മകനെ ഒക്കത്തെടുത്ത് മീറ്റിംഗിന് എത്തി മസ്ക്; ഭാര്യ എവിടെയാണ്? ഒടുവിൽ വെളിപ്പെടുത്തൽ
എക്സിന്റെ സമ്മർദ്ദം നിറഞ്ഞ യോഗങ്ങളിലായാലും എക്സ്ക്ലൂസീവ് ഹൈ-ക്ലാസ് ഇവന്റുകളിൽ ആണെങ്കിലും ഇലോൺ മസ്ക് തന്റെ മകനെ കൊണ്ടുവരാറുണ്ട്. അദ്ദേഹത്തെ പറ്റിച്ചേർന്ന് തന്നെയാണ് മകൻ ഉണ്ടാവാറുള്ളത്. ഇത്രയും സമ്പന്നൻ ആയ മസ്ക് എന്തിനാണ് മകനെ പൊതുപരിപാടിയിലേക്ക് കൊണ്ടുവരുന്നത്, വീട്ടിൽ കുഞ്ഞിനെ നോക്കാൻ ആളുകളില്ലേ.. മസ്ക്കിന്റെ ഭാര്യ എന്താണ് ചെയ്യുന്നത് എന്നൊക്കെ എന്ന് ധാരാളം ചോദ്യങ്ങളും വരാറുണ്ട്.
ഇപ്പോൾ എന്തുകൊണ്ടാണ് മസ്ക് തന്റെ മകനെ സുപ്രധാന മീറ്റിംഗുകളിൽ പോലും കൊണ്ടുവരുന്നത് എന്നതിന് ഉള്ള ഉത്തരം മസ്ക് തന്നെ പറഞ്ഞിരിക്കുകയാണ്. അടുത്തിടെ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള കൂടിക്കാഴ്ചയിൽ മസ്ക് തന്റെ മകനുമായാണ് എത്തിയത്.

PC: Ragıp Soylu
മസ്ക് തന്റെ കുട്ടിയോടൊപ്പം തുർക്കി പ്രസിഡന്റിനൊപ്പം നിൽക്കുന്ന നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. വൈറൽ വീഡിയോകളിലൊന്നിൽ, ഇലോൺ മസ്ക് തന്റെ ഭാര്യ ഗ്രിമിനെക്കുറിച്ച് മറുപടി നൽകുന്നു.
പ്രസിഡന്റ് എർദോഗൻ മസ്ക്കിന്റെ ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോളായിരുന്നു, മസ്ക് ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്, "അവൾ സാൻഫ്രാൻസിസ്കോയിലാണ്. ഞങ്ങൾ ഇപ്പോൾ വേർപിരിഞ്ഞു. അതുകൊണ്ടാണ് ഞാൻ എന്റെ മകനെ നോക്കുന്നത്." മസ്ക് പറഞ്ഞു.
മസ്‌കിന്റെ മകന് എർദോഗൻ ഫുട്‌ബോൾ സമ്മാനിച്ചു. രണ്ട് വർഷം മുമ്പ് മസ്‌കും ഗ്രിംസും വേർപിരിഞ്ഞു. ഗ്രിംസിന് മുമ്പ്, മസ്‌ക് രണ്ട് തവണ വിവാഹം കഴിച്ചിരുന്നു. ബ്രിട്ടീഷ് നടി താലുല റിലേയെയും കനേഡിയൻ എഴുത്തുകാരിയായ ജസ്റ്റിൻ വിൽസണെയും ആണ് മസ്ക് വിവാഹം കഴിച്ചത്.
വീഡിയോയിൽ എർദോഗൻ ഇലോണിന്റെ കുട്ടിയുമായി പന്തുമായി കളിക്കുന്നത് കാണാം. ഇവരെല്ലാം ചിത്രങ്ങൾക്ക് പോസ് ചെയ്തു, സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ചിത്രങ്ങൾ . കൂടിക്കാഴ്ചയിൽ തുർക്കി പ്രസിഡന്റ് എർദോഗൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ തലവൻ ഇലോൺ മസ്‌കിനോട് തുർക്കിയിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ ആവശ്യപ്പെട്ടു.
യു എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ എർദോഗൻ ഇപ്പോൾ യു എസിലാണ്. കൂടിക്കാഴ്ചയിൽ, മസ്‌കിന്റെ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ സ്‌പേസ് എക്‌സും തുർക്കിയുടെ ബഹിരാകാശ പദ്ധതിയും തമ്മിലുള്ള സഹകരണ സാധ്യതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് എന്നിവയിൽ സ്‌പേസ് എക്‌സുമായുള്ള സഹകരണത്തെ എർദോഗൻ സ്വാഗതം ചെയ്യുന്നതായി തുർക്കി സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു തുർക്കിയിൽ സ്റ്റാർലിങ്ക് നൽകുന്നതിന് ആവശ്യമായ ലൈസൻസ് ഉറപ്പാക്കാൻ സ്‌പേസ് എക്‌സിന് താൽപ്പര്യമുണ്ടെന്ന് മസ്‌ക് പറഞ്ഞു.












Click it and Unblock the Notifications