വിവാഹ സൽക്കാരത്തിലേക്ക് ഇടിച്ചുകയറി ആനക്കൂട്ടം, വധുവും വരനും ബൈക്കിൽ കയറി സ്ഥലം കാലിയാക്കി!!
വിവാഹമൊക്കെ കഴിഞ്ഞ് എല്ലാവരും ആഘോഷത്തിന്റെ ഓളത്തിലായിരുന്നു, വിവാഹത്തിന് ശേഷമുള്ള സല്‍ക്കാരത്തിലായിരുന്നു വധുവും വരനും. എന്നാല്‍ വിവാഹ സല്‍ക്കാരത്തിലേക്ക് 'ക്ഷണിക്കപ്പെടാത്ത ചില അതിഥികള്‍' വന്നതോടെ സൽക്കാര പരിപാടി തന്നെ തലകീഴ് മറിഞ്ഞു.
അതെ പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രാമില്‍ ആണ് സംഭവം. സല്‍ക്കാരച്ചടങ്ങില്‍ നിന്ന് വരനും വധുവും മോട്ടോര്‍ സൈക്കിളില്‍ കയറി രക്ഷപ്പെടേണ്ട അവസ്ഥ വരെ വന്നൂ.

Representative Image
ആനകളായിരുന്ന വിവാഹ സല്‍ക്കാര വേദയിലേക്ക് എത്തിയത്. ഇതോടെ ഝാര്‍ഗ്രാമില്‍ വെല്‍ഡറായി ജോലി ചെയ്യുന്ന വരന് നവവധുവുമായി വിവാഹ വേദിയില്‍ നിന്ന് ബൈക്കില്‍ രക്ഷപ്പെടേണ്ടി വന്നു.
ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു തങ്ങള്‍ ആനകളുടെ ശ്ബദ്ം കേട്ടതെന്ന് വരന്‍ പറഞ്ഞു. ഭക്ഷണത്തിന്റെ മണമടിച്ച് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തേക്കായിരുന്നു ആനകള്‍ എത്തിയത്.
ഉടന്‍ തന്നെ സല്‍ക്കാരത്തിന് വന്ന ആളുകളോട് അവിടെ നിന്ന് സ്ഥലം കാലിയാക്കി അടുത്തുള്ള വീടുകളില്‍ കയറിയിരിക്കാന്‍ തങ്ങള്‍ പറഞ്ഞെന്നും വരന്‍ പറഞ്ഞു. തന്നെയും ഭാര്യയേയും അവിടെ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് തന്റെ മരകുമക്കളാണെന്ന് വരന്‍ പറഞ്ഞു.
ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിശ്ചയിച്ചിരുന്ന നിരവധി വിവാഹം ആനയെ ഭയന്ന് മാറ്റിവയ്ക്കുന്നുണ്ടെന്നാണ് പറയുന്നത്. ആനകള്‍ വിഹരിക്കുന്ന ഗ്രാമങ്ങളിലെ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും വിസമ്മതിക്കുന്നതിനാല്‍ ചിലര്‍ വിവാഹം വൈകിപ്പിക്കുന്നു.












Click it and Unblock the Notifications