വിവാഹനിശ്ചയ ദിവസം വിവാഹം വേണ്ടെന്ന് വെച്ച് യുവാവ്; പണികൊടുത്തത് വധുവിന്റെ ചേട്ടന്റെ ഭാര്യ!!
വിവാഹം മുടങ്ങിപ്പോയ പല സംഭവങ്ങളും കേട്ടുകാണും. എന്നാൽ വിവാഹ നിശ്ചയത്തിന് വന്ന ചേട്ടന്റെ ഭാര്യ കാരണം ഒരു വിവാഹം തന്നെ മുടങ്ങിപ്പോയ സംഭവം കേട്ടിട്ടുണ്ടോ? അത്തരം ഒരു സംഭവത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ചേട്ടന്റെ ഭാര്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ വരൻ വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാലും ഇങ്ങനെ ഒരു പണി തനിക്ക് കിട്ടുമെന്ന് കല്യാണപ്പെണ്ണും കരുതിയില്ല. സംഭവം എന്താണെന്ന് വിശദമായി തന്നെ അറിയാം.

യുവാവിന്റെയും യുവതിയുടേയും വിവാഹനിശ്ചയ സമയത്തായിരുന്നു നടകീയരംഗങ്ങൾ നടന്നത്. എല്ലാവരും സന്തോഷത്തിലായിരുന്നു. പെട്ടെന്നാണ് എല്ലാം തലകീഴ് മറഞ്ഞത്. വിവാഹത്തിന് എത്തിയ യുവതിയുടെ ചേട്ടത്തിയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം.
പ്രതിശ്രുത വധുവിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിനെക്കുറിച്ച് വെളിപ്പെടുത്തിയതാണ് വിവാഹം മുടങ്ങാൻ കാരണം ആയത്. യുവതിക്ക് ഓൺലി ഫാൻസിൽ അക്കൗണ്ട് ഉണ്ടെന്ന് സ്ത്രീ പറഞ്ഞതോടെ പ്രതിശ്രുത വരന്റെ മുഖംമാറി. അതുവരെ ഇതേക്കുറിച്ച് അയാൾക്ക് അറിയില്ലായിരുന്നു. ചേട്ടത്തി ഇക്കാര്യം പറഞ്ഞതോടെ തനിക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് യുവാവ് പറഞ്ഞു.
വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടെ ചേട്ടത്തിക്ക് ചേട്ടന്റെ കയ്യിൽ നിന്ന് ചീത്ത കിട്ടി. വിവാഹ മുടക്കിയതിന് സ്ത്രീ മാപ്പ് പറയണമെന്ന് ഭർത്താവ് പറഞ്ഞെങ്കിലും അവർ മാപ്പ് പറയാൻ തയ്യാറായില്ല. എന്തായാലും വിവാഹം മുടങ്ങിയ സങ്കടത്തിൽ വധു കരഞ്ഞുകൊണ്ടാണ് വേദിയിൽ നിന്നും പോയത്.
വിവാഹം മുടങ്ങിയ പല സംഭവങ്ങളും ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു സംഭവം അപൂർവ്വമാണ്. ഇതുപോലെ തന്നെ വധുവിന്റെ അമ്മ കാരണം വരൻ വിവാഹം വേണ്ടെന്ന് വെച്ച സംഭവം ഉണ്ടായിരുന്നു. വിവാഹ ദിവസം ക്ഷേത്രത്തിൽ എത്തി വധുവിനെ കാത്തുനിന്ന വരൻ കണ്ടത് സിഗരറ്റ് വലിച്ച് ഡിജെ കളിക്കുന്ന അമ്മായിയമ്മയെ ആയിരുന്നു.
ഇതോടെ വരന് കലിയിളകി. വിവാഹത്തിന് തയ്യാറല്ലെന്ന പറഞ്ഞ് വരൻ പോവുകയായിരുന്നു. അതേസമയം, വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിവാഹ മോചനം ഉണ്ടായ സംഭവും ഉണ്ടായിട്ടുണ്ട്. ആദ്യരാത്രി ഭാര്യ ലൈംഗിക ബന്ധത്തിന് തയ്യാറാകാത്തത് കൊണ്ടായിരുന്നു യുവാവ് പിറ്റേദിവസം വിവാഹ മോചനം ആവശ്യപ്പെട്ടത്. അതുപോലെ തന്നെ വിവാഹ വസ്ത്രത്തിന്റെ പേരിൽ വിവാഹം മുടങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്.
ആറ് വർഷം ഒരുമിച്ച് ജീവിച്ച ശേഷം ആയിരുന്നു യുവതിയും യുവാവും വിവാഹം ചെയ്യാൻ തീരുമാനിച്ചത്. വിവാഹത്തിന് വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാൻ ആയിരുന്നു വധുവിന്റെ ആഗ്രഹം.
എന്നാൽ വെള്ള വസ്ത്രം ധരിക്കേണ്ടെന്ന് യുവാവ് പറഞ്ഞു. പകരം ചുവപ്പായിരുന്നു ധരിക്കാൻ പറഞ്ഞത്. ഇതിന്റെ കാരണം അറിഞ്ഞതിന് പിന്നാലെയാണ് യുവതി വിവാഹം വേണ്ടെന്ന് വെച്ചത്. കന്യക അല്ലാത്ത സ്ത്രീകൾ വെള്ള ധരിക്കരുതെന്നായിരുന്നു യുവാവ് പറഞ്ഞത്.












Click it and Unblock the Notifications