Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുമ്മാ കിടന്ന് ഉറങ്ങിയാൽ കയ്യിൽ കിട്ടും 90000 രൂപ! സംഭവം കിടിലനാണ്.. വിശദമായി അറിയാം

പലപ്പോഴും നമ്മളിൽ പലർക്കും വഴക്ക് കിട്ടാൻ കാരണമായിട്ടുള്ള ഒന്നാണ് ഉറക്കം. രാവിലെ എത്ര വിളിച്ചാലും എഴുന്നേൽക്കില്ല, ഉച്ചയ്ക്കും വൈകുന്നേരവും എന്ന് വേണ്ട എപ്പോഴൊക്കെ ഉറങ്ങാൻ അവസരം കിട്ടുന്നോ അപ്പോഴൊക്കെ കിടന്നുറങ്ങും. ഫലമോ വഴക്കും. എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾ ശരിക്കും അമ്പരക്കും.

ഉറങ്ങിയാൽ വൻതുക സമ്മാനം ലഭിക്കും. ഞെട്ടിയില്ലേ.. സംഭവം ശരിയാണ്. ഇത് ഒരു മത്സരമാണ് അലസ്സതയുടെ ഉത്സവം എന്നാണ് ഇത് അറിയപ്പെടുന്നത്. എന്താണ് മത്സരം എന്ന് വിശദമായി അറിയാം.

Sleep

കിഴക്കൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന മോണ്ടിനെഗ്രിൻ ഗ്രാമമായ ബ്രെസ്‌നയിലാണ് 'അലസതയുടെ ഉത്സവം' എന്ന് വിളിക്കപ്പെടുന്ന ഈ കൗതുകരമായ ഉത്സവം നടക്കുന്നത്. ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക്, 1,000 യൂറോയുടെ (ഏകദേശം 90,000 രൂപ) ക്യാഷ് പ്രൈസ് നേടാനുള്ള അവസരമുണ്ട്.

കൂടാതെ ജയിക്കുന്ന വ്യക്തിയെ 'ഏറ്റവും മടിയനായ പൗരൻ' ആയി കണക്കാക്കുകയും ചെയ്യും. കിടക്കയിൽ അലസമായി ദിവസങ്ങൾ ചെലവഴിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏറെ രസകരവും ആണ്.. മത്സരത്തിൽ പങ്കെടുക്കുന്ന വ്യക്തികൾ ഹൊറിസോണ്ടൽ സ്ഥാനത്ത് തുടരണം, ബെഡിൽ വിശ്രമിക്കണം.

കുറഞ്ഞ രീതിയിസ്‍ ശരീരം ഇളക്കാം. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ, ഈ പ്രദേശത്ത് ഈ മത്സരം ഒരു പാരമ്പര്യമായി മാറിയിരിക്കുകയാണ് ഇത് മോണ്ടിനെഗ്രിനുകൾ നിഷ്‌ക്രിയരാണെന്ന സ്റ്റീരിയോടൈപ്പിനെ വെല്ലുവിളിക്കാനാണ് ആദ്യം വിഭാവനം ചെയ്തത്.

മോണ്ടിനെഗ്രോയിലെ അലസതയുടെ ഉത്സവം വ്യത്യസ്തമായ ഒരു ആഘോഷമാണ്, പങ്കെടുക്കുന്നവരെ അവരുടെ ദ്രുതഗതിയിലുള്ള ദിനചര്യകളിൽ നിന്ന് ഒന്ന് വിട്ട് നിൽക്കാനും ആലസ്യത്തിന്റെ ആനന്ദത്തിൽ ആഘോഷിക്കാനും അവസരം ഉണ്ടാക്കും. നമ്മുടെ തിരക്കേറിയ ജീവിതത്തിൽ, ഒഴിവുസമയത്തിനും നർമ്മത്തിനും ലളിതമായ ആനന്ദത്തിനും ഒരു ഇടമുണ്ടെന്ന് ഇത് ഓർമ്മപ്പെടുത്തുന്നു.

കിടക്കയിൽ ഇരിക്കുമ്പോൾ തന്നെ പുസ്തകങ്ങൾ വായിക്കാനും അവരുടെ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കാനും സന്ദർശകരെ രസിപ്പിക്കാനും പോലും മത്സരത്തിൽ പങ്കെടുക്കുന്ന ആൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓരോ എട്ട് മണിക്കൂറിലും അവർക്ക് 15 മിനിറ്റ് വിശ്രമം അനുവദിച്ചിട്ടുണ്ട്.

'ലേയ്സി ഒളിമ്പിക്‌സ്' എന്ന് വിളിക്കപ്പെടുന്ന ഇവന്റ്, പ്രധാനമായും മോണ്ടിനെഗ്രോയുടെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരെ ആണ് ലക്ഷ്യം വെയ്ക്കുന്നത് മാത്രമല്ല റഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനക്കാരെയും സ്വാഗതം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+