Get Updates
Get notified of breaking news, exclusive insights, and must-see stories!

അനന്യ എന്ന ഒറ്റ യാത്രക്കാരിയുമായി അന്ന് രാജധാനി എക്സ്പ്രസ് ഓടി; 2020ലെ ആ സംഭവം ഇങ്ങനെ

ഒറ്റ യാത്രക്കാരൻ \ യാത്രക്കാരി മാത്രമേ ഉള്ളൂവെങ്കിൽ ആ വ്യക്തിക്ക് വേണ്ടി മാത്രം ട്രെയിൻ ഓടുമോ? Quora യിൽ ഉയർന്ന ചോദ്യമാണ് ഇത്. പലരും പല ഉത്തരങ്ങളാണ് പറഞ്ഞത്. എന്നാൽ എന്താണ് ശരിക്കുമുള്ള ഉത്തരം. അങ്ങനൊരു സംഭവം നടന്നിട്ടുണ്ടോ?

ഉണ്ട് ഒരേയൊരു യാത്രക്കാരിയുമായി ട്രെയിൻ ഓടിയിട്ടുണ്ട്. സംഭവം ഇന്ത്യൻ റെയിൽവേയിൽ തന്നെയാണ്. സാധാരണയായി ഒരു ജനറൽ ക്ലാസ് കോച്ചിൽ ഏകദേശം 250 - 300 യാത്രക്കാരെയാണ് ഉൾക്കൊള്ളുക. രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ സാധരാണയായി ഒരു കോച്ചിൽ 72 സീറ്റുകൾ ഉണ്ടാവും. സ്ലീപ്പർ ക്ലാസ് കോച്ചുകളിലും ഏകദേശം 72 സീറ്റുകൾ തന്നെ ഉണ്ടാവും.

Train

2020 സെപ്റ്റംബറിൽ ആണ് രാജധാനി എക്സ്പ്രസ് ഒറ്റ യാത്രക്കാരിയുമായി ഓടിയത്. 535 കിലോ മീറ്റർ യാത്ര പൂർത്തിയാക്കി പുലർച്ചെ 1. 45 ന് അവർ റാഞ്ചിയിലെത്തി. സംഭവത്തിന് പിന്നിലെ കഥ അറിയാം.

റാഞ്ചിയിലേക്ക് പോവുകയായിരുന്നു രാജധാനി എക്സ്പ്രസ്. എന്നാൽ ഡൽതോംഗഞ്ച് റെൽവേ സ്റ്റേഷനിൽ ഉണ്ടായ താന ഭ​ഗത്സ് പ്രതിഷേധം കാരണം വണ്ടി അവിടെ പിടിച്ചിടുകയായിരുന്നു. റാഞ്ചയിലേക്ക് 308 കിലോ മീറ്റർ ആണ് ബാക്കി. ട്രെയിനിൽ ഉണ്ടായിരുന്നു 930 യാത്രക്കാരിൽ 929 യാത്രക്കാരും ഇറങ്ങി, അവർക്ക് ഇന്ത്യൻ റെയിൽവേ ബസ് സംഘടിപ്പിച്ച് കൊടുത്തു.

എന്നാൽ അനന്യ ചൗധരി എന്ന യാത്രക്കാരി ഇറങ്ങിയില്ല, ട്രെയിനിൽ തന്നെ പോകണമെന്ന് അവർ പറഞ്ഞു. ഉദ്യോ​ഗസ്ഥർ അവരെ പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്കിയെങ്കിലും അവർ അതിന് തയ്യാറായില്ല. താൻ രാജധാനി എക്സപ്രസിൽ മാത്രമേ പോകൂവെന്നും ബസ്സിന് പോകാനാണെങ്കിൽ എന്തിനാണ് ട്രെയിൻ ടിക്കറ്റ് എടുത്തതെന്നും അവർ ചോദിച്ചു. ഉദ്യോ​ഗസ്ഥർക്ക് ഉത്തരം ഇല്ലായിരുന്നു.

അങ്ങനെ ട്രാക്കിൽ നിന്ന് സമരക്കാർ ഒഴിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു റൂട്ടിലൂടെ ഒറ്റ യാത്രക്കാരിയുമായി ട്രെയിൻ ഓടി, യാത്രക്കാരിക്കൊപ്പം സുരക്ഷയ്ക്കായി ആർ പി എഫ് ഉദ്യോ​ഗസ്ഥരും വനിതാ കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു. യാത്രക്കാർ ആ ട്രെയിനിലേ യാത്ര ചെയ്യൂ എന്ന് നിർബന്ധം പിടിക്കുകയാണ് എങ്കിൽ അവരെയും കൊണ്ട് ട്രെയിൻ ഓടണം എന്നാണ് റെയിൽ വേ ചട്ടം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+