ജൂലായ് ഒന്ന് മുതല്‍ ചൈനീസ് കമ്പനിയില്‍ വമ്പന്‍ ഓഫര്‍; ജീവനക്കാരുടെ ഓരോ കുട്ടിക്കും 5 ലക്ഷം രൂപ
ബെയ്ജിംഗ്: ചൈനയില്‍ നിന്ന് ഇതാ ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫര്‍. ചൈനയിലെ പ്രമുഖ കമ്പനിയായ ട്രിപ്പ് ഡോട്ട് കോമാണ് ഈ ഓഫറിന് പിന്നില്‍. ജീവനക്കാര്‍ക്കെല്ലാം 50000 രൂപ അഥവാ 5.65 ലക്ഷം രൂപ നല്‍കുമെന്നാണ് ട്രിപ്പ് ഡോട്ട് കോം പ്രഖ്യാപിച്ചിരിക്കുന്നത്. കേട്ട എല്ലാവരും ആദ്യമൊന്ന് ഞെട്ടി. എന്നാല്‍ കമ്പനി തന്നെ ഇക്കാര്യത്തില്‍ വിശദീകരണവും നടത്തി.
ജൂലായ് ഒന്ന് മുതല്‍ ഏത് ജീവനക്കാരനും ജനിക്കുന്ന ഓരോ കുഞ്ഞിനുമാണ് ഇത്രയും വലിയ തുക നല്‍കുക. നാല് കുട്ടികള്‍ നിങ്ങള്‍ക്കുണ്ടാവുകയാണെങ്കില്‍ രണ്ട് ലക്ഷം യുവാന്‍ നിങ്ങളുടെ പോക്കറ്റിലെത്തും. എന്നാല്‍ ഈ ഓഫര്‍ നല്‍കിയത് കൊണ്ട് മാത്രം കാര്യമുണ്ടാകുമോ എന്ന് പറയാനാവില്ല.

ചൈനയിലെ ജനന നിരക്ക് വളരെ കുറവാണ്. ഇപ്പോള്‍ ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ പ്രായമേറിയ തലമുറയാണ് ചൈനയിലുള്ളത്. ഇത് രാജ്യത്തിന്റെ ഉല്‍പ്പാദന ക്ഷമതയെ തന്നെ ഭാവിയില്‍ ബാധിക്കുമെന്ന് ഉറപ്പാണ്. രാജ്യത്തെ നിത്യജീവിത ചെലവ് അങ്ങേയറ്റത്തെ ഉയര്‍ച്ചയിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് കുട്ടികള്‍ പല കുടുംബത്തിലും കുറയുകയാണ്.
മാതാപിതാക്കളാവാന്‍ തന്നെ പല ദമ്പതിമാരും താല്‍പര്യപ്പെടുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വളരെ ഉയരത്തിലാണ്. യുവാക്കളുടെ താല്‍പര്യമില്ലായ്മ ചൈനയിലെ ജനന നിരക്കിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ചൈനീസ് സര്‍ക്കാരും, കമ്പനികളും ജനന നിരക്കുയര്‍ത്താനുള്ള തീവ്രമായ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഓഫറുകള്‍ നല്‍കുന്നത്.
ചൈനയിലെ ഒരു വമ്പന്‍ സ്വകാര്യ കമ്പനി ഇത്ര വലിയൊരു തുക നല്‍കുന്നത് തന്നെ ആദ്യമായിട്ടാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയാണ് ട്രിപ്പ് ഡോട് കോം. 400 മില്യണ്‍ യൂസര്‍മാര്‍ അവര്‍ക്കുണ്ട്. ഓരോ കുട്ടിക്കുമായി പതിനായിരം രൂപ സബ്‌സിഡിയും നല്‍കും. ആദ്യത്തെ അഞ്ച് വര്‍ഷമാണ് ഒരു കുട്ടിക്ക് പതിനായിരം യുവാന്‍ വെച്ച് സബ്‌സിഡിയായി ലഭിക്കുക.
ഇത് കമ്പനിയിലെ ജീവനക്കാര്‍ക്ക് മാത്രമായിട്ടുള്ള ഓഫറാണ്. ട്രിപ്പ് ഡോട്ട് കോമിന് ഒരു ബില്യണ്‍ യുവാന്റെ അധിക ചെലവാണ് ഇതിലൂടെ ഉണ്ടാവുക. ഇത് നിരവധി പേരെ മാതാപിതാക്കളാവാന്‍ പ്രേരിപ്പിക്കുന്ന ഓഫറാണ്. പക്ഷേ ജീവനക്കാര്‍ ഗൗരവത്തോടെ ഇതിനെ കാണുമോ എന്നാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്.
കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജെയിംസ് ലിയാംഗിന്റെ പ്രതികരണം ഇതോടൊപ്പം വൈറലായിരിക്കുകയാണ്. കുട്ടികളുള്ള എല്ലാ കുടുംബത്തിനും സര്‍ക്കാര്‍ പണം നല്‍കണമെന്ന് ഞാന്‍ മുമ്പ് നിര്‍ദേശിച്ചിരുന്നു. കുട്ടികളുണ്ടായാലും, അവരെ നോക്കാനുള്ള പ്രശ്‌നങ്ങളെ മറികടക്കാന്‍ ഈ പണം കൊണ്ട് സാധിക്കും.
ജനന നിരക്ക് ഉയര്‍ത്താന്‍ കമ്പനികള്‍ക്കും അവരുടെ റോളുകള്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ലിയാംഗ് പറഞ്ഞു. അതേസമയം ചൈന വന്‍ ധനിക രാജ്യമാവും മുമ്പ് വയസ്സായവരുടെ രാജ്യമായി മാറുമെന്നാണ് ജനസംഖ്യാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് ജനന നിരക്ക് ഉയര്‍ത്താനുള്ള ചുമതലയുള്ളത്. യുവാക്കള്‍ക്ക് ബോധവത്കരണം നടത്തിയാണ് ഇത് മാറ്റിയെടുക്കുന്നത്.


Click it and Unblock the Notifications