Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസവും ഒരൊറ്റ മണിക്കൂർ ജോലി ചെയ്താൽ മതി; ഈ ഗൂ​ഗിൾ എഞ്ചിനീയറുടെ ശമ്പളം 1.2 കോടി; കാരണം

പഠിച്ച് വലുതായി നല്ല ശമ്പളം ലഭിക്കുന്ന ഒരു ജോലി വാങ്ങിക്കണം, ഈയൊരു ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുന്നവരാകും ഭൂരിഭാഗവും.. എന്നാൽ പലരും ജോലിക്ക് കയറിത്തുടങ്ങിയാൽ എങ്ങനെയെങ്കിലും ഒന്ന് അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതി എന്ന അവസ്ഥയിൽ എത്തും.

കാരണം ജോലി കഴിഞ്ഞ് നമുക്ക് മാറ്റിവെയ്ക്കാൻ സമയം ഉണ്ടാവില്ല. അപ്പോൾ തോന്നും വല്ല പാർട് ടൈം ജോലി കിട്ടിയാൽ മതി എന്ന്. എന്നാൽ വരുമാനം കുറവാണല്ലോ എന്ന് ഓർത്ത് അതിനും പറ്റില്ല.. എന്നാൽ ഇനി പറയാൻ പോകുന്നത് വെറും ഒരു മണിക്കൂർ ജോലി ചെയ്ത് കോടികൾ ശമ്പളം വാങ്ങുന്ന ആളെക്കുറിച്ചാണ്.

viral

ഗൂഗിളിലെ ഒരു GenZ സോഫ്റ്റ് വെയർ എഞ്ചിനീയർ താൻ പ്രതിദിനം ഒരു മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും ഇപ്പോഴും പ്രതിവർഷം $150,000 (ഏകദേശം 1.2 കോടി) സമ്പാദിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.

താൻ ഒരിക്കലും ഒരു ദിവസം മുഴുവൻ ജോലി ചെയ്തിട്ടില്ലെന്ന് ഡെവൺ എന്ന് പേരിൽ അറിയപ്പെടുന്ന ടെക്കി പറഞ്ഞു. ഏറ്റവും കുറഞ്ഞ കാര്യങ്ങളാണ് താൻ ജോലിയിൽ ചെയ്യുന്നതെന്നും തനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിന് വേണ്ടി തന്റെ ബ്രെയിൻ പവർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒരു ടെക്കി സുഹൃത്തിനൊപ്പം ഒരു കമ്പനി ആരംഭിക്കാനും ഇദ്ദേഹത്തിന് ആലോചനയുണ്ട്.

കമ്പനിക്കായി കോഡുകൾ തയ്യാറാക്കലാണ് ഇദ്ദേഹത്തിന്റെ ജോലി... റിപ്പോർട്ടുകൾ പ്രകാരം ഡെവോൺ രാവിലെ 9 മണിക്ക് എഴുന്നേറ്റ് കുളിക്കും ഭക്ഷണം തയ്യാറാക്കും. അതിന് ശേഷം 11 മണിവരെയോ ഉച്ചവരെയോ ജോലി ചെയ്യും. ഇതിന് ശേഷം രാത്രി 9 മണി വരെയോ 10 മണി വരെയോ സ്വന്തം സ്റ്റാർട്ട് അപ്പിന് വേണ്ടിയോ പ്രവർത്തിക്കാൻ തുടങ്ങും..

97 ശതമാനം ഗൂഗിൾ ജീവനക്കാരും ​ഗൂ​ഗിളിനെ ജോലി ചെയ്യാനുള്ള മികച്ച സ്ഥലമാണെന്ന് വിളിക്കുന്നു-ഒരു സാധാരണ യു.എസ്. കമ്പനിയുടെ തൊഴിലാളികളിൽ 57% പേരും ഇത് തന്നെ പറയുന്നു. ഗൂഗിൾ തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ കൂട്ടത്തിന് പേരുകേട്ടതാണ്; സൈക്കിളുകൾ, ജിമ്മുകൾ, സൗജന്യ ഭക്ഷണം ഉയർന്ന ശമ്പളവും ഒക്കെ നൽകുന്ന ഇടമാണ് ​ഗൂ​ഗിൾ.

തന്റെ സ്റ്റാർട്ടപ്പിൽ ആയിരിക്കും താൻ ദീർഘദൂരം ജോലി ചെയ്യുക എന്നും ഡെവൺ പറഞ്ഞു. "മിക്ക ആളുകളും ഗൂഗിൾ തിരഞ്ഞെടുക്കുന്നത് ജോലിയും ജീവിതവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ കഴിയുന്നത് കാരണമാണ്. നിങ്ങൾക്ക് ആപ്പിളിൽ ജോലി ചെയ്യാം, എന്നാൽ അവർ ദീർഘനേരം ജോലി ചെയ്യുന്നു... എന്നാൽ ഗൂഗിളിൽ അതുപോലല്ലെന്നുമാണ് ഡെവൺ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+