പ്രായം 21, 13 കമ്പനികള്‍ ജോലിക്ക് വിളിച്ചിട്ടും പോയില്ല, ഇപ്പോള്‍ സമ്പാദിക്കുന്ന തുക ഇത്ര
ബെംഗളൂരു: ഒരു ജോലി കിട്ടുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുപാട് അലഞ്ഞ ശേഷമായിരിക്കും പലര്‍ക്കും ജോലി കിട്ടിയിട്ടുണ്ടാവുക. എന്നാല്‍ 13 തവണ വിവിധ കമ്പനികളില്‍ നിന്ന് ജോലി ലഭിച്ചിട്ട് പോകാതിരുന്നാലോ? ബെംഗളൂരുവില്‍ നിന്നുള്ള ഒരു ടെക്കിയുടെ ജീവിതം കേട്ടാല്‍ ആരും അമ്പരന്ന് പോകും. 13 കമ്പനികളില്‍ നിന്നുള്ള ജോലി വാഗ്ദാനങ്ങളാണ് ഈ പെണ്‍കുട്ടി തള്ളിയത്.
വെറും 21 വയസ്സ് മാത്രമാണ് ഈ പെണ്‍കുട്ടിയുടെ പ്രായം. റിതി കുമാരിയെന്ന പെണ്‍കുട്ടിയെ തേടിയെത്തിയത് വമ്പന്‍ കമ്പനികളില്‍ നിന്നുള്ള ജോലിയാണ്. ഒന്നും ചെറിയ കമ്പനികളേ ആയിരുന്നില്ല. എന്നാല്‍ റിതി കുമാരി തനിക്ക് ഇവിടെയൊന്നും ജോലി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അവര്‍ ഈ തീരുമാനമെടുത്തതെന്നതും അമ്പരപ്പിക്കുന്നതായിരുന്നു. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രൊ, പോലുള്ള വമ്പന്‍മാര്‍ ഈ പെണ്‍കുട്ടിക്ക് ജോലി നല്‍കാമെന്ന് അറിയിച്ചിരുന്നു.

ഇതിലൊരു കമ്പനി വാഗ്ദാനം ചെയ്തത് വര്‍ഷത്തില്‍ 17 ലക്ഷം രൂപ ശമ്പളമാണ്. പ്രലോഭനത്തില്‍ ആരും വീണുപോകുന്ന ശമ്പളമായിരുന്നു അതായിരുന്നു. എന്നാല്‍ താന്‍ ജോലിക്ക് വരുന്നില്ലെന്ന് യുവതിയെ അറിയിക്കുകയായിരുന്നു റിതി കുമാരി. ജീവിതത്തില്‍ തന്റെ ആഗ്രഹപ്രകാരം ജോലി ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഈ ബെംഗളൂരുകാരി. ഈ കമ്പനികളെയെല്ലാം ഞെട്ടിച്ച വരുമാനമാണ് പെണ്‍കുട്ടിക്ക് ഇപ്പോഴുള്ളത്. വര്‍ഷത്തില്‍ ഇരുപത് ലക്ഷം രൂപയാണ് കുട്ടി സമ്പാദിക്കുന്നത്.
അതേസമയം പലയിടത്ത് നിന്ന് ലഭിച്ച ഓഫറുകള്‍ പ്രലോഭിപ്പിക്കുന്നതായിരുന്നുവെന്ന് റിതി പറഞ്ഞുവെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ കുടുംബം ഇതിലൊരു ഓഫര്‍ താന്‍ സ്വീകരിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. അക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ അത് വേണ്ടെന്ന് പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു. സഹോദരിയുടെ മാര്‍ഗം തിരഞ്ഞെടുക്കുകയായിരുന്നു പെണ്‍കുട്ടി. ഒടുവില്‍ റിതി എത്തിപ്പെട്ടത് വാള്‍മാര്‍ട്ടിലാണ്.
റിതിയുടെ സഹോദരി ഇവരെ വല്ലാതെ പ്രചോദിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ ഓഫറുകളെല്ലാം വേണ്ടെന്ന് വെക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ആറ് മാസത്തോളം വാള്‍മാര്‍ട്ടില്‍ ഇന്റേണ്‍ഷിപ്പിലായിരുന്നു ഇവിടെ റിതി. അതേസമയം റിതിയുടെ ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞാല്‍ ശമ്പളമായി 85000 രൂപയാണ് ലഭിക്കുക. ഇതിലും വലിയ സന്തോഷമില്ലെന്ന് യുവതി പറയുന്നു.
വാള്‍മാര്‍ട്ടില്‍ നിന്ന് ഇന്റേണ്‍ഷിപ്പ് ഓഫര്‍ വരുമെന്ന് കരുതിയില്ല. ഉടനെ തന്നെ ജോയിന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തന്റെ മാതാപിതാക്കള്‍ ആ തീരുമാനത്തില്‍ ഒട്ടും സംതൃപ്തരായിരുന്നില്ല. തനിക്ക് കുറഞ്ഞ ശമ്പളം കിട്ടുന്നു എന്നത് മാത്രമായിരുന്നില്ല പ്രശ്‌നം. എന്നാല്‍ ഇന്റേണ്‍ഷിപ്പ് ആറ് മാസം നീളുന്നതായിരുന്നു. പക്ഷേ ഞാന്‍ തീരുമാനം മാറ്റിയില്ല. പക്ഷേ ആ തീരുമാനമെടുക്കുക കുറച്ച് കടുപ്പമായിരുന്നുവെന്നും റിതി വ്യക്തമാക്കി.












Click it and Unblock the Notifications