കൊച്ചി കായലിലൂടെ...; കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും; വൈറൽ വീഡിയോ
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രി ഉൾപ്പെടെ ഭൂരിപക്ഷം മന്ത്രിമാരും ആദ്യമായാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നത്. മന്ത്രിമാരായ പി രാജീവ്, ആന്റിണി രാജു എന്നിവർ മാത്രമാണ് നേരത്തെ യാത്ര ചെചെയ്തിട്ടുള്ളത്.
നവകേരള സദസ്സിന്റെ ഭാഗമായാണ് മന്ത്രി സംഘം എറണാകുളം എത്തിയത്.. ' നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടർ മെട്രോയ്ക്ക് ആശംസകൾ, ' മുഖ്യമന്ത്രി സന്ദർശക ഡയറിയിൽ എഴുതി.

pc: P Rajeev Facebook
വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനാണ് വാട്ടർ മെട്രോ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്തത്. വാട്ടർ മെട്രോയുടെ നീലത്തൊപ്പി അണിഞ്ഞാണ് മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും കൊച്ചിക്കായലിലൂടെ യാത്ര നടത്തിയത്.
കലൂർ ഐ എം എ ഹൗസിൽ നടന്ന പ്രഭാത യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾ കെ എം ആർ എൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു വാട്ടർ മെട്രോയുടെ മാതൃക മന്ത്രിസഭയക്ക് സമ്മാനിച്ചു.
സർവ്വീസ് ആരംഭിച്ച് 7 മാസത്തിനകം പന്ത്രണ്ടര ലക്ഷത്തിലധികം പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. നിലവിൽ 12 ബോട്ടുകളുമായി ഹൈക്കോർട്ട് ജംക്ഷൻ - വൈപ്പിൻ, ഹൈക്കോർട്ട് ജംക്ഷൻ - ബോൾഗാട്ടി , വൈറ്റില - കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. ഹൈക്കോർട്ട് ജംക്ഷനിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് ആണ് അടുത്തതായി ആരംഭിക്കുന്നത്. ഇതിന് വേണ്ടിയുള്ള സജ്ജീകരപണങ്ങൾ അവസാന ഘട്ടിത്തിലാണ് ഉള്ളത്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications