വിവാഹ വേദിയിൽ നിന്ന് ബൈക്കിൽ കയറി വരൻ മുങ്ങി; അച്ഛനിട്ട് വധുവിന്റെ ബന്ധുക്കൾ രണ്ട് പൊട്ടിച്ചപ്പോൾ ട്വിസ്റ്റ്!
വധു ഒളിച്ചോടിപ്പോയത് കൊണ്ട് വിവാഹം മുടങ്ങിയ വാർത്തകൾ നമ്മൾ ഒരുപാട് കേട്ടുകാണും. എന്നാൽ വരൻ ഓടിപ്പോയത് കൊണ്ട് വിവാഹം മുടങ്ങിയ സംഭവങ്ങളെക്കുറിച്ച് അങ്ങനെ കേട്ടുകാണാൻ സാധ്യതയില്ല. ഇനി പറയാൻ പോകുന്നത് അത്തരം ഒരു സംഭവത്തെക്കുറിച്ചാണ്. അപ്രതീക്ഷിതമായ നടന്ന സംഭവത്തിൽ വധുവിന്റെ വീട്ടുകാർ ഞെട്ടി. എന്നാൽ അവസാനമാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടാവുന്നത്.
സംഭവം നടന്നത് മധ്യപ്രദേശിലാണ്. റിപ്പോർട്ടുകൾ പ്രകാരം, മസൂരിഹ ഗ്രാമത്തിലെ യുവാവിന്റെ വിവാഹം ഡോൾ കോതാർ സ്വദേശിയായ പെൺകുട്ടിയുമായാണ് നിശ്ചയിച്ചിരുന്നത്. തിലകോത്സവം മുതൽ എല്ലാ വിവാഹ ചടങ്ങുകളും ആഡംബരത്തോടെയും ആയിരുന്നു നടന്നത്. വിവാഹത്തിന് വരന് ഇഷ്ടമല്ലെന്ന് ഒരിക്കൽ പോലും ആർക്കും തോന്നിയിരുന്നില്ല.

വിവാഹ ദിവസം ഗംഭീര ആഘോഷത്തോടെ ആണ് വരൻ വിവാഹ വേദിയിലേക്ക് എത്തിയത്. വേദിയിൽ എത്തിയ വരനെയും ബന്ധുക്കളേയും ആചാരപ്രകാരം സ്വീകരിക്കുകയും ചെയ്തു. എന്നാൽ, ദ്വാരപൂജയ്ക്ക് ശേഷം ആണ് സംഭവം ആകെ മാറിമറിഞ്ഞത്. വധുവിനെ വിവാഹ വേദിയിൽ ഉപേക്ഷിച്ച് വരൻ ബൈക്കിൽ കയറി വേദിയിൽ നിന്ന് മുങ്ങി.
എന്നാൽ വരൻ തിരിച്ചുവരും എന്ന് തന്നെയാണ് എല്ലാവരും കരുതിയത്. പക്ഷേ ജയമാല ചടങ്ങിനുള്ള സമയം ആയിട്ടും വരൻ എത്തിയില്ല. ഇതോടെ വിവാഹ വേദിയിൽ ബഹളമായി, അടിയായി. അപ്പോഴാണ് അക്കാര്യം വധുവിന്റെ വീട്ടുകാർ അറിയുന്നത്. വരൻ കോടതിയിൽ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്നും ഇത് വരന്റെ രണ്ടാം വിവാഹമായിരുന്നുവെന്നുമാണ് പറയുന്നത്.
വരന്റെ അച്ഛന് ഇയാളുടെ വിവാഹം കഴിഞ്ഞ കാര്യം നേരത്തെ തന്നെ അറിയാമയിരുന്നുെവന്നും എന്നാൽ ഇത് മറച്ചുവെച്ച് രണ്ടാം വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണു വധുവിന്റെ കുടുംബക്കാർ ആരോപിക്കുന്നത്. ഇതോടെ വൻ വഴക്ക് തന്നെ നടന്നു. കയ്യാങ്കളിയിൽ കാര്യം എത്തി. പോലീസ് എത്തിയാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്.
ഇതുപോലെ പോലെ തന്നെ വിവാഹപ്പന്തലിൽ നിന്ന് ഇറങ്ങി വധു കാമുകനൊപ്പം ബൈക്കിൽ കയറിപ്പോയ സംഭവം ഉണ്ടായിരുന്നു. എന്നാൽ വരൻ വധുവിന്റെ വീട്ടിൽ നിന്ന് പോകാൻ തയ്യാറാവാതെ അവിടെ തന്നെ നിൽക്കുകയായിരുന്നു. വിവാഹം നടക്കാതെ പോകില്ലെന്ന് വരൻ പറഞ്ഞു.
ദിവസങ്ങളോളം വരൻ വധുവിന്റെ വീട്ടിൽ കഴിഞ്ഞു. ഒടുവിൽ പോലീസ് വധുവിനെ കണ്ടെത്തുകയും വിവാഹം നടക്കുകയും ചെയ്തു. ഇതുപോലെ നിരവധി സംഭവങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവാറുണ്ട്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ആരും അറിയാതെ കാമുകിയെ വിവാഹം ചെയ്ത വരനെക്കുറിച്ചള്ള വാർത്തയും അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.












Click it and Unblock the Notifications