Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മാസം സ്മാർട് ഫോൺ ഉപയോ​ഗിക്കാതിരുന്നാൽ 8 ലക്ഷം രൂപ സമ്മാനം; ഓഫറുമായി കമ്പനി

മൊബൈൽ ഫോൺ ഉപയോ​ഗിക്കാതെ എത്ര സമയം നിങ്ങൾക്ക് നിൽക്കാൻ സാധിക്കും? ഏതാനും മണിക്കൂറുകൾ പോലൂം സാധിക്കണമെന്നില്ല. കാരണം മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമാണ്. ഫോൺ ചെയ്യാൻ മാത്രമല്ല, മറ്റ് പല ആവശ്യങ്ങൾക്കും ഇപ്പോൾ മൊബൈൽ ഫോൺ നമ്മൾ ഉപയോ​ഗിക്കുന്നുണ്ട്.

എന്നാൽ സ്മാർട് ഫോണില്ലാതെ ഒരു മാസം കഴിഞ്ഞുകൂടാൻ പറ്റുന്നവർക്ക് ലക്ഷണങ്ങളാണ് ഒരു കമ്പിന് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. സംഭവം ഉള്ളതാണ് പ്രമുഖ യോ​ഗർട്ട് കമ്പനിയായ സിഗ്ഗിസ് ആണ് സ്മാർട് ഫോൺ ഒഴിവാക്കുന്നവർക്ക് ലക്ഷങ്ങൾ നൽകുക. എട്ട് ലക്ഷം രൂപയാണ് കമ്പനി നൽകുക. ഈ കമ്പനിയുടെ ഡിജിറ്റിൽ ഡ‍ീടോക്സ് പ്രോ​ഗ്രാമിന്റെ ഭാ​ഗമായിട്ടാണ് ഈ ഓഫർ.

phone

ഡ്രൈ ജനുവരിയെ കുറിച്ച് കേട്ടുകാണില്ലേ. ജനുവരി മാസത്തിൽ മദ്യം കഴിക്കാതിരിക്കുകയാണ് ഈ മാസം ചെയ്യേണ്ടത്. എന്നാൽ ഇവിടെ ഒരു മാസം സ്മാർട്ട് ഫോൺ ഇല്ലാതെ കഴിയണം. സ്മാർട്ട് ഫോണിന് അപ്പുറമുള്ള യഥാർത്ഥ ജീവിതത്തിൽ ജീവിക്കുക എന്നതാണ് ലക്ഷ്യം. ഈ കമ്പനി നൽകുന്ന ബോക്സുകളിൽ നിങ്ങൾ മൊബൈൽ ഫോൺ പൂട്ടി വെയ്ക്കണം വെർച്വൽ ലോകം ഇല്ലാതെ ചുറ്റുമുള്ള ലോകം ആസ്വദിക്കണം.ഒരു മാസം ഇങ്ങനെ സ്മാർട് ഫോൺ ഇല്ലാതെ കഴിയുന്നവർക്കാണ് 8 ലക്ഷം രൂപ ($10,000)സമ്മാനം നൽകുക.

ഞങ്ങൾ ഈ വർഷം ഒരു വ്യത്യസ്തമായ ഡ്രൈ ജനുവരി പരിചയപ്പെടുത്തുകയാണ്. ഒരു മാസം മദ്യം ഉപേക്ഷിക്കുന്നതിന് പകരം. നിങ്ങളുടെ സ്മാർട് ഫോൺ ഉപേക്ഷിക്കാനാണ് ഞങ്ങൽ ചലഞ്ച് ചെയ്യുന്നത്. അധികം ശ്രദ്ധ വൃതിചലിക്കാത്ത, വളരെ ലളിതമായ ഒരു ജീവിതത്തിന്റെ ശക്തിയെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ കവരുന്നത് ഇപ്പോൾ സ്മാർട്ട് ഫോണുകളാണ്. ശരാശരി ഒരു മനുഷ്യൻ നാലോ അഞ്ചോ മണിക്കൂറുകളെങ്കിലും സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നുണ്ട് എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്.

സിഗ്ഗിയുടെ 'ഡിജിറ്റൽ ഡിറ്റോക്‌സ്' പ്രോഗ്രാമിൽ പ്രവേശിക്കുന്നതിന്, അപേക്ഷകർ എല്ലാ യുണൈറ്റഡ് സ്‌റ്റേറ്റിലെ 50 സംസ്ഥാനങ്ങളിവെ നിയമപരമായ താമസക്കാരായിരിക്കണം. കൂടാതെ കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
എന്തുകൊണ്ടാണ് ഡിജിറ്റൽ ഡിറ്റോക്സ് ആവശ്യമെന്നും അത് അവർക്ക് എങ്ങനെ പ്രയോജനപ്പെടുമെന്നും വിവരിരക്കുന്ന ഉപന്യാസം എഴുതി സമർപ്പിക്കണം. പത്ത് വിജയികളെ ഉപന്യാസങ്ങളുടെ അടിസ്ഥാനമാതക്കി തിരഞ്ഞെടുത്ത് ഫെബ്രുവരി 15 ന് ഇമെയിൽ വഴി അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+