ഇപ്പോൾ ഷമ്മിച്ചേട്ടാ എന്ന് കുട്ടികൾ വിളിക്കാറുണ്ട്; പത്രമിടാൻ വന്ന ആ 'ഫഹദ് ഫാസിൽ' പറയുന്നു
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോ ആണ് ഫഹദ് ഫാസിലിനെ പോലെ തോന്നിക്കുന്ന യുവാവ് പത്രമിടാൻ എത്തിയ വീഡിയോ. വയനാട്ടുകാരനായ ബിജേഷ് ആയിരുന്നു ഇത്. ഗ്രാഫിക് ആർടിസ്റ്റായ സിദ്ദിഖ് അസീസിയ ആണ് വീഡിയോ എടുത്തത്. ഒരു കൗതുത്തിന്റെ പേരിൽ പകർത്തിയ വീഡിയോ പിന്നീട് വൈറൽ ആയി. വൈറൽ ആയിക്കഴിഞ്ഞതിന് ശേഷം മനസ്സ് തുറക്കുകയാണ് ബിജേഷ്. വൺഇന്ത്യ മലയാളത്തോടാണ് പ്രതികരണം.
ചില വ്യൂയിൽ നിന്ന് നോക്കുമ്പോൾ ഫഹദ് ഫാസിലിന്റെ ലുക്കുണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. പക്ഷേ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നാണ് ബിജേഷ് പറയുന്നത്. ഫഹദ് ഓടിച്ച ഓട്ടോയിലാണ് ഞങ്ങൾ യാത്ര ചെയ്‌തെന്ന് എന്ന രീതിയിലൊക്കെ ആൾക്കാർ പറയുമ്പോൾ സന്തോഷമാണെന്നും ബിജേഷേ് പറയുന്നു. ഷമ്മി ചേട്ടാ എന്ന് കുട്ടികൾ വിളിക്കാറുണ്ടിപ്പോൾ എന്നും അദ്ദേഹം പറയുന്നു.

ചില വ്യൂയിൽ നിന്ന് നോക്കുമ്പോൾ ഫഹദ് ഫാസിലിന്റെ ലുക്കുണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. പത്രത്തിന്റെ ഏജൻസിയാണ് എനിക്ക്, പിന്നെ ഓട്ടോ ഓടിക്കും, കൃഷിയുണ്ട്. പത്രം ഇടാൻ പോകുമ്പോൾ ചില കുട്ടികളൊക്കെ ഷമ്മി ചേട്ടാ എന്ന് വിളിക്കുന്നുണ്ട്. ഇതുവരെ ഞങ്ങളങ്ങനെ ശ്രദ്ധിച്ചിട്ടില്ല.
ഈ വീഡിയോ കണ്ട ശേഷം നോക്കുമ്പോൾ ചെറിയൊരു സാമ്യതയുണ്ട്. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് എന്നാണ് അവർ പറയുന്നത്. ഫഹദ് ഓടിച്ച ഓട്ടോയിലാണ് ഞങ്ങൾ യാത്ര ചെയ്‌തെന്ന് എന്ന രീതിയിലൊക്കെ പറയുമ്പോൾ സന്തോഷമാണ്. കഴിഞ്ഞ ദിവസം മാനന്തവാടി പൊട്രോൾ പമ്പിൽ പെട്രോളടിക്കാൻ പോയപ്പോൾ അവർ എന്നെ തിരിച്ചറിഞ്ഞു.
രാത്രി ആരോ എനിക്ക് വീഡിയോ അയച്ചുതന്നു. പിറ്റേദിവസം ആ വീഡിയോ എടുത്ത ആൾ എന്നെ വിളിച്ച് ആ വീഡിയോ വൈറൽ ആയെന്ന്. ഫഹദ് ഫാസിലിന്റെ വീഡിയോ കാണാറുണ്ടെന്നും ഫാനല്ല എങ്കിലും അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമാണ്, ഒറിജിനാലിറ്റിയുള്ള അഭിനയമാണ് അദ്ദേഹത്തിന്റേതെന്നും ബിജേഷ് പറയുന്നു.
[[
ഫഹദ് ഫാസിൽ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. ഭാവന സ്റ്റുഡിയോയിൽ നിന്ന് വിളിച്ചിരുന്നു. വേറൊന്നിവുമല്ല. വീഡിയോ കണ്ടു. നിങ്ങളുടെ ഒറിജിനൽ മുഖം ഒന്ന് കാണാൻ ഫോട്ടോ അയച്ച് തരുമോ എന്ന് ചോദിച്ചു. ഫോട്ടോ അയച്ചു. ഫഹദ് ഫാസിൽ ഈ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ സന്തോഷമെന്നും ബിജേഷ് പറഞ്ഞു












Click it and Unblock the Notifications