Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയായി 13 വർഷത്തെ പരിചയം; ജോലിക്ക് വേണ്ടി യുവതി നൽകിയ സി വി വൈറൽ

ഒരു ജോലിക്ക് അപേക്ഷിക്കണമെങ്കിൽ ആദ്യം ആവശ്യം നല്ലൊരു സി വി ആണ്. നമ്മുടെ എക്സപീരിയൻസും മറ്റ് കാര്യങ്ങളുമൊക്കെ അതിൽ വളരെ ആകർഷകമായി അവതരിപ്പിക്കാനും കഴിയണം. സി വി തയ്യാറാക്കുമ്പോൾ എല്ലാവരും ചെയ്യുന്ന ഒന്നാണ് പരമാവധി പൊക്കി എഴുതുക എന്നത്, അത് വായിക്കുന്ന ആളെ കൊണ്ട് ഇയാള് കൊള്ളാമല്ലോ എന്ന് തോന്നിപ്പിക്കണം.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായൊരു സി വിയാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. സിവി, മാർക്കറ്റിംഗ് കമ്പനിയായ ഗ്രോത്തിക്കിൻറെ സ്ഥാപകൻ യുഗാൻഷ് ചൊക്ര ലിങിഡ് ഇന്നിൽ ഈ സി വി പങ്കുവെച്ചിട്ടുണ്ട്. ഒരു സ്ത്രീയുടേതാണ് ആ സി വി .

cv19

'ഏറ്റവും സത്യസന്ധ്യയായ സ്ത്രീ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് ആണ് യുഗാൻഷ് ചൊക്ര ഈ സിവി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പങ്കിട്ടത്. തൻറെ വർക്ക് എക്സ്പീരിയൻസ് ആയി യുവതി പറഞ്ഞിരിക്കുന്ന കാര്യമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 13 വർഷക്കാലം വീട്ടമ്മയായിരുന്നു എന്നാണ് യുവതി സി വിയിൽ എഴുതിയത്.

ഒരു വീട്ടമ്മ എന്ന നിലയിലുള്ള അനുഭവവും തൻറെ കഴിവുകളുമൊക്കെ വ്യക്തമാക്കി കൊണ്ടാണ് യുവതി തന്റെ പതിമൂന്ന് വർഷത്തെ അനുഭവം വിശദമായി പറഞ്ഞിരിക്കുന്നത്. തൻറെ ശ്രദ്ധയിൽപ്പെട്ടതിൽ വച്ച് ഏറ്റവും സത്യസന്ധമായതും ആകർഷണീയവുമായ സിവി എന്നാണ് യുഗാൻഷ് ചൊക്ര സ്ത്രീയുടെ ഈ സിവിയെ വിളിച്ചത്..

"ഒരു കുടുംബത്തെ നിയന്ത്രിക്കുന്നത് ഒരു യഥാർത്ഥ ജോലി ആണ്, അത് വിലകുറച്ച് കാണാൻ കഴിയില്ല. ഇന്ത്യയിലെ സ്ത്രീകളിൽ 20 % ൽ താഴെ മാത്രമാണ് പ്രൊഫഷണൽ ജോലി ചെയ്യുന്നത്.

കുട്ടികളുള്ള ദമ്പതികൾക്കിടയിൽ വീട്ടുജോലി ചെയ്യുന്നതിലെ പങ്കാളിത്തത്തിൽ ലിംഗ വ്യത്യാസം ഏറെ പ്രകടമാണ് . ഇതൊരു യഥാർത്ഥ ജോലിയാണ്, ഒരു കുടുംബത്തെ നിയന്ത്രിക്കാൻ ഒരാൾ ചെയ്യേണ്ട ജോലിയെ വിലകുറച്ച് കാണാനാകില്ല.

" എന്തുകൊണ്ടാണ് ഈ സിവി താൻ ഇഷ്ടപ്പെടുന്നത് എന്നതത് വ്യക്തമാക്കി അദ്ദേഹം പറഞ്ഞു. ആ സി വി യുടെ ചിത്രവും അദ്ദേഹം പങ്കിട്ടു. ഒരു വീട്ടമ്മ എന്ന നിലയിൽ താൻ പഠിച്ച എല്ലാ കഴിലുകളും അവർ സിവിയിൽ സൂചിപ്പിച്ചിരുന്നു. ഈ സിവി ഇപ്പോൾ വൈറൽ ആണ്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+