Get Updates
Get notified of breaking news, exclusive insights, and must-see stories!

വരൻ കഴിച്ച ലഡു തിന്നാൻ വിസമ്മതിച്ച് വധു, അടുത്ത നിമിഷം സംഭവിച്ചത് ഇക്കാര്യം; രൂക്ഷ വിമർശനം

ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ വിവാഹം എന്ന് പറയുന്നത് വളരെ പവിത്രമായ ഒന്നാണ്. ഒരുപാട് ചടങ്ങുകളും ഉണ്ടാകും. അതില്‍ തന്നെ വളരെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് മധുരം നല്‍കുക എന്നത്. വരനും വധുവും പരസ്പരം മധുരം നല്‍കും. വധൂവരന്മാര്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിന് വേണ്ടിയും മധുരത്തോടെ ദാമ്പത്യ ജീവിതം ആരംഭിക്കുന്നതിന് വേണ്ടിയുമാണ ഇങ്ങനെയൊരു ചടങ്ങ്.

ഇനി പറയാന്‍ പോകുന്നതും ഒരു മധുരം കൊടുക്കലിനെക്കുറിച്ചാണ്, എന്നല്‍ ഇത് ദാമ്പത്യ ജീവിതത്തില്‍ മധുരം കൊണ്ടുവരുമെന്ന് തോന്നുന്നില്ല. കാരണം, കുറച്ച് കല്ലുകടി നിറഞ്ഞതായിരുന്നു ഈ മധുരം കൊടുക്കല്‍. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വേദിയില്‍ വരനും വധുവും നില്‍ക്കുന്നത് കാണാം. വധു വരന് ലഡു നല്‍കുകയും വരന്‍ അത് കഴിക്കുകയും ചെയ്യുന്നു.

marriage

അടുത്തത് വരന്റെ ഊഴമായിരുന്നു. വരന്‍ താന്‍ കഴിച്ച് ബാക്കി വന്ന ലഡു വധുവിന് നല്‍കുന്നു. എന്നാല്‍ വധു അത് കഴിക്കാന്‍ തയ്യാറാകുന്നില്ല. താന്‍ പാത്രത്തില്‍ നിന്ന് മറ്റൊരു ലഡു എടുക്കാം എന്നാണ വധു പറയുന്നത്. എന്നാല്‍ വരന് ഇത് തീരെ ഇഷ്ടമായില്ല. തന്റെ കയ്യിലുള്ള ലഡു വരന്‍ വധുവിന്റെ വായില്‍ നിര്‍ബന്ധിച്ച് വെച്ചു കൊടുക്കുന്നു.

എന്നാല്‍ വധു അത് കഴിക്കാതെ മാറ്റുന്നത് കാണാം. എന്നാല്‍ അവിടെയുള്ള ആര്‍ക്കും തന്നെ ഈ പ്രവൃത്തി മോശമായി തോന്നിയില്ല. പക്ഷേ സോഷ്യല്‍മീഡിയയില്‍ വരനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഒരു വ്യക്തിയുടെ താല്പര്യത്തെ മാനിക്കാന്‍ അറിയാത്ത ഒരാളോടൊപ്പും ആ യുവതി എങ്ങനെ ജീവിക്കുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+