അമ്മായിയമ്മയെ കണ്ടതും വരൻ കലിതുള്ളി; വിവാഹം വേണ്ടെന്ന് വെച്ച് സ്ഥലംവിട്ടു; കാരണം അറിഞ്ഞവർ അന്തംവിട്ടു
മണ്ഡപത്തിൽ വെച്ച് പോലും വിവാഹം മുടങ്ങുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വരനെ ഇഷ്ടമല്ലെന്ന് പറഞ്ഞ് വിവാഹവേദയിൽ നിന്ന് വധു ഇറങ്ങിപ്പോയ സംഭവം ഉണ്ടായിട്ടുണ്ട്. ആദ്യ ഭാര്യ താലികെട്ടിന് മുമ്പ് പോലീസുമായെത്തി വരനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ സംഭവവും ഉണ്ടായിട്ടുണ്ട്.
എന്നാൽ വധുവിന്റെ അമ്മയുടെ പ്രവൃത്തി കാരണം വരൻ വിവാഹം വേണ്ടെന്ന് വെച്ച് പോയ സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരം ഒരു സംഭവത്തെക്കുറിച്ചാണ്. ഭാവി അമ്മായിയമ്മയുടെ കാട്ടിക്കൂട്ടൽ കാരണം വരൻ വിവാഹം വേണ്ടെന്ന് വെച്ച് പോവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദമായി വായിക്കാം.

ഉത്തർപ്രദേശിലാണ് ഈ സംഭവം നടന്നത്. സാരായാത്രിനിലെ യുവതിയുമായിട്ടാണ് രാജ്പുരിയിൽ നിന്നുമുള്ള യുവാവിന്റെ വിവാഹം തീരുമാനിച്ചത്. 27ന് ആയിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം ആഘോഷമായി തന്നെ നടന്നു. വരൻ വധുവിന്റെ ഗ്രാമത്തിലുള്ള ക്ഷേത്രത്തിൽ എത്തി. വിവാഹച്ചടങ്ങുകൾ ആരംഭിക്കുന്നതിന് വേണ്ടി വധുവിനെ കാത്ത് നിൽക്കുകയായിരുന്നു വരനും ബന്ധുക്കളും.
അങ്ങനെ നിൽക്കുമ്പോഴാണ് വരൻ തന്റെ ഭാവി അമ്മായിയമ്മയെ കണ്ടത്. ഇതോടെ വരന്റെ സ്വഭാവം മാറി. കാരണം സിഗരറ്റ് വലിച്ചുകൊണ്ട് ഡിജെ മ്യൂസിക്കിനൊപ്പം ഡാൻസ് ചെയ്യുകയായിരുന്ന ആ സ്ത്രീ. ഇത് കണ്ട വരൻ ഞെട്ടിപ്പോയി.
തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് പറയുകയും ചെയ്തു. ഇതോടെ വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും അടിയായി. എന്നാൽ വിവാഹം കഴിക്കില്ലെന്ന് വരൻ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ വരനും കുടുംബവം തിരിച്ചുപോയി. വധു അമ്മയോടൊപ്പം പോവുകയും ചെയ്തു.












Click it and Unblock the Notifications