ജീവിതകാലം മുഴുവന്‍ സാന്‍വിച്ച് ഫ്രീയായി ലഭിക്കും; പക്ഷേ ഒരു നിബന്ധനയുണ്ട്; കിടിലന്‍ ഓഫറുമായി സബ് വേ
ന്യൂയോർക്ക്: സാൻവിച്ച് പ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായാണ് അമേരിക്കൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ സബ് വേ എത്തിയിരിക്കുന്നത്. അതെ, കേട്ടവരൊക്കെ ശരിക്കും അമ്പരുന്നുപോയി. ജീവിതകാലം മുഴുവൻ സാൻവിച്ച് സൗജന്യമായി ലഭിച്ചേക്കാവുന്ന ഒരു ഓഫറാണ് കമ്പനി നൽകിയിരിക്കുന്നത്.
പക്ഷേ ചില നിബന്ധനകൾ ഉണ്ട്. ഈ നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ സൗജന്യമായി സാൻവിച്ചും ഡ്രിങ്കും ലഭിക്കും. ഈ ഓഫറിന് വേണ്ടി മത്സരിക്കുന്നവർ തങ്ങളുടെ പേര് സബ് വേ എന്നുമാറ്റണം. നിയമപരമായി തന്നെ മാറ്റണം. ഇതിന് തയ്യാറായിട്ടുള്ളവർ സബ് വേയുടെ വെബ് സൈറ്റിൽ ആഗസ്റ്റ് 1 മുതൽ 4 വരെ സൈൻ അപ്പ് ചെയ്യാം.

യുഎസിൽ നിയമപരമായി താമസിക്കുന്നവർക്കാണ് ഈ അവസരം. ഇത് പങ്കെടുക്കുന്നവർക്ക് 18 വയസ്സോ അതിൽ മുകളിലോ ആവണം പ്രായം. തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾക്ക് പേര് മാറ്റാനുള്ള 750 ഡോളർ സബ് വേ നൽകും.
മത്സരത്തിൽ വിജയിക്കുന്ന വ്യക്തിക്ക് 50000 ഡോളറിന്റെ ഗിഫ്റ്റ് കാർഡ് ലഭിക്കും. ഈ കാർഡ് ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും ഇവിടെ നിന്ന് ഭക്ഷണം വാങ്ങാം. തിരഞ്ഞെടുക്കപ്പെടുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒരാളെയാണ് തിരഞ്ഞെടുക്കുക. സബ് വേ എന്ന് പേര് മാറ്റിയ തെളിവ് നൽകാൻ വിജയിക്ക് നാല് മാസത്തെ സമയമാണ് കമ്പനി നൽകുക.












Click it and Unblock the Notifications