240 രൂപ മാത്രം ടിപ്പ് കിട്ടിയതില്‍ രോഷം; ഭക്ഷണത്തില്‍ തുപ്പി ഡെലിവെറി ബോയ്, സംഭവം വൈറല്‍
ഫുഡ് ഡെലിവെറി ചെയ്യുന്നവര്‍ പല തരത്തിലുള്ള അബദ്ധങ്ങള്‍ കാണിക്കുന്നത് നമ്മള് കാണാറുണ്ട്. ഇക്കൂട്ടത്തില്‍ നല്ല ഡെലിവെറി സ്റ്റാഫുകള്‍ ഉണ്ടാവും. അതുപോലെ കസ്റ്റമറോട് മോശമായി പെരുമാറുന്നവരും ധാരാളമുണ്ടാവും. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ അമേരിക്കയിലെ ഫ്ളോറിഡയില്‍ നടന്നിരിക്കുന്നത്. ഇവിടെയുള്ള പ്രമുഖ ഡെലിവെറി സര്‍വീസായ ഡോര്‍ഡാഷിന്റെ ഡെലിവെറി ബോയ് ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇയാള്‍ ഭക്ഷണത്തില്‍ തുപ്പുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച ഫ്ളോറിഡയിലെ സൗത്ത് വെസ്റ്റിലെ ട്രീ ടോപ്സ് അപ്പാര്‍ട്ട്മെന്റിലാണ് ഈ സംഭവം നടന്നത്. വീഡിയോയില്‍ ഡെലിവെറി ബോയ് കസ്റ്റമര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാതില്‍പ്പടിയില്‍ വെക്കുന്നതാണ് ഉള്ളത്. തുടര്‍ന്ന് തന്റെ ഡെലിവെറിയുടെ ഒരു ചിത്രവും ഇയാള്‍ എടുക്കുന്നുണ്ട്. തെളിവായിട്ടാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത്.

എന്നാല്‍ പിന്നീട് ഇയാള്‍ ചെയ്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അവര്‍ എനിക്കൊന്നും തന്നില്ലെന്ന് വീഡിയോയില്‍ നിരാശയോടെ ഇയാള്‍ പറയുന്നു. ഇയാള്‍ക്ക് കസ്റ്റമറില്‍ നിന്ന് നല്ല തുക ടിപ്പ് കിട്ടാത്തതില്‍ കടുത്ത നിരാശയുണ്ടായിരുന്നു. ക്യാമറയില്‍ നോക്കി എന്തൊക്കെയോ ഇയാള്‍ വിളിച്ചുപറയുന്നുണ്ട്. ഒരു ഡോളര്‍ പോലും തനിക്കായി കസ്റ്റമര്‍ തന്നില്ലെന്നും ഡെലിവെറി ഡ്രൈവര്‍ കുറ്റപ്പെടുത്തി.
കടുത്ത രോഷത്തിലുള്ള പെരുമാറ്റത്തിന് പിന്നാലെ ഇയാള്‍ മൂന്ന് തവണ ഈ ഭക്ഷണത്തിലേക്ക് തുപ്പുകയായിരുന്നു. തുടര്‍ന്ന് ആ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ടീഷര്‍ട്ടും, ഷോര്‍ട്സും ധരിച്ച് ഡെലിവെറി ബോയ് വരുന്നതും, ഇയാള്‍ രോഷത്തോടെ പ്രതികരിക്കുന്നതും വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണാം. നിരവധി പേരാണ് ഡെലിവെറി ഡ്രൈവറുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയത്.
അങ്ങേയറ്റം മോശമായ കാര്യമാണ് ഇയാള്‍ ചെയ്തതെന്നായിരുന്നു വിമര്‍ശനം. ഡോര്‍ ഡാഷ് ഡെലിവെറി കമ്പനി ഇയാളെ പുറത്താക്കണം. ഇത്രയും ദിവസമായിട്ട് എന്തുകൊണ്ട് പുറത്താക്കിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ടിപ്പ് നല്‍കേണ്ടത് അത്യാവശ്യ കാര്യമല്ലെന്നും, അത് നിര്‍ബന്ധമല്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാണിച്ചു. ഒരാള്‍ ടിപ്പ് നല്കുന്നില്ലെങ്കില് ആ ഡെലിവെറി എടുക്കാതിരിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ ഡെലിവെറി എടുത്ത ശേഷം അതില്‍ തുപ്പുന്നത് തീര്‍ത്തും മോശപ്പെട്ട കാര്യമാണെന്നും മറ്റൊരു ഡെലിവെറി ബോയ് കുറിച്ചു. പ
തിമൂന്ന് വയസ്സുള്ള ഏലിയാസ് ക്രിസാന്ഡോയാണ് ഈ ഓര്‍ഡര്‍ നല്‍കിയത്. 2488 രൂപ അഥവാ മുപ്പത് ഡോളറിന്റെ ഭക്ഷണത്തിന് മൂന്ന് ഡോളര്‍ അഥവാ 248 രൂപ ടിപ്പ് നല്‍കിയിരുന്നതായി ഏലിയാസ് പറഞ്ഞു. അതേസമയം ഡെലിവെറി ബോയിയുടെപെരുമാറ്റം ക്യാമറയിലൂടെ കണ്ട ഏലിയാസ് ഡെലിവെറി കമ്പനിയെ കാര്യം അറിയിച്ചു. പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. ആദ്യം കമ്പനി നല്കിയില്ലെങ്കിലും, പിന്നീട് കാര്യം അറിഞ്ഞ് തിരുത്തിയെന്ന സൂചനയാണ് കുട്ടി നല്‍കിയത്. ഈ ഡ്രൈവറെ പുറത്താക്കിയതായി ഡോര്‍ ഡോഷ് പിന്നീട് അറിയിച്ചു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications