കാളിദാസിന് അളിയൻ നൽകിയ സമ്മാനം എന്താണ്? ഇനി വരാൻ ഇരിക്കുന്നത് ഇതിലും വലിയ സമ്മാനമാണോ??
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത് . വിവാഹത്തിന് വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാൽ വിവാഹ ശേഷം നടന്ന വിരുന്നിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്.
സോഷ്യൽ മീഡിയയിൽ നിറയെ മാളവികയുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും വൈറൽ ആയിരുന്നു. മാളവികയുടെ ചേട്ടനും നടനുമായ കാളിദാസ് ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്ന വീഡിയോകളും വൈറൽ ആയിരുന്നു, മാളവികയുടെ വരൻ നവനീത് ഗിരീഷ് ആണ്. യു എന്നിലെ മുൻ ഉദ്യോഗസ്ഥൻ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകൻ ആണ് നവനീത്.

നവനീത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലക്കാട് നെന്മാറയാണ് നവനീതിന്റെ സ്വദേശം. നവനീത് യു കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. വിവാഹത്തിനായി നവനീത് എത്തുമ്പോൾ കാളിദാസ് ജയറാമിന് ഒരു സമ്മാനം നൽകുന്നുണ്ട്. എന്താണ് ആ സമ്മാനം എന്ന് അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ .
നവനീതിനെ ഹാരം ഇട്ട് കാളിദാസ് സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. പാർവതിയും കാളിദാസിന്റെ ഭാവി വധു തരിണിയും ബന്ധുക്കളും താലപ്പൊലിയുമായി ഒപ്പമുണ്ടായിരുന്നു. നവനീതിനെ ഹാരമിട്ട് കാളിദാസ് ക്ഷണിച്ച ഉടൻ നവനീത് കാളിദാസിന് ഒരു സമ്മാനം നൽകുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ഈ സമ്മാനം. കാളിദാസ് ശരിക്കും അമ്പരക്കുന്നുണ്ട്.
സ്വർണ നിറത്തിലെ കൂട്ടിൽ പൊതിഞ്ഞൊരു സമ്മാനം ആണ് കാളിദാസിന് നവനീത് നൽകുന്നത്. അളിയന്റെ സമ്മാനത്തിൽ കാളിദാസ് ശരിക്കും സന്തോഷിക്കുന്നുമുണ്ട്. പക്ഷേ എന്താണ് ആ സമ്മാനം എന്ന് ഇതുവരെ കാളിദാസ് പറഞ്ഞിട്ടില്ല. തിരക്കുകൾ കഴിഞ്ഞാൽ നവനീത് സ്നേഹ സമ്മാനം എന്താണെന്ന് കാളിദാസ് പറയുമെന്നാണ് സോഷ്യൽ മീഡിയ കരുതുന്നത്.
മാളവികയുടെ വരന്റെ ഈ സമ്മാനം കൊടുക്കൽ സോഷ്യൽ മീഡിയിയ്ക്ക് വളരെ ഇഷ്ടമായിട്ടുണ്ട്. രണ്ട് അളിയന്മാരല്ല രണ്ട് സഹോദരന്മാർ ഉണ്ടാവട്ടേ എന്നാണ് ആശംസിക്കുന്നത്. അതേ സമയം ചിലർ പറയുന്നത് സ്വന്തം കല്യാണത്തിന് അളിയന് സമ്മാനം നൽകിയ നവനീത് കാളിദാസിന്റെ കല്യാണത്തിന് എന്ത് സമ്മാനം ആയിരിക്കും നൽകുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എന്ന് ആണ്.. കാളിദാസിന്റെയും തരിണിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications