ഷാഹിന വീണ്ടും ആമ്പല്പാടത്തെത്തി... ഇത്തവണ ഒറ്റക്കല്ല, ഒപ്പം പ്രിയതമനും; ചാരിതാര്‍ത്ഥ്യത്തില്‍ വിഷ്ണുവും
രക്ഷപ്പെടില്ലെന്ന് വിധിയെഴുതിയവരെ വെല്ലുവിളിച്ച് കൊണ്ട് ജീവിതത്തിലെ ഉയരങ്ങള്‍ കീഴടക്കിയ നിരവധി പേര് നമുക്കുണ്ട്. അവരില്‍ മുന്‍പന്തിയിലാണ് ഷാഹിന കുഞ്ഞുമുഹമ്മദിന്റെ സ്ഥാനം. ജീവിതമെന്താണെന്ന് മനസിലാക്കുന്നതിന് മുന്‍പ് തന്നെ ഏതൊരാളും തളര്‍ന്ന് പോയേക്കാവുന്ന അപകടത്തിന്റെ ഇരയായതാണ് ഷാഹിന. തന്റെ നാലാം വയസില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നാളി പടര്‍ന്ന തീ കുഞ്ഞുഷാഹിനയുടെ ജീവിതം പ്രതിസന്ധിയിലാക്കി.
എന്നാല്‍ ശരീരമാകെ പൊള്ളലേറ്റിട്ടും പ്രതിസന്ധികളെ വകവെക്കാതെ ജീവിച്ച് കയറാനായിരുന്നു ഷാഹിനയുടെ തീരുമാനം. പാര്‍വതി തിരുവോത്ത് അഭിനയിച്ച ഉയരെയിലെ പല്ലവി എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം സ്വപ്നങ്ങള്‍ക്ക് പിറകെ പറക്കുകയായിരുന്നു ഷാഹിന. ഷാഹിനയ്ക്ക് വഴി തുറക്കാനും പിന്തുണയ്ക്കാനും സാക്ഷാല്‍ മമ്മൂട്ടിയടക്കം നിരവധി പേര് രംഗത്തെത്തി.

Image Credit: Viishnu Santhosh
2021 ല്‍ ആണ് ഷാഹിന സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫറാണ് അതിന് വഴിയൊരുക്കിയത്. മലരിക്കലിലെ ആമ്പല്‍ പാടത്തുവച്ച് വിഷ്ണു പകര്‍ത്തിയ ഷാഹിനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പൊള്ളലേറ്റ മുഖവുമായി ആത്മവിശ്വാസത്തോടെ വെളുത്ത വസ്ത്രത്തില്‍ ആമ്പല്‍ പാടത്തിന് നടുവില്‍ നിന്ന് പുഞ്ചിരി തൂകിയ ഷാഹിന എല്ലാവരുടേയും ഉള്ളില്‍ കയറിക്കൂടി.
ആ ഫോട്ടോ ഷാഹിനയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതൊന്നുമല്ല. ഈ ചിത്രം വൈറലയാതോടെ ഷാഹിനയെക്കുറിച്ചറിഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി ചികിത്സാസഹായവുമായി രംഗത്തെത്തി. അന്ന് മുതല്‍ പതഞ്ജലി ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ചികിത്സയാണ് ഷാഹിന ചെയ്യുന്നത്. ഈ ചികിത്സ കൊണ്ട് ഷാഹിനയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നു. എന്നാല്‍ ഏറ്റവും വലിയ സന്തോഷം ഷാഹിനയുടെ ജീവിതത്തില്‍ വന്നത് നിയാസിന്റെ രൂപത്തിലാണ്.
അന്നത്തെ ചിത്രങ്ങള്‍ കണ്ട് നിയാസും ഷാഹിനയുമായി സൗഹൃദത്തിലായി. വൈകാതെ അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴി മാറി. മലപ്പുറം മാറഞ്ചേരി സ്വദേശിയായ നിയാസ് 2022 ഒക്ടോബര്‍ 11-ന് ഷാഹിനയെ വിവാഹം കഴിച്ചു. ഇപ്പോഴികാ ഒരിക്കല്‍ കൂടി തനിക്ക് സൗഭാഗ്യങ്ങള്‍ കൊണ്ടുവന്ന മലരിക്കലിലെ ആമ്പല്പാടത്തെത്തിയിരിക്കുകയാണ് ഷാഹിന. കൂട്ടിന് നിയാസും അന്ന് വൈറല്‍ ചിത്രങ്ങള്‍ പകര്‍ത്തിയ വിഷ്ണുവുമുണ്ട്.

Image Credit: Viishnu Santhosh
രണ്ട് വര്‍ഷം മുന്‍പ് ജീവിതത്തിനാകെ നിറം പകര്‍ന്ന അതേ ഫോട്ടോഷൂട്ടിന്റെ റീക്രിയേഷനാണ് നിയാസിനൊപ്പം ഷാഹിനയും വിഷ്ണുവും ചെയ്തിരിക്കുന്നത്. 2021ല്‍ അണിഞ്ഞ അതേ വസ്ത്രം ധരിച്ചായിരുന്നു ഷാഹിന ഇത്തവണയും ഫോട്ടോഷൂട്ടിനെത്തിയത്. നിലവില്‍ മലപ്പുറം പെരുമ്പടപ്പിലെ ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്സറിയില് മെഡിക്കല്‍ ഓഫിസറാണ് ഷാഹിന.
ഷാഹിനയുടെ ചികിത്സയ്ക്ക് വഴിയൊരുങ്ങിയതിനും നിയാസിനെ കണ്ടുമുട്ടിയതിനുമെല്ലാം ഒരു നിമിത്തമാകാന്‍ കഴിഞ്ഞതിലുള്ള അതിയായ സന്തോഷം വിഷ്ണുവിനുമുണ്ട്. വിഷ്ണു പകര്‍ത്തിയ നിയാസിനൊപ്പമുള്ള ഷാഹിനയുടെ പുതിയ ചിത്രവും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോയ്ക്കൊപ്പം ഒരു ഇന്‍സ്റ്റഗ്രാം റീലും വിഷ്ണു പങ്ക് വെച്ചിട്ടുണ്ട്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications