Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: ​ഗണേശ ചതുർഥിക്ക് നോട്ടുകൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രം.. പന്തലിലും തൂണിലും നോട്ട്..

സെപ്റ്റംബർ 19 ന് ആണ്‌ വിനായക ചതുർഥി. ​ഗണപതി ദേവന്റെ ജന്മദിനം. ശുക്ല ചതുർഥിക്ക് തുടങ്ങുന്ന വിനായക ചതുർഥി ഉത്സവം പത്ത് ദിവസം ആണ് നീണ്ട് നിൽക്കുക. അനന്ത ചതുർദശിക്കാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്. സെപ്റ്റംബർ 19 ന് ആരംഭിക്കുന്ന ഉത്സവം സെപ്റ്റംബർ 28 ന് ആണ് അവസാനിക്കുന്നത്.

​ഗണേശ പൂജാ മുഹൂർത്തം രാവിലെ 11:01 ന് ആരംഭിച്ച് 19 ന് ഉച്ചയ്ക്ക് 1:28 ന് അവസാനിക്കും. ചതുർഥി തിഥി സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് 12:39 ന് ആരംഭിക്കും. സെപ്റ്റംബർ 19 ന് 1:43 ന് അവസാനിക്കും. രാജ്യം ​ഗണേശ ചതുർഥി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

എന്നാൽ ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവിലെ ഒരു ക്ഷേത്രം ഇത്തിരി വ്യത്യസ്തമായാണ് ​ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ബെംഗളൂരു ജെ പി നഗറിലെ ശ്രീ സത്യഗണപതി ക്ഷേത്രം ചതുർത്ഥി അലങ്കാരങ്ങളാൽ കവിഞ്ഞൊഴുകി. അലങ്കാരം കണ്ടവരൊക്കെ അമ്പരന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് നാണയങ്ങളും കറൻസി നോട്ടുകളും കൊണ്ട് അവർ ക്ഷേത്രം അലങ്കരിച്ചു. അലങ്കാരത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

"ബെംഗളൂരുവിൽ ഗണേശോത്സവത്തിന് എല്ലാത്തരം കറൻസി നോട്ടുകളും ഉപയോഗിച്ച് ഒരു അത്ഭുതകരമായ ഗണേശ പന്തൽ അലങ്കാരങ്ങൾ നിർമ്മിച്ചിട്ടുണ്ട്.ഗണേശ അലങ്കാരത്തിന് ഏകദേശം 65 ലക്ഷം രൂപയോളം പണം ഉപയോഗിച്ചിട്ടുണ്ട്." 10, 20, 50, 500 മുതലുള്ള കറൻസി നോട്ടുകളാണ് പന്തൽ തയ്യാറാക്കാൻ ഉപയോഗിച്ചത്. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കുന്നു

ക്ഷേത്രത്തിലെ അലങ്കാരങ്ങൾ കണ്ട് സോഷ്യൽ മീഡിയ അമ്പരന്നിരിക്കുകയാണ്. ഇപ്പോഴാണ് ഇത്തരത്തിൽ നിറമുള്ള കറൻസി നോട്ടുകളുടെ ആവശ്യം മനസ്സിലായത്." എന്നാണ് ഒരാൾ കുറിച്ചത്. എന്തൊരു കാഴ്ചയാണ്, ഹൃദയം സന്തോഷം കൊണ്ട് തുടിക്കുന്നുവെന്നാണ് മാറ്റൊരാൾ എഴുതിയത്.

അതേസമയം, ഇത് നിയമപരമാണോ എന്ന് ചിലർ സംശയിച്ചു. "അപ്പോൾ ഇന്ത്യൻ രൂപ കറൻസി നോട്ടുകൾ അങ്ങനെ ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലേ?" ഒരാൾ ചോദിച്ചു. കാണാൻ ഭം​ഗയുണ്ടെഭങ്കിലും ഇത് കടന്നകൈ അല്ലേ എന്നാണ് ചിലർ ചോദിച്ചത്. ഭക്തി പ്രകടിപ്പിക്കാൻ ഇത്തരം പ്രവൃത്തികൾ വേണ്ട എന്നാണ് ചിലർ പറഞ്ഞത്.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+