വയറുവേദനയുമായി രോഗി; എക്സറേ കണ്ട് ഡോകർ ഞെട്ടി; ഇയർഫോണും മാർബിളും ഉൾപ്പെടെ നൂറോളം സാധനങ്ങൾ
വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പോയി. രോഗിയുടെ വയറ്റിൽ കണ്ടത് വിചിത്രമായ കാര്യങ്ങളായിരുന്നു. നൂറോളം സാധനങ്ങളാണ് രോഗിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്. പഞ്ചാബിലെ മോഗയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് നാൽപ്പതുകാരാനായ രോഗി മെഡിസിറ്റി ആശുപത്രിയിൽ എത്തിയത്. കടുത്ത വയറുവേദനയും ഓക്കാനവും ആയിട്ടാണ് രോഗി എത്തിയത്. വേദനയുടെ കാരണമറിയാൻ ഡോക്ടർ വയറിന്റെ എക്സറേ എടുത്തു. അപ്പോഴാണ് ഈ സംഭവം കാണുന്നത്.

നൂറ് കണക്കിന് വസ്തുക്കൾ ആയിരുന്നു എക്സറേയിൽ ഡോക്ടർ കണ്ടത്. ഇയർഫോൺ, വാഷർ, നട്ടും ബോൾട്ടും, ലോക്കറ്റ്, വയർ, ബട്ടനുകൾ. റാപ്പർ, ഹെയർ ക്ലിപ്പ്, സിപ്പർ ടാഗ്, മാർബിൾ, സേഫ്റ്റി പിൻ, രാഖി എന്നിങ്ങനെ നിരവധി സാധനങ്ങളാണ് വയറ്റിൽ.
തൊട്ടുപിന്നാലെ തന്നെ രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഈ സാധനങ്ങളെല്ലാം പുറത്ത് എടുത്തു. ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാൽ യുവാവിന്റെ ആരോഗ്യനില പഴയ രീതിയിൽ എത്തിയിട്ടില്ല. ഇത്രയും നാൾ ഈ വസ്തുക്കൾ വയറിനകത്ത് ഇരുന്നതിന്റെ പ്രശ്നങ്ങൾ ഉണ്ട്.
പക്ഷേ എങ്ങനെയാണ് ഈ വസ്തുക്കൾ യുവാവിന്റെ വയറ്റിൽ എത്തിയത് എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല, വീട്ടുകാർക്കും ധാരണയില്ല. മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തിയാണ് ഇദ്ദേഹം എന്ന് ബന്ധുക്കൾ ഡോക്ടറെ അറിയിച്ചിരുന്നു. തന്റെ കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു രോഗി തന്നെ കാണാൻ എത്തുന്നതെന്ന് ഡോ. അജ്‌മേർ കാൽറ പറയുന്നു.












Click it and Unblock the Notifications