രാഹുൽ ഗാന്ധിയുടെ ജോലി എന്തായിരുന്നു എന്ന് അറിയാമോ, ആദ്യ ശമ്പളമോ? രസകരമായ വിവരങ്ങൾ
ഏറെ ജനപ്രീതിയുള്ള നേതാവാണ് രാഹുൽ ഗാന്ധി. ഏപ്പോഴും വളരെ ആക്ടീവ് ആയാണ് രാഹുലിനെ കാണറുള്ളത്. ഭാരത് ജോഡോ യാത്രയിൽ ഉടനീളം വളരെ എനർജെറ്റിക്കായിട്ടാണ് രാഹുൽ ഉണ്ടായിരുന്നത്. ഇതോടെയാണ് രാഹുലിന്റെ ഡയറ്റിനെക്കുറിച്ചുള്ള ചർച്ച നടന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ആദ്യ കാല ജോലിയെക്കുറിച്ചുമൊക്കെ അറിയാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ട്.
ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ നടക്കുമ്പോൾ ട്രാവൽ ആൻഡ് ഫുഡ് ചാനലായ കുർലിടെയ്‌ലിന് രാഹുൽ ഗാന്ധി രസകരമായ ഇന്റർവ്യൂ നൽകിയിരുന്നു. ആ വീഡിയോ കോൺഗ്രസ് പങ്കുവെച്ചിരുന്നു. തന്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, ആദ്യ ജോലി എന്നിവയെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. താൻ പ്രധാനമന്ത്രിയായാൽ ചെയ്യേണ്ട മൂന്ന് കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു

രാഹുൽ ഗാന്ധിയുടെ ഭക്ഷണക്രമവും വ്യായാമവും
താൻ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള ഫിസിക്കൽ ആക്ടിവിറ്റിയിൽ ഏർപ്പെട്ടാറുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു. ആയോധന കല കൂടാതെ, അദ്ദേഹത്തിന് ഡൈവിംഗ് അറിയാം. ഭക്ഷണക്രമത്തിൽ താൻ കാർബോഹൈഡ്രേറ്റ് ഒഴിവാക്കും എന്നും എന്നാൽ ചോറോ റൊട്ടിയോ കഴിക്കേണ്ടി വന്നാൽ റൊട്ടിയാണ് ഇഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
നോൺ വെജ് പ്രേമി എന്ന നിലയിൽ, ചിക്കൻ ടിക്ക, സീഖ് കബാബ്, പ്ലെയിൻ ഓംലെറ്റ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഭവങ്ങൾ. രാവിലെ ഒരു കപ്പ് കാപ്പിയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത് എന്നാണ് ഭക്ഷണത്തെക്കുറിച്ച് രാഹുൽ വ്യക്തമാക്കിയത്
രാഹുൽ ഗാന്ധിയുടെ ആദ്യ ശമ്പളം:
3000 പൗണ്ട് ആയിരുന്നു രാഹുൽ ഗാന്ധിയുടെ ആദ്യ ശമ്പളം. മോണിറ്റർ കമ്പനി എന്ന സ്ട്രാറ്റജിക് കൺസൾട്ടിംഗ് കമ്പനിക്കായി ലണ്ടനിലാണ് രാഹുൽ ഗാന്ധി ജോലി ചെയ്തത്. രാഹുലിന്റെ ആദ്യ ജോലിയായിരുന്നു. "ആ സമയത്തെ തന്റെ ആദ്യ ശമ്പളം വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അപ്പോൾ അദ്ദേഹത്തിന് 25 വയസ്സായിരുന്നു.
രാഹുൽ കിടയ്ക്ക് അരികിലായി എന്തൊക്കെ സാധനങ്ങളാണ് സൂക്ഷിക്കാറുള്ളത് എന്ന ചോദ്യത്തിന് തന്റെ കട്ടിലിനരികിൽ ഒന്നും അങ്ങനെ വെയ്ക്കാറില്ലെന്നും എന്നാൽ ഡ്രോയറിൽ തന്റെ പാസ്‌പോർട്ട്, രേഖകളും രുദ്രാക്ഷം, വാലറ്റ്, ഫോൺ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
താൻ പ്രധാനമന്ത്രി ആയാൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തുമെന്നും ഇടത്തരം വ്യവസായങ്ങളെ സഹായിക്കുമെന്നും കർഷകരും തൊഴിലില്ലാത്ത യുവാക്കളും ഉൾപ്പെടെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും രാഹുൽ പറഞ്ഞു












Click it and Unblock the Notifications