!
പ്രണയം എന്നത് വല്ലാത്തൊരു വികാരമാണ്. നമ്മളെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിക്കും. തന്റെ കാമുകനേയോ കാമുകിയോ സന്തോഷിപ്പിക്കാൻ എന്തും ചെയ്യും, അവർ തങ്ങളെ വിട്ടുപോകാതിരിക്കാനും ശ്രമിച്ചുകാെണ്ടേയിരിക്കും.
എന്നാലും ഈ യുവതി ചെയ്ത പോലെയുള്ള കാര്യം ആരെങ്കിലും ചെയ്യുമോ എന്നത് സംശയം. എടുത്തുചാട്ടത്തിനുള്ള പണികിട്ടുകയും ചെയ്തു. എന്താണെന്ന് വിശദമായി അറിയാം. തന്നെക്കാൾ 17 വയസ്സ് പ്രായം കുറവുള്ള യുവാവിനെയാണ് 41 കാരിയായ യുവതി പ്രണയിച്ച്.

യുവാവിന് ഇക്കാര്യം അറിയില്ലായിരുന്നു. അത് കൊണ്ട് കാമുകന് മുന്നിൽ തന്റെ പ്രായം മറച്ചുവെയ്ക്കാൻ യുവതി ശ്രമിക്കുകയും ചെയ്തിരുന്നു. കാമുകന് മുന്നിൽ തന്റെ പ്രായം മറച്ചുവെയ്ക്കാനുള്ള ഫലം ഒടുവിൽ യുവിതക്ക് തന്നെ പണിയായി. തനിക്ക് ഇത്രയധികം പ്രായമായത് കാമുകൻ അറിയാതിരിക്കാൻ കാമുകി പാസ്പോർട്ടിൽ ഒരുപണി ഒപ്പിച്ചു. തെറ്റായ വിവരങ്ങൾ നൽകി വ്യാജ പാസ്പോർട്ട് നിർമ്മിച്ചു. എന്നാൽ ഇത് യുവതിക്ക് തന്റെ പ്രശ്നമായി.
കാമുകനൊപ്പം യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ കാമുകിയെ കയ്യോടെ പൊക്കി. 1982 ൽ ആയിരുന്നു യുവതി ജനിച്ചത്. പാസ്പോർട്ട് പരിശോധിച്ചപ്പോൾ വിവരങ്ങളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പാസ്പോർട്ട് വിശദമായി പരിശോധിച്ചു.
ഇതോടെ യുവിതക്ക് ആകെ വെപ്രാളം തുടങ്ങി. ഉദ്യോഗസ്ഥരെ പരിശോധനയിൽ നിന്ന് തടയാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല, ഇതോടെ തനിക്ക് സ്വകാര്യമായി സംസാരിക്കണമെന്നും. ഈ വിവരങ്ങൾ ഒന്നും തന്റെ കാമുകൻ അറിയരുതെന്നും പറഞ്ഞു.
പക്ഷേ, വിശദമായി പരിശോധനയിൽ വ്യത്യസ്ത ജനന തീയതിയിലുള്ള രണ്ട് ചൈനീസ് പാസ്പോർട്ടുകൾ ഇവരുടെ കൈവശമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. വിശദമായി പരിശോധിച്ച ശേഷം ബെയ്ജിംഗ് ജനറൽ സ്റ്റേഷൻ ഓഫ് എക്സിറ്റ് ആന്റ് എൻട്രി ഫ്രോണ്ടിയർ ഇൻസ്പെക്ഷൻ ഇതിൽ ഒരു പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തി.
ഇതോടെയാണ് സത്യങ്ങൾ യുവതി തുറന്നുപറഞ്ഞത്. കാമുകന് തന്നേക്കാൾ 17 വയസ്സ് കുറവായത് കൊണ്ടാണ് തൻ വയസ്സ് മറച്ചുവെച്ചതെന്ന് യുവതി പറഞ്ഞു.പ്രായം കൂടുതലാണെന്ന് അറിഞ്ഞാൽ ഉപേക്ഷിക്കുമോ എന്ന് ഭയം ഉണ്ടായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. വ്യാജപാസ്പോർട്ടിൽ 1996 ആയിരുന്നു യുവതി നൽകിയ പ്രായം . എന്തായാലും വ്യാജപാസ്പോർട്ട് കണ്ടുകെട്ടി ഇവർക്ക് പിഴ ചുമത്തിയിട്ടുണ്ട്. 3000 യുവാൻ ആണ് പിഴ ചുമത്തിയത് (35,000 രൂപ)












Click it and Unblock the Notifications