ക്ഷേത്ര ഭണ്ഡാരത്തിൽ 100 കോടിയുടെ ചെക്ക്! ബാങ്കിലെത്തി അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടി!
വിശാഖപട്ടണം: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ വൻ തുക നിക്ഷേപിച്ച് ഭക്തൻ. ആന്ധ്രപ്രദേശിലെ സീമാചലത്തിലെ ക്ഷേത്രത്തിലാണ് സംഭവം. 100 കോടി രൂപയാണ് ചെക്കിൽ എഴുതിയിരുന്നത്.
100 കോടിയുടെ ചെക്ക് ഒരു ഭക്തൻ ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ബുധനാഴ്ച ഭണ്ഡാരം എണ്ണുന്നതിനിടെയാണ് 530485009 എന്ന നമ്പരിലുള്ള 100 കോടിയുടെ ചെക്ക് ക്ഷേത്രജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ക്ഷേത്രം ജീവനക്കാർ ഉടൻ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ (ഇഒ) ത്രിനാഥ് റാവുവിനെ ചെക്ക് കിട്ടിയ വിവരം അറിയിച്ചു.

കൊട്ടക് മഹീന്ദ്രയുടെ ബാങ്കിന്റെ പേരിലുള്ള ചെക്കിൽ ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്ന ആളാണ് ഒപ്പിട്ടത്. ഈ ചെക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചിൽ നിന്നാണ് ഇയാൾ അക്കൗണ്ട് ആരംഭിച്ചത്.
ചെക്ക് കണ്ടയുടൻ ക്ഷേത്രത്തിലെ അധികൃതർ ചെക്കുമായി തൊട്ടടുത്തുള്ള ബ്രാഞ്ചിലെത്തി. എന്നാൽ അപ്പോഴാണ് സംഭവത്തിലെ ട്വിസ്റ്റ്. ചെക്ക് 100 കോടിയുടേതാണെങ്കിലും അക്കൗണ്ടിൽ ഉണ്ടായിരുന്നത് 17 രൂപ മാത്രമാണ്.
'വിശാഖപട്ടണത്തെ എംവിപി ഡബിൾ റോഡിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് ശാഖയുടേതാണ് ചെക്കിലെ ബാങ്ക് വിശദാംശങ്ങൾ. വ്യാഴാഴ്ച രാവിലെ, ഞങ്ങൾ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ, ചെക്കിന്റെ അക്കൗണ്ട് ഉടമ ബോഡേ പള്ളി രാധാകൃഷ്ണയുടെ അക്കൗണ്ടിൽ 17 രൂപ മാത്രമേയുള്ളൂവെന്ന് കണ്ടെത്തി, ''ഒരു ക്ഷേത്ര ഉദ്യോഗസ്ഥൻ ന്യൂസ് മീറ്ററിനോട് പറഞ്ഞു.
അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ച് ആളെ കണ്ടെത്താൻ ഉള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ. ക്ഷേത്ര ഭാരവാഹികളെ മനപൂർവ്വം കബളിപ്പിക്കാനാണ് ചെക്ക് ഇട്ട ആൾ ശ്രമിച്ചതെന്ന് വ്യക്തമായാൽ ചെക്ക് മടങ്ങിയതിന് കേസെടുക്കും.. പത്ത് രൂപ എഴുതിയ ശേഷം പൂജ്യങ്ങൾ എഴുതിയത് ആവാം എന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
ചെക്ക് ഉടമയുടെ വിലാസം കണ്ടെത്താൻ ബാങ്ക് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഈ സംഭവത്തിന്റെ കാരണമനുസരിച്ച് ഭക്തനെതിരെ ഞങ്ങൾ ചെക്ക് ബൗൺസ് കേസ് രജിസ്റ്റർ ചെയ്യും, "സിംഹാചലത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് മുമ്പും ഇത്തരത്തിൽ ചെക്ക് കിട്ടിയിട്ടുണ്ടെങ്കിലും ഇത്ര വലിയ തുക എഴുതിയ ചെക്ക് ആദ്യമാണെന്നാണ് അധികൃതർ പറയുന്നത്. കീറയ നോട്ടുകളും ഇത്തരത്തിൽ കിട്ടാറുണ്ട്.












Click it and Unblock the Notifications