ഇത്രയധികം കിട്ടുമോ! ഒരു ദിവസം ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തി ഡെലിവറി ഡ്രൈവർ, വൈറൽ
ജീവിക്കാൻ വേണ്ടിയാണ് ഓരോ മനുഷ്യനും ജോലി ചെയ്യുന്നത്. എന്നാൽ എല്ലാവർക്കും ആവശ്യമായ പണം ജോലിയിൽ നിന്ന് ലഭിക്കണമെന്നില്ല. ഓഫീസുകളിൽ ഇരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ അധികം പണം സാധാരണ ജോലി ചെയ്യുന്നവർക്ക് ലഭിക്കാറുണ്ട്.
ചില തൊഴിൽ നമ്മുടെ അദ്ധ്വാനം പോലെയിരിക്കും വരുമാനം ലഭിക്കുന്നത്. ഇപ്പോൾ ഒരു ഡെലിവറി ഡ്രൈവർ തനിക്ക് ഒരു ദിവസം ലഭിക്കുന്ന വരുമാനം എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇദ്ദേഹം ഒരു ദിവസം സമ്പാദിക്കുന്ന വരുമാനം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

എവ്രി ജസ്റ്റ് ഈറ്റ് എന്നിവയുടെ ഡെലിവറി ഡ്രൈവർ ആയിട്ടാണ് ഡെലിവറി മാനിയാക്ക് എന്ന് യൂസർ നെയിമിൽ അറിയപ്പെടുന്ന ഈ യുവാവ് ജോലി ചെയ്യുന്നത്. തന്റെ ജോലി സമയം വളരെ ഫ്ലെക്സിബിൾ ആണെന്നാണ് യുവാവ് പറയുന്നത്.
അത് കൊണ്ട് വലിയ തിരക്കോ ബുദ്ധിമുട്ടോ ഒന്നും ഇല്ലാതെയാണ് താൻ ജോലി ചെയ്യുന്നതെന്നും ഈ യുവാവ് പറയുന്നു. ഈ യുവാവ് ഒരു ദിവസം എത്ര രൂപയാണ് സമ്പാദിക്കുന്നതെന്ന് അറിയാമോ? ഒരു ദിവസം £300, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 32,000 രൂപയാണ് ഇദ്ദേഹം സമ്പാദിക്കുന്നത്. അത്യവശ്യം നല്ല കാശുണ്ടാക്കണമെങ്കിൽ ഏത് സമയത്ത് പണിയെടുക്കണമെന്ന് മനസ്സിലാക്കണം എന്നും യുവാവ് പറയുന്നു.
രാവിലെ എവ്രിക്ക് വേണ്ടിയാണ് ഇയാൾ പണിയെടുക്കുന്നത്. വൈകുന്നേരം ജസ്റ്റി ഈറ്റിന് വേണ്ടിയും ജോലി ചെയ്യുന്നു. രാവിലെ രണ്ടോ മൂന്നോ മണിക്കൂർ താൻ എവ്രിക്ക് വേണ്ടി ജോലി ചെയ്യുമെന്നും അത് വളരെ ശാന്തമായ സമയമാണെന്നും ഇയാൾ പറയുന്നു. കൂടുതൽ പണമുണ്ടാക്കാനും ആ സമയമാണ് നല്ലതെന്നാണ് യുവാവ് പറയുന്നത്. എന്നാൽ ഉച്ചക്ക് ശേഷം തിരക്ക് കൂടുതലാണ് അപ്പോൾ താൻ ജസ്റ്റ് ഈറ്റിലേക്കും ഊബറിലേക്കും മാറുമെന്ന് അദ്ദേഹം പറയുന്നു..
എന്നാൽ എവ്രിയിൽ നിന്ന് വലിയ തുക സമ്പാദിക്കുന്ന ഒരാൾ മാത്രം അല്ല ഇയാൾ. നേരത്തെ ഐസക് എന്ന് പേരായ ഒരു യുവാവും താൻ ദിവസവും 25,000 മുതൽ 30000 രൂപ വരെ ഇങ്ങനെ സമ്പാദിക്കാറുണ്ട് എന്ന് പറഞ്ഞിരുന്നു.. യുവാവിന് ദിവസവും ലഭിക്കുന്ന തുക കേട്ട് ഞട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ












Click it and Unblock the Notifications