നാൽപ്പതിനായിരം രൂപയുടെ ടിവി കമ്പനി എക്‌സിക്യൂട്ടീവിന്റെ കയ്യിൽ നിന്നും തകർന്നു! പിന്നെ സംഭവിച്ചത്
നിങ്ങളുടെ പുതിയ ടിവി കൺമുന്നിൽ തകർന്നുപോയാൽ എന്തായിരിക്കും അവസ്ഥ. അതും നാൽപ്പതിനായിരം രൂപയുടെ 55 ഇഞ്ച് ടിവി. ഒരു യുവാവാണ് എക്സിൽ ഇക്കാര്യം പറഞ്ഞത്. തന്റെ സുഹൃത്തിന്റെ അടുത്ത് ഒരു പുതിയ 55 ഇഞ്ച് ടി വി സ്ഥാപിക്കാൻ വന്ന ഒരു അർബൺ കമ്പനി എക്സിക്യൂട്ടീവ് 40,000 രൂപ വിലയുള്ള ടി വി ശരിയാക്കാൻ പറ്റാത്ത വിധം തകർത്തുവെന്നുമാണ് പറയുന്നത്.
ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾ 10000 രൂപ മാത്രം തിരികെ നൽകുമെന്നാണ് കമ്പനി അറിയിച്ചത്. ദിവ്യാൻഷു ഡെംബി പ്ലാറ്റ് ഫോമിൽ എഴുതി.തകർന്ന ടെലിവിഷന്റെ രണ്ട് ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു.

ആകാഷ് ജൈനി എന്ന സുഹൃത്ത് അർബൺ കമ്പനിയിൽ നിന്ന് അടുത്തിടെ ഒരു ടി വി വാങ്ങിയെന്നും എന്നാൽ അത് ഫിറ്റ് ചെയ്യാൻ വന്ന കമ്പനിയുടെ ആൾ അത് തകർത്തെന്നുമാണ് പോസ്റ്റിൽ പറയുന്നത്.അർബൻ കമ്പനിയുടെ കസ്റ്റമർ കെയറുമായി ആകാശ് ജെയ്നി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടും പങ്കുവെച്ചു. 10000 രൂപ മാത്രമേ തിരിച്ച് നൽകാനാകൂ എന്നാണ് ഇപ്പോൾ പറയുന്നതെന്നും പറയുന്നത്.
ഇത് സംബന്ധിച്ച് കമ്പനിയും പ്രസ്താവന ഇറക്കി. അർബൺ കമ്പനിയിൽ സേവനങ്ങൾ നൽകുമ്പോൾ തങ്ങൾ ഉപഭോക്താക്കളുടെ സന്തോഷത്തിനാണ് മുൻഗണന നൽകുന്നതെന്നും എല്ലാ ദിവസവും ഉയർന്ന നിലവാരമുള്ളതും സന്തോഷം നൽകുന്നതുമായ സേവന അനുഭവങ്ങൾ നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും കമ്പനി പറഞ്ഞു.
തങ്ങളുടെ അന്വേഷണത്തിൽ, സംഭവം നടന്നത് ഇൻസ്റ്റാളേഷന് ശേഷമാണെന്ന് കണ്ടെത്തിയെന്നും .ടിവി യൂണിറ്റും തങ്ങളുടെ സേവന പങ്കാളിയും തെറ്റ് ചെയ്തിട്ടില്ലെന്നും എന്നിരുന്നാലും, തങ്ങൾ ഉപഭോക്താവുമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ സുമനസ്സെന്ന നിലയിൽ ടിവി സൗജന്യമായി നന്നാക്കാമെന്നും കമ്പനി പറയുന്നു.
ഇതിന് പിന്നാലെയുള്ള അപ്ഡേറ്റുകൾ ജെയ്നി പങ്കിട്ടു. കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് പറഞ്ഞതനുസരിച്ച് ചില പോളിസികൾ കാരണം. 10,000 രൂപയിൽ കൂടുതൽ നൽകാൻ കമ്പനി തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പുത്തൻ 55 ഇഞ്ച് Q L E D ടിവി നശിപ്പിച്ചതിൽ അവരുടെ തെറ്റ് സമ്മതിച്ചിട്ടും പരിഹാസ്യമായ പെരുമാറ്റമാണ് കമ്പനിയുടേതെന്നും പറയുന്നു. നിരവധി പേരാണ് ഈ പോസ്റ്റിന് പ്രതികരണവുമായി എത്തിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications