താലി കെട്ടുംമുൻപ് വരന്റെ 'രഹസ്യം' പരസ്യമായി; വിവാഹം വേണ്ടെന്നുവെച്ച് വധുവിന്റെ കുടുംബം, സംഭവിച്ചത്
വിവാഹം എന്ന് പറയുന്നത് ആഘോഷിക്കാനുള്ള സമയമാണ്. ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന ഈ സമയം കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ ചേർന്ന് വലിയ ആഘോഷമാക്കി മാറ്റാറുമുണ്ട്. എന്നാൽ ഗോരഖ്പൂരിൽ നടന്ന ഈ വിവാഹത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങളുണ്ടായി. സന്തോഷവും ആഘോഷവുമൊക്കെ ഞൊടിയിടയിൽ മാറി. ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങുകയും ചെയ്തു.
വിവാഹ ഘോഷയാത്രയ്ക്ക് തൊട്ടുമുൻപ് വരനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം ആകെ തലകീഴ് മറിയുന്നത്. എന്താണ് സംഭവിച്ചത് എന്നറിയാതെ വധുവിന്റെ ബന്ധുക്കൾ ഞെട്ടി. ന്യൂസ് 18 നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് പോലീസ് അവിടെ എത്തുന്നതും വരവെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

മഹേന്ദ്ര രാജ് എന്ന് പേരുള്ള വരൻ ഗോരഖ്പൂരിലെ ബിച്ചിയ മേഖലയിൽ താമസിക്കുന്ന ആളാണ്. മഹേന്ദ്ര ഷാപൂർ സ്വദേശിയായ ഒരു സ്ത്രീയുമായി ഏഴ് വർഷമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു എന്നാണ് പറയുന്നത്. മഹേന്ദ്ര തന്നെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചെന്നും ഒരു വാടക വീട്ടിൽ ഭാര്യയായി താമസിപ്പിച്ചിരിക്കുകയാണെന്നുമാണ് യുവതി പറയുന്നത്. മഹേന്ദ്രയുടെ കുടുംബത്തെ കാണാണമെന്ന് താൻ പറയുമ്പോഴൊക്കെ തിരക്ക് പിടിക്കേണ്ട എന്നായിരുന്നു മഹേന്ദ്ര തന്നോട് പറഞ്ഞിരുന്നതെന്നും യുവതി പറയുന്നു.
യുവതിയുമായിട്ടുള്ള ബന്ധം മറച്ചുവെച്ചായിരുന്നു ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറായത്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകളെല്ലാം പ്രശ്നങ്ങളില്ലാതെ നടന്നു. പക്ഷേ വിവാഹ ദിവത്തിലാണ് വരന്റെ കള്ളത്തരങ്ങളെല്ലാം പുറത്തുവന്നത്. ഇയാളുടെ വിവാഹക്കാര്യം അറിഞ്ഞ യുവതി സംഭവം നിയമപരമായി നേരിടുകയായിരുന്നു. താനുമായുള്ള ബന്ധം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് മഹേന്ദ്ര യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ യുവതി ഷാപൂർ പോലീസിനെ വിവരം അറിയച്ചു. ഉദ്യോഗസ്ഥരോട് എല്ലാ കാര്യങ്ങളും പറയുകയും ചെയ്തു.
യുവതിയുടെ പരാതി കിട്ടിയതിന് പിന്നാലെ തന്നെ പോലീസ് സംഭവത്തിൽ അതിവേഗം നടപടി സ്വീകരിക്കുകയായിരുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയും മഹേന്ദ്രയ്ക്ക് എതിരെ കേസെടുക്കുകയും ചെയ്തു. വിവാഹം നടക്കുന്ന ദിവസം തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിയുടെ ആരോപണങ്ങളെല്ലാം ശരിയാണെന്ന് മനസ്സിലായതോടെ വധുവിന്റെ വീട്ടുകാർ വിവാഹം വേണ്ടെന്ന് വെച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications