Get Updates
Get notified of breaking news, exclusive insights, and must-see stories!

സമൂഹവിവാഹത്തിനിടെ വരൻ മുങ്ങി; അന്വേഷിച്ചിറങ്ങിയ ബന്ധുക്കളും തടിതപ്പി! പിന്നെ സംഭവിച്ചത്..

ഉത്തർപ്രദേശ്: വിവാഹത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വരൻ തന്ത്രപരമായി വിവാഹവേദയിൽ നിന്ന് മുങ്ങി. സമൂഹവിവാഹത്തിനിടെയാണ് വരൻ ആരും കാണാതെ ഇവിടെ നിന്ന് പോയത്. വരന്റെ ഭാഗത്ത് നിന്ന് ആരും ഇങ്ങനൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല. കാരണം അതുവരെ വളരെ സന്തോഷത്തിലായിരുന്നു വരൻ.

പെട്ടെന്നാണ് തനിക്ക് ടോയ്‌ലറ്റിൽ പോകണമെന്ന് പറഞ്ഞ് വരൻ വേദയിൽ നിന്ന് പുറത്തുപോയത്. എന്നാൽ ഏറെ നേരമായിട്ടും വരൻ തിരിച്ചെത്തിയില്ല. അപ്പോഴാണ് ഇയാൾ പോയത് ടോയ്‌ലറ്റിലേക്കല്ല, പുറത്തേക്കാണെന്ന് മനസ്സിലായത്. സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. ഇതിന് പിന്നാലെ നാടകീയ സംഭവമാണ് വിവാവഹ വേദയിൽ നടന്നത്.

Viral

കനൗജിലെ സമൂഹ വിവാഹ ചടങ്ങിൽ ജൂൺ 23(വെള്ളി) ന് ആയിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിന്റെ നടപടിക്രമങ്ങൾ എല്ലാം പിന്തുടരുകയും വിവാഹത്തിന് ഉള്ള അപേക്ഷ നൽകുകയും ചെയ്തിരുന്നു. വിവാഹ ദിവസം വരനും വധുവും ഇരുവരുടേയും കുടുംബാംഗങ്ങളുമൊക്കെ സമൂഹ വിവാഹം നടക്കുന്ന വേദയിലെത്തി. ആർക്കും ഒരു സംശയവും തോന്നിയിരുന്നില്ല.

വിവാഹച്ചടങ്ങുകൾ ആരംഭിച്ചപ്പോഴാണ് വരൻ ടോയ്‌ലറ്റിൽ പോകാനുണ്ടെന്ന് പറഞ്ഞു പോയത്. വിവാഹ വേദയിൽ ഇരുന്നപ്പോഴാണ് വിവാഹം കഴിക്കണോ വേണ്ടയോ എന്ന സംസയം വരന് തോന്നിയത്. ഇതിന് പിന്നാലെയാണ് മുങ്ങിയത്. വരനെ കാണാതായതോടെ ഇരുവിഭാഗവും തമ്മിൽ വഴക്കുണ്ടായി. പിന്നീട് വരന്റ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും വരനെ അന്വേഷിച്ചിറങ്ങി.

വരൻ തിരിച്ചുവരില്ലെന്ന് മനസ്സിലായതോടെ ബന്ധുക്കളും സ്ഥലം വിട്ടു. ഇതോടെ വരന്റെ വീട്ടുകാരെ അന്വേഷിച്ച് വധുവിന്റെ വീട്ടുകാർ പോയി. മറ്റെല്ലാ വിവാഹങ്ങളും കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു.

ഇതുപോലെ ഒരു സംഭവം നേരത്തെ മധ്യപ്രേദശിൽ നടന്നിരുന്നു. വിവാഹവേദയിൽ നിന്ന് വരൻ ബൈക്കിൽ മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ വലിയ ബഹളം നടക്കുയും അടിയുണ്ടാകുകയും ചെയ്തു. ഒടുവിലാണ് വരൻ നേരത്തെ വിവാഹിതനായിരുന്നു എന്ന കാര്യം മനസ്സിലായത്.

ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹം കഴിപ്പിക്കാനായിരുന്നു വരന്റെ അച്ഛന്റെ തീരുമാനം. നേരത്തെ കോടതയിൽ വെച്ചായിരുന്നു വരന്റെ വിവാഹം കഴിഞ്ഞത്. ‌ഇക്കാര്യം അറിഞ്ഞതോടെ വീണ്ടും അടി നടന്നു. ഒടുവിൽ പോലീസ് എത്തിയ ശേഷമായിരുന്നു പ്രശ്നം പരിഹരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+