Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ടിക്കറ്റിന് 1.36 കോടിയോളം, ബലൂണിൽ ആകാശവും ഭൂമിയും കാണാം.. അപൂർവ്വ യാത്ര

ആകാശത്ത് പാറി നടക്കാനൊരു അവസരം ലഭിച്ചാൽ എങ്ങനെയിരിക്കും വിമാനത്തിലൊന്നുമല്ല, ഭൂമിയും ആകാശവും ബഹാരാകാശവും കണ്ട് ആകാശത്ത് പറന്ന് നടക്കാനുള്ള അവസരം ഒരുക്കുന്നത് ജാപ്പനീസ് സ്റ്റാർട്ടപ്പ് ആണ്. ഭൂമിയിൽ നിന്ന് ഏകദേശം 25 കി ലോ മീറ്റർ വരെ ഉയരത്തിൽ പറക്കാം. ജപ്പാനിലെ ഹോകെയ്ഡോയിൽ നിന്നുള്ള ഇവായയാണ് യാത്ര ഒരുക്കുന്നത്.

മനുഷ്യനേയും വഹിച്ച് ആറ് കിലോ മീറ്റർ വരെ ഉയരത്തിൽ വരെ പരീക്ഷണ ബലൂണിന്റെ പറക്കൽ ഇവർ നടത്തി. ജൂലായിൽ നടന്ന പരീക്ഷണ പറക്കലില്‌ 19700 അടി ആറ് കി ലോ മീറ്റർ ഉയരത്തിലാണ് ബലൂൺ പോയത്. ഈ വർഷം അവസാനത്തോടെ 25 കി ലോ മീറ്റർ എന്ന് ദൂരം താണ്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

space

ഒരു ടിക്കറ്റിന് 1.64 ലക്ഷം ഡോളർ (ഏകദേശം 1.36 കോടി രൂപ)യാണ് ചെറുതല്ലാത്ത തുകയാണ് ഇവായ യാത്രക്കാരില്‌‍‍ നിന്ന് ഈടാക്കുക. ആദ്യ പരീക്ഷണ പറക്കലിൽ ഇവായയിലെ ജീവനക്കാരൻ കൂടിയായ 35കാരനായ അകിഹിതോ ഒയ്കാവയാണ് യാത്ര ചെയ്തത്.

ബലൂണിന് താഴെ തൂക്കിയിട്ടിരുന്ന 1.1 മീറ്റർ വീതിയും 1.5 മീറ്റർ ഉയരവും ഉള്ള ക്യാബിനിലാണ് ഇദ്ദേഹം ഇരുന്നത്. ‌. ഏകദേശം 6,072 മീറ്റർ വരെ ഉയരത്തിൽ ബലൂൺ ഉയർന്നു. ഇതിന് ശേഷം ബലൂണിലെ വാതകം പുറത്തേക്ക് കളഞ്ഞ് കൊണ്ട് ഭൂമിയിലേക്ക് തിരിച്ചിറങ്ങി. .ഏതാണ്ട് രണ്ട് മ മണിക്കൂറിനു ശേഷം പുറപ്പെട്ട സ്ഥലത്ത് നിന്നും 26 കിലോമീറ്റർ അകലെയാണ് ബലൂൺ ഇറങ്ങിയത്.

37കാരനായ കെയ്‌സുകെ ഇവായയാണ് 2016 ഏപ്രിലിൽ കമ്പനി സ്ഥാപിക്കുന്നത്. ഹൊകെയ്ഡോ സർവകലാശാലയിൽ നിന്ന് എയറോ സ്പേസ് എഞ്ചിനീയറിം​ഗ് പഠിച്ചതാണ് ഇദ്ദേഹം. 55 ലേറെ പേരാണ് ഇപ്പോൾ ഇവിടെ പണി ചെയ്യുന്നത്. പൂർണമായും ബഹിരാകാശത്ത് എത്തിയത് ആയി കണക്കാക്കണമെങ്കിൽ ഭൂമിയിൽ നിന്നും 100 കിലോമീറ്റർ അകലെ എത്തണം. എന്നാൽ 25 കി ലോ മീറ്റർ എത്തിയാൽ തന്നെ ഭൂമിയെ ദൂരെ നിന്ന് കാണുന്ന പ്രതീതി ഉണ്ടാകും.

പദ്ധതിയുടെ ടിക്കറ്റുകൾ വിൽക്കാൻ ഒരുങ്ങുകയാണ് ഇവായ. സഞ്ചാരികളുമായി ആദ്യത്തെ ബലൂൺ യാത്ര 2024 മാർച്ചിൽ നടത്താനാണ് ലക്ഷ്യം. ഏകദേശം 4 മണിക്കൂർ നീളുന്ന യാത്രക്ക് 24 ദശലക്ഷം യെൻ(ഏകദേശം 1.36 കോടി രൂപ) ആണ് വാങ്ങുന്നത്. തിരഞ്ഞെടുക്കുന്ന ആളുകളുടെ പട്ടിക ഒക്ടോബറിൽ പുറത്ത് വിട്ട് നവംബർ, ഡിസംബർ മാസങ്ങളിൽ യാത്രക്കാർക്ക് പരീശീലനം നൽകാനുമാണ് പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+