Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂർഖനെ ചുമലിലേറ്റി ഗുരുവായൂർ ക്ഷേത്ര നടയിൽ യുവാവിന്റെ അതിസാഹസികത; പിന്നീട് സംഭവിച്ചത്

തൃശൂർ: ​ഗുരുവായൂർ ക്ഷേത്ര നടയിൽ മൂർഖൻ പാമ്പിനെ തോളിൽ ഇട്ട് അതിസാഹസികത കാട്ടിയ ആൾക്ക് പാമ്പിന്റെ കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനിൽ ഭവനിൽ സുനിൽ കുമാറിന് ആണ് പാമ്പ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. വടക്കേ നടിയിലെ ​ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ ആണ് പാമ്പിനെ കണ്ടത്. സുരക്ഷാ ജീവനക്കാരും പോലീസും ചേർന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാ​ഗത്തേക്ക് ഓടിച്ചുവിട്ടിരുന്നു.

ഇന്നർ റോഡിൽ നിന്ന് നാരായണാലയം ഭാ​ഗത്തേക്ക് ഇഴഞ്ഞ് നീങ്ങിയ പാമ്പിനെ അനിൽ കുമാർ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നർ റോഡിൽനിന്ന് നാരായണാലയം ഭാഗത്തേക്കു ഇഴഞ്ഞു നീങ്ങിയ പാമ്പിനെ അനിൽകുമാർ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു. പോലീസും സുരക്ഷാ ജീവനക്കാരും ചേർന്ന് അനിലിനോട് പാമ്പിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല.

cobra

അരമണിക്കൂറോളം പാമ്പിനെ എടുത്ത് സാഹസം കാണിക്കുന്നതിനിടെ ആണ് ഇയാൾക്ക് പാമ്പിന്റെ കടിയേറ്റത്. ഉടനെ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. ശേഷം തളർന്നുവീണ് സുനിൽ കുമാറിനെ ദേവസ്വം ജീവനക്കാർ ദേവസ്വം മെഡിക്കൽ സെന്ററിലേക്ക് എത്തിച്ചു. പ്രഥമിക​ ശ്രുശൂഷയ്ക്ക് ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ ആറ് മണിയോടെ പാമ്പ് പിടിത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർക്ക് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+