Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ തനിച്ചാക്കി ഭർത്താവ് മുങ്ങി; കയ്യോടെ പൊക്കി ഫേസ്ബുക്ക്; സംഭവിച്ചത്

സോഷ്യൽ മീഡിയ ഉപയോ​ഗിക്കാതെ ഒരു ദിവസം കടന്നുപോവുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റ അങ്ങനെ നീളുന്ന ലിസ്റ്റ്. പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒന്നുകൂടിയാണ് സോഷ്യൽ മീഡിയ. എന്നാൽ ഇത്തവണ കയ്യടി ലഭിച്ചത് ഇതേ സോഷ്യൽ മീഡിയയ്ക്കാണ്. എന്താണ് സംഭവം എന്നോ. വിശദമായി അറിയാം..

ഭാര്യയെ ഉപേക്ഷിച്ച് ഒരു വർഷമായി മുങ്ങിനടന്ന യുവാവിനെ 24 മണിക്കൂറിനുള്ളിൽ തേടി കണ്ടുപിടിച്ചത് ഫേസ്ബുക്ക് ആയിരുന്നു. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു യുവാവ്. ഇയാളെ കണ്ടെത്തി തരണമെന്ന് അഭ്യർത്ഥിച്ചെത്തുകയായിരുന്നു അമേരിക്കക്കാരിയായ യുവതി. ആഷ്ലി മക്​ഗുയർ സംഭവം ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. യുവതി രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭംധരിച്ചിരിക്കുന്ന സമയത്താണ് ഇയാൾ മുങ്ങിയത്.

viral couplee

ഫോൺനമ്പറും മാറ്റിയതോടെ ഇയാളെ വിളിക്കാനും പറ്റിയില്ല. വഴികളെല്ലാം അടഞ്ഞതോടെ യുവതി ഇയാളെ കണ്ടെത്തുന്നതിനായി ഫേസ്ബുക്കിൽ കുറിപ്പിട്ടു. ഇയാളെ കണ്ടെത്താൻ സഹായിക്കണം എന്ന് പറഞ്ഞായിരുന്നു യുവതി കുറിപ്പ് പങ്കുവെച്ചത്. ചാൾസ് വിതേഴ്സ് എന്നാണ് ഇയാളുടെ പേര്.

യുവാവ് ഒരു ഷെഫ് ആണ്. തന്റെ ഭർത്താവ് ഒരു വർഷമായി തന്നേയും മക്കളേയും അന്വേഷിക്കുകയോ കാണാൻ വരികയോ ചെയ്തിട്ടില്ലെന്ന് യുവതി പറഞ്ഞു. അയാളുടെ കൂടെ ഇനി ജീവിക്കാൻ തനിക്ക് താല്പര്യം ഇല്ലെന്നും. വിവാഹ മോചനം കഴിഞ്ഞിരുന്നുവെങ്കിൽ തനിക്ക് തന്റേതായ ജീവിതം ജീവിക്കാം എന്നും യുവതി പറഞ്ഞു.

ഇയാളെക്കുറിച്ച് വിവരം ഒന്നും ഇല്ലാത്തത് കൊണ്ട് വിവാഹ മോചനം നടക്കുന്നില്ലെന്നും വിവാഹ മോചനത്തിനുള്ള ഒപ്പുകൾ മാത്രം ഇട്ടാൽ മതിയെന്നായിരുന്നു യുവതി പറ‍ഞ്ഞത്. ഈ പോസ്റ്റിന് പിന്നാലെ അത്രയും കാലം മുങ്ങിനടന്ന ഭർത്താവിനെ സോഷ്യൽ മീഡിയ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി. യുവതി തന്നെയാണ് ഈ വിവരം പറഞ്ഞത്. ഡേറ്റിം​ഗ് ആപ്പിലൂടെ ഇയാളെ പലരും കണ്ടിരുന്നു.

ഭർത്താവിനെ കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു പോസ്റ്റിൽ തന്നെ സഹായിച്ച ആളുകൾക്ക് നന്ദി പറഞ്ഞ് യുവതി രം​ഗത്തെത്തി. ഭർത്താവിനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. തനിക്ക് അയാളെ ഉപദ്രവിക്കണമെന്നൊന്നും ഇല്ലെന്നും വിവാഹ മോചനം കഴിഞ്ഞാൽ‌ തനിക്കും മക്കൾക്കും തങ്ങളുടെ ജീവിതം ജീവിക്കാമെന്നും അവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+