മട്ടൺ വിഭവം ഇല്ല, വധുവിന്റെ വീട്ടിൽ വഴക്ക്; വിവാഹത്തിന് ഇല്ലെന്ന് വരന്റെ വീട്ടുകാർ, ഒടുവിൽ സംഭവിച്ചത്!
വിവാഹവുമായി ബന്ധപ്പെട്ട പല വാർത്തകൾ നമ്മൾ കേട്ടുകാണും. പലപ്പോഴും വിവാഹ ദിവസത്തിൽ വിവാഹം മുടങ്ങിപ്പോയ സംഭവത്തെക്കുറിച്ചും നമ്മൾ കേട്ടുകാണും. പല കാരണങ്ങൾ മൂലം വിവാഹം മുടങ്ങിപ്പോകാറുണ്ട്. വരനോ വധുമോ ഒളിച്ചോടിപ്പോയതുകൊണ്ടോ വിവാഹത്തിന് ഇഷ്ടമല്ലാത്തത് കൊണ്ടോ, സ്ത്രീധനത്തിന്റെ പേരിലോ അങ്ങനെ പല കാരങ്ങൾ കൊണ്ട് വിവാഹം മുടങ്ങിപ്പോകാറുണ്ട്.
എന്നാൽ ഇനി പറയാൻ പോകുന്ന കാരണം കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. വിവാഹ നിശ്ചയത്തിന്റെ ദിവസം നടന്ന ഒരു സംഭവമാണ് വിവാഹം മുടങ്ങാൻ കാരണമായത്. സ്ത്രീധനത്തിന്റെ പേരിലായിരിക്കാം എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അങ്ങനെയല്ല കാര്യം. എന്താണ് കാര്യമെന്ന് വിശദമായി വായിക്കാം.

മട്ടൻ കറിയുടെ പേരിലാണ് വിവാഹം മുടങ്ങിയത്. വിവാഹനിശ്ചയത്തിന് വധുവിന്റെ കുടുംബം മട്ടൻ വിഭവം വിളമ്പിയില്ലെന്ന് പറഞ്ഞ് ആരംഭിച്ച പ്രശ്നം വിവാഹം മുടങ്ങുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു. തെലങ്കാനയിലാണ് സംഭവം. മട്ടൻ വിഭവം ഇല്ലെന്ന കാരണത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് വരന്റെ കുടുംബം പിന്മാറുകയായിരുന്നു.
നിസാമാബാദ് സ്വദേശിനിയായ യുവതിയുടേയും ജഗ്തിയാൽ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം നബംബറിലാണ് ഉണ്ടായിരുന്നത്. വധുവിന്റെ വീട്ടിൽ വെച്ചായിരുന്നു നിശ്ചയം.
ഭക്ഷണത്തിനുള്ള സമയം വരെ കാര്യങ്ങളൊക്കെ നല്ലരീതിയിലാണ് നടന്നത്. വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാർ ക്ഷണിച്ച അതിഥികൾക്കും വരന്റെ ബന്ധുക്കൾക്കും മാംസാഹരമാണ് ഒരുക്കിയിരുന്നത്. എന്നാൽ മട്ടൻ വിഭവമായ ആട്ടിൻ കാൽ ജെല്ലി ( ആടിന്റെ മജ്ജ കൊണ്ട് തയ്യാറാക്കുന്ന വിഭവം) വിളമ്പിയില്ലെന്ന് പറഞ്ഞാണ് പ്രശ്നം ആരംഭിച്ചത്.
അത് വഷളായി. മട്ടൻ വിഭവം വിളമ്പാത്തത് എന്താണെന്ന് ചോദിച്ച് വരന്റെ വീട്ടുകാർ പ്രശ്നം ആരംഭിച്ചും. മട്ടൻ വിഭവം വിരുന്നിൽ ഉൾപ്പെടുത്തിയില്ലെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. ഇതിന് പിന്നാലെ വലിയ പ്രശ്നമുണ്ടായി. വഴക്കായതോടെ ആകെ നിയന്ത്രണം വിട്ടു. ഒടുവിൽ പോലീസ് എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വധുവിന്റെ കുടുംബം തങ്ങളെ അപമാനിച്ചെന്ന് വരന്റെ ബന്ധുക്കൾ പറഞ്ഞു.
ഒടുവിൽ വരന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറി. ഏറെ പ്രശംസ നേടിയ തെലുങ്ക് ചിത്രത്തോട് സാമ്യമുള്ളതാണ് ഈ സംഭവമെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്. മാർച്ചിൽ റിലീസ് ചെയ്ത 'ബലഗം' രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ആട്ടിറച്ചി മജ്ജയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിവാഹം മുടങ്ങുന്ന കഥാണ് പറുന്നത്.












Click it and Unblock the Notifications