Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു അബദ്ധം കാരണം ദമ്പതികൾക്ക് കൈവിട്ടുപോയത് 36 കോടിയുടെ 'മാസ്ക് '; പിന്നീട് സംഭവിച്ചത്..

ചില സാധനങ്ങൾ കാണുന്ന പോലെയായിരിക്കില്ല, കാണുമ്പോൾ ചിലപ്പോൾ പാഴ് വസ്തുവാണെന്നൊക്കെ തോന്നും എന്നാൽ അതിന്റെ മൂല്യം നമ്മൾ വിചാരിക്കുന്ന പോലെയായിരിക്കില്ല, ചിലപ്പോൾ കോടികളായിരിക്കും വില വരുന്നത്. അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.

ഫ്രാൻസിലെ പ്രായമായ ദമ്പതികൾ 13000 രൂപയ്ക്ക് ഒരു മുഖമൂടി ആർട്ട്ഡീലർക്ക് വിറ്റു. എന്നാൽ പിന്നീട് ആണ് തങ്ങൾക്ക് പറ്റിയ ആ അബദ്ധം ദമ്പതികൾക്ക് മനസ്സിലായത്. വെറും 13000 രൂപയ്ക്ക് വിറ്റ ആ വസ്തു ലേലത്തിന് വെച്ച് ആർട്ട് ഡീലർ സ്വന്തമാക്കിയത് 36 കോടി രൂപയായിരുന്നു.

money

മെയിൽഓൺലൈൻ പറയുന്നതനുസരിച്ച്, ഫ്രാൻസിലെ നിംസിൽ നിന്നുള്ള ഈ ദമ്പതികൾക്ക് 80 ന് അടുത്ത് പ്രായം വരും. 2021 ൽ വീട് വൃത്തിയാക്കുമ്പോഴായിരുന്നു 'എൻജിൽ' ആഫ്രിക്കൻ മാസ്ക് വിൽക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് ഡീലർക്ക് മാസ്ക് വിൽക്കുന്നത്, 13208 രൂപയ്ക്കാണ് വിറ്റത്.

എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം അദ്ദേഹം ലേലത്തിൽ 3.6 ദശലക്ഷം പൗണ്ടിന് ( (36,86,17320 രൂപ) മാസ്ക് വിറ്റു. ദമ്പതികൾ ഈ വിവരം മാസങ്ങളോളം അറിഞ്ഞില്ല. വമ്പൻ ലേലത്തെക്കുറിച്ചുള്ള വാർത്ത വന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സംഭവം അറിഞ്ഞതിന് പിന്നാലെയാണ് ഡീലർക്കെതിരെ നിയമനടപിയുമായി ദമ്പതികൾ മുന്നോട്ട് വന്നത്. ഡീലർ തങ്ങളെ വ‍ഞ്ചിച്ചുവെന്നും യഥാർത്ഥ മൂല്യം മറച്ചുവെച്ചു എന്നുമാണ് ദമ്പതികൾ പറയുന്നത്.

ദി മെട്രോ ന്യൂസ് പറയുന്നത് അനുസരിച്ച് , ഈ ഇനം ഗാബോണിലെ ഫാങ് ജനങ്ങളിൽ നിന്ന് ഉത്ഭവിച്ചത് ആണ് , ഇത് വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും ഉപയോഗിക്കുന്നു. ആഫ്രിക്കൻ രാജ്യത്തിന് പുറത്ത് അവ ഒരു അപൂർവ കാഴ്ചയാണ്, ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ഈ മാസ്ക്.

പരിശോധനയിൽ മാസ്‌ക് പത്തൊൻപതാം നൂറ്റാണ്ടിലേതാണ് എന്ന് കണ്ടെത്തി, കോടതി രേഖകൾ ഈ ഇനത്തെ 'അപൂർവതയുടെ കാര്യത്തിൽ അസാധാരണമാണ്' എന്ന് വിശേഷിപ്പിക്കുന്നു.

ഭർത്താവിന്റെ മുത്തച്ഛൻ ആഫ്രിക്കയിലെ കൊളോണിയൽ ഗവർണറായതിനാലാണ് ദമ്പതികൾ മാസ്‌ക് കൈവശം വച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കേസ് നടന്നുകൊണ്ടിരിക്കുകയാണ്, എന്നാൽ നിംസിലെ അപ്പീൽ കോടതി ദമ്പതികളുടെ കേസ് 'തത്ത്വത്തിൽ നല്ല അടിത്തറ ഇല്ലാത്തത് ആണെന്നാണ് വിധിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+