ആൺ തവളകൾ അടുത്തുവന്നാൽ ചത്തത് പോലെ കിടക്കും, ശബ്ദം മാറ്റും; പെൺതവളകളുടെ ട്രിക്കിന് പിന്നിലെ കാരണം
ആൺ തവളകൾ ഇണചേരാൻ എത്തുമ്പോൾ പെൺ തവളകൾ രക്ഷപ്പെടാൻ പ്രയോഗിക്കുന്ന മാർഗങ്ങൾ കേട്ടാൽ നിങ്ങൾ അമ്പരന്നുപോകും. ആൺ തവളകളെ ഒഴിവാക്കാനായി ചില തവളകൾ ചത്തത് പോലെ അഭിനയിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
യൂറോപ്യൻ കോമൺ ഫ്രോഗ് ഇനത്തിൽപ്പെട്ട തവളകളിലെ പെൺ വർഗം ആണ് ഇങ്ങനെ ചെയ്യുന്നത്. ഇണചേരുന്ന കാലത്ത് ഒരു പെൺ തവളയിലേക്ക് ഒരുപാട് തവളകൾ ആകൃഷ്ടരാകും. ഇവ പെൺതവളയ്ക്ക് ചുറ്റും പൊതിയും, ആറ് തവളെ വരെ ഒരു തവളയുടെ അടുത്തേക്ക് എത്തും. ഇത് പെൺ തവളകൾക്ക് ബുദ്ധിമുട്ടായിരിക്കും. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് ഈ തന്ത്രം.

ആൺ തവളകൾ ഇണ ചേരുന്ന സമയത്ത് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ശാരീരിക വലുപ്പത്തിന് പ്രാധാന്യം നൽകുന്നുണ്ടോ എന്ന് കണ്ടെത്താൻ ആയിരുന്നു ഗവേഷകർ ശ്രമിച്ചത്. എന്നാൽ യാദൃശ്ചികം ആയിട്ടാണ് ഗവേഷകർ തവളകളുടെ ഈ തന്ത്രം കണ്ടെത്തിയത്.
പരീക്ഷണത്തിന് വേണ്ടി രണ്ട് വ്യത്യസ്ത വലിപ്പത്തിൽ ഉള്ള പെൺതവളകളെ ഒരു ആൺ തവളയ്ക്കൊപ്പം വെള്ളം നിറച്ച കണ്ടെയ്നറിൽ വെച്ചു. ഇതിനായി രണ്ടു വ്യത്യസ്ത വലിപ്പത്തിലുള്ള പെൺ തവളകളെ ഒരു ആൺ തവളയ്ക്കൊപ്പം വെള്ളം നിറച്ച കണ്ടെയ്നറിൽ നിക്ഷേപിച്ചു.
പല തവണകളായി വ്യത്യസ്ത തവളകളെ ഇത്തരത്തിൽ ഒരുമിച്ചു വെച്ചായിരുന്നു നോക്കിയത്. ഒരു മണിക്കൂർ നേരം തവളകളുടെ പെരുമാറ്റം നിരീക്ഷിക്കുക ആയിരുന്നു ലക്ഷ്യം. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക ശാരീരിക സ്ഥിതിയോട് ആൺ തവളകൾ താല്പര്യം കാണിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ല. അതേസമയം ആൺ തവളകളെ ഒഴിവാക്കാൻ പെൺ തവളകൾ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടു.
ആൺ തവളകളെ ഒഴിവാക്കാൻ വ്യത്യസ്ത രീതികളാണ് പെൺ തവളകൾ പരീക്ഷിച്ചത്. ആൺ തവള അടുത്ത് പോകുമ്പോൾ സ്വയം വട്ടംചുറ്റിച്ച് പിടി കൊടുക്കാതെ രക്ഷപ്പെടുന്ന രീതിയായിരുന്നു ഒന്ന്. ഭൂരിഭാഗം തവളകളും ഈ തന്ത്രമാണ് പ്രയോഗിച്ചത്. മറ്റ് ചില തവളകൾ ആൺ തവളകളുടെ ശബ്ദം ഉണ്ടാക്കി പറ്റിച്ചു. 33 ശതമാനം പെൺ കവളകൾ ചത്തത് പോലെ കിടന്നാണ് ആൺ തവളകളിൽ നിന്ന് രക്ഷപ്പെട്ടത്.
താരതമ്യേന വലുപ്പം കുറഞ്ഞ പെൺ തവളകൾ ആണ് ഇത്തരത്തിൽ ആൺ തവളകളെ ഒഴിവാക്കാൻ കൂടുതലായും ശ്രമിച്ചത് എന്നാണ് ഇവർ കണ്ടെത്തിയത്. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ജേർണലിൽ ആണ് പഠന വിവരം പങ്കുവെച്ചിരിക്കുന്നത്.












Click it and Unblock the Notifications