പബ്ജിയും ഫേസ്ബുക്കുമല്ല, ഇത്തവണ സ്‌നാപ്പ് ചാറ്റ്; കാമുകനെ കാണാന്‍ ചൈനീസ് യുവതി പാകിസ്ഥാനില്‍
കറാച്ചി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ചൈനീസ് യുവതി പാകിസ്ഥാനിലെത്തി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയിലേക്കാണ് ചൈനീസ് യുവതി എത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനില്‍ നിന്ന് ഒരു യുവതി കാമുകനെ തേടി ഇന്ത്യയില്‍ എത്തിയിരുന്നു. ഇതിന് സമാനമായ പ്രണയ കഥയാണ് ചൈനീസ് യുവതിക്കുമുള്ളത്.
ചൈനയില്‍ നിന്ന് ഗില്‍ജിത് വഴി യാത്ര ചെയ്ത ശേഷം മൂന്ന് മാസത്തെ സന്ദര്‍ശന വിസയില്‍ ബുധനാഴ്ചയാണ് ഗാവോ ഫെങ് എന്ന യുവതി ഇസ്ലാമാബാദില്‍ എത്തിയത്. 21 വയസുള്ള യുവതി 18കാരനായ ജാവേദ് എന്ന യുവാവിനെ തേടിയാണ് പാകിസ്ഥാനില്‍ എത്തിയത്. അഫ്ഗാന്‍ അതിര്‍ത്തിയിലെ ബജൗര്‍ എന്ന ഗോത്രഗ്രാമത്തിലെ യുവാവാണ് ജാവേദ്.

അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയായ ബജൗര്‍ ജില്ലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ജാവേദ് യുവതിയെ ലോവര്‍ ദിര്‍ ജില്ലയിലെ സമര്‍ബാഗ് തഹ്സിലിലെ മാതൃസഹോദരന്റെ വസതിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നാപ്പ് ചാറ്റ് വഴിയാണ് യുവതി ജാവേദിനെ പരിചയപ്പെടുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴ്ി മാറുകയായിരുന്നു.
സമര്‍ബാഗ് മേഖലയില്‍ ചൈനീസ് യുവതിക്ക് പൂര്‍ണ്ണ സുരക്ഷയാണ് നല്‍കിയതെന്ന് ലോവര്‍ ദിര്‍ ജില്ലാ ജില്ലാ പോലീസ് ഓഫീസര്‍ സിയാവുദ്ദീന്‍ പറഞ്ഞു. മുഹറം, പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ കാരണം അവള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതി കൃത്യമായ യാത്രാ രേഖകളുമായാണ് പാകിസ്ഥാനില്‍ എത്തിയത്. ഇവരുടെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം, ദിവസങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ യുവതി കാമുകനെ തേടി പാകിസ്ഥാനിലേക്ക് പോയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള വിവാഹിതയായ 34 കാരിയായ അഞ്ജു, ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ അപ്പര്‍ ദിര്‍ ജില്ലയില്‍ 29 കാരനായ നസ്റുള്ളയെ കാണാന്‍ വേണ്ടിയാണ് പോയത്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. മതം മാറി നസ്‌റുള്ളയെ വിവാഹം കഴിച്ച അഞ്ജു ഫാത്തിമ എന്ന പേര് സ്വീകരിച്ചിരുന്നു.
അതേസമയം, മൂന്ന് മക്കളുള്ള പാക് യുവതിയാണ് പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി മാസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍ പ്രദേശില്‍ എത്തിയത്. നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് എത്തിയത്. അനധികൃതമായി എത്തിയത് കൊണ്ട് തന്നെ യുവതിയെ ഇന്ത്യയിലെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications