Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൻ ബനേ​ഗ ക്രോർപതിയിൽ മത്സരാർത്ഥിയെ പുറത്താക്കിയ 7 കോടിയുടെ ചോ​ദ്യം ഇതാണ്

കോൻ ബനേ​ഗ ക്രോർപതി എല്ലാവർക്കും ഏറെ പരിചിതമായ പരിപാടിയാണ്. അമിതാഭ് ബച്ചൻ അവതാരകൻ ആയി എത്തുന്ന ഷോ എല്ലാവരും ആകാംക്ഷയോടെയാണ് കാണാറുള്ളത്. ഇപ്പോൾ കോൻ ബനേഗ ക്രോർപതി സീസൺ 15 ൽ ഒരു കോടി സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബിലെ തരൺ ജില്ലയിലെ ഖൽറയിൽ നിന്നുള്ള 21 കാരനായ ജസ്‌കരൻ സിംഗ്.

ഒരു കോടി സമ്മാനമായി ലഭിക്കുന്ന ചോദ്യത്തിന് ജസ്കരൻ ശരിയായ ഉത്തരം നൽകി. പക്ഷേ 7 കോടി രൂപയുടെ ചോദ്യം അവസാന റൗണ്ടിൽ എത്തിയപ്പോൾ ഉത്തരം കൃത്യമായി അറിയാത്തത് കൊണ്ട് ജസ്കരൻ മത്സരത്തിൽ നിന്ന് പിന്മാറി.ഏഴ് കോടിയുടെ ആ ചോദ്യം എന്തായിരുന്നു എന്ന് അറിഞ്ഞാലോ?

kaun

പത്മപുരാണം അനുസരിച്ച് മാനിന്റെ ശാപത്താൽ നൂറ് വർഷം കടുവയായി ജീവിക്കേണ്ടി വന്ന രാജാവ് ആരാണ്? ഇതായിരുന്നു ആ ചോദ്യം. ഉത്തരം നൽകാൻ നാല് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. എ - ക്ഷേമധൂർത്തി, ബി - ധർമ്മദത്ത, സി - മിതധ്വജ , ഡി - പ്രഭഞ്ജന. എന്നാൽ കൃത്യമായി അറിയാത്തത് കൊണ്ട് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

ശരിയായ ഉത്തരം, ഓപ്‌ഷൻ ഡി - പ്രഭഞ്ജന എന്നായിരുന്നു. ജസ്‌കരൻ സിംഗിന് ഒരു കോട ലഭിച്ച ചോദ്യം "ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?" എ - ലോർഡ് കഴ്സൺ, ബി ​​- ലോർഡ് ഹാർഡിംഗ്, സി - ലോർഡ് മിൻറോ, ഡി - ലോർഡ് റീഡിംഗ് എന്നിവയാണ് നൽകിയ ഓപ്ഷൻ.

ഉത്തരം ശരിയാണോ എന്ന് ഉറപ്പില്ലാഞ്ഞിട്ടം ജസ്കരൻ ധൈര്യപൂർവ്വം ഡബിൾ ഡിപ്പ് ലൈഫ്‌ലൈൻ ഉപയോഗിക്കുകയായിരുന്നു. എന്നാൽ, ലൈഫ്‌ ലൈനുമായി മുന്നോട്ട് പോയാൽ, കളി ഉപേക്ഷിക്കാൻ കഴിയില്ലെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു.

പക്ഷേ ജസ്കരൻ ഉത്തരം പറയാൻ തീരുമാനിച്ചു. ലൈഫ് ലൈൻ വഴി ബി "ലോർഡ് ഹാർഡിംഗ്" എന്ന ശരിയായ ഉത്തരം നൽകി. പഞ്ചാബിലെ തന്റെ ​​ഗ്രാമത്തിൽ നിന്ന് ബിരുദം നേടിയ ചുരുക്കം ചിലരിൽ ഒരാൾ ആണ് താനെന്ന് യുവാവ് പറഞ്ഞു. മുംബൈയിലേക്ക് പോകാൻ വിമാന ടിക്കറ്റ് എടുത്ത് നൽകിയ പിതാവിന് അദ്ദേഹം നന്ദി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+