വിവാഹം കഴിഞ്ഞിട്ട് 24 മണിക്കൂർ; ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ വാശിപിടിച്ച് യുവാവ്!
വിവാഹത്തെക്കുറിച്ചും അത് കഴിഞ്ഞുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവർക്കും അവരുടേതായ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടാവും. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോഴാണ് കാര്യങ്ങൾ കയ്യിൽനിന്ന് പോകുന്നത്.
അങ്ങനെ ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു ഈ യുവാവും യുവതിയും വിവാഹം കഴിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഭാര്യയുമായുള്ള ബന്ധം പിരിയണമെന്ന് യുവാവ് തറപ്പിച്ചുപറയുകയായിരുന്നു.

കേട്ടവരൊക്കെ ഞെട്ടി. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ബന്ധം പിരിയാൻ എന്താണ് കാരണം എന്ന് എല്ലാവരും ചോദിച്ചു. ആ കാരണത്തെക്കുറിച്ച് വിശദമായി അറിയാം...
എന്തായാലും യുവാവും യുവതിയും ഇപ്പോൾ ഒരുമിച്ചല്ല കഴിയുന്നത്. ഇവർ വിവാഹം ബന്ധം വേർപെടുത്തിക്കഴിഞ്ഞു. യുവതി തന്നെയാണ് തന്റെ അനുഭവം തുറഞ്ഞുപറഞ്ഞത്. ന്യൂയോർക്കിലാണ് ഈ സംഭവം.
തന്റെ മുൻ ഭർത്താവ് വിവാഹം മോചനം ആവശ്യപ്പെടുമ്പോൾ തങ്ങളുടെ വിവാഹം കഴിഞ്ഞ് 24 മണിക്കൂർ മാത്രമാണ് ആയിരുന്നതെന്ന് യുവതതി പറഞ്ഞു. വിവാഹം കഴിഞ്ഞ ദിവസം താനും ഭർത്താവും കൂടി പുറത്തുപോയിരുന്നു. തിരിച്ച് ഹോട്ടലിൽ എത്തിയപ്പോൾ അദ്ദേഹം ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടു. എന്നാൽ ഞാൻ അതിന് സമ്മതിച്ചില്ല, അവർ പറഞ്ഞു.
അത്രയും വലിയ ചടങ്ങ് കഴിഞ്ഞപ്പോൾ താൻ ആകെ ക്ഷീണിച്ചുപോയിരുന്നുവെന്നാണ് യുവതി പറഞ്ഞത്. എന്നാൽ അടുത്ത ദിവസം യുവതിയെ ഞെട്ടിച്ച് കൊണ്ട് അയാൾ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളിൽ വിവാഹമോചനം നേടുകയും ചെയ്തു.
ഇയാളെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് യുവതിക്ക് ഉള്ളത്, വെറുപ്പ് ഉളവാക്കുന്ന മനുഷ്യൻ എന്നാണ് അയാളെക്കുറിച്ച് യുവതി പറഞ്ഞത്. ആ മനുഷ്യന്റെ അരികിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു തനിക്കെന്നും അവർ പറഞ്ഞു. യുവതിയുടെ അനുഭവം കേട്ട് നിരവധിപേരാണ് പ്രതികരണം നടത്തിയിരിക്കുന്നത്.
നിങ്ങളെ ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ലെന്നാണ് ഒരാൾ പറഞ്ഞത്. വിവാഹദിവസം വരനായാലും വധുവായാലും വളരെ ക്ഷീണിച്ചായിരിക്കും ഉണ്ടാവുക. അതുകൊണ്ട് തന്നെ പലരും അന്ന് പരസ്പരം ബന്ധപ്പെടാറുപോലും ഇല്ലെന്നാണ് ഒരു കമന്റ്. വിവാഹ രാത്രിയിൽ തലയിൽ കുത്തിയിരുന്ന പിന്നുകൾ ഊരിവെയ്ക്കുന്ന പണിയായിരുന്നു ഭർത്താവിന് എന്നാണ് ഒരു സ്ത്രീ തന്റെ അനുഭവം പങ്കിട്ടത്.
സ്ത്രീയായാലും പുരുഷനായാലും മാനസികമായി തയ്യാറായാൽ മാത്രമേ പര്സപരം ബന്ധപ്പെടാവൂ എന്നാണ് മറ്റാെരാൾ കുറിച്ചത്. സ്നേഹം കൂടി കലരുമ്പോഴെ ലൈംഗിക ബന്ധം കൂടുതൽ മനോഹരമാകൂവെന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്തായാലും തൊട്ടടുത്ത ദിവസം തന്നെ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചത് വളരെ നന്നായി എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്












Click it and Unblock the Notifications