വിഘ്നേഷ് ഇനി 'ഓർഡറിൽ' ഒപ്പിടും; സൊമറ്റോ ഡെലിവെറി ബോയിയിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥനിലേക്ക്
ആത്മാർത്ഥമായി ശ്രമിച്ചാൽ ആഗ്രഹങ്ങൾ സാധ്യമാകും എന്ന് നിങ്ങളോട് ആരെങ്കിലുമൊക്കെ പറഞ്ഞുകാണില്ലേ.. അത് വെറുംവാക്കല്ല, അദ്ധ്വാനിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ വിജയം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും. അങ്ങനെ സൊമാറ്റോ ഡെലിവെറി ബോയിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥനായ ഒരു യുവാവിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
വിഘ്‌നേഷ് എന്ന യുവാവാണ് സർക്കാർ ജോലി എന്ന തന്റെ സ്വപ്‌നം സഫലമാക്കിയിരിക്കുന്നത്. സൊമാറ്റോ തന്നെയാണ് വിഘ്‌നേഷിനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വിഘ്‌നേഷിന് ഒരു ലൈക്ക് നൽകൂ. സൊമാറ്റോയിൽ ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹത്തെ തേടി തമിഴ്‌നാട് പബ്ലിക്ക് സർവീസ് പരീക്ഷയിൽ വിജയിച്ച വാർത്ത എത്തുന്നത്, എന്നാണ് വാർത്ത പങ്കുവെച്ച് സൊമാറ്റോ കുറിച്ചത്.

Pc: Zomato
സൊമാറ്റോയുടെ പോസ്റ്റിന് കീഴെ നിരവധിപേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇനി വിഘിനേഷിന് ' ഓർഡർ' ഒപ്പുവെയ്ക്കും എന്നാണ് ഒരാളുടെ കമന്റ്. കഷ്ടപ്പെട്ട് പണിയെടുക്കുമ്പോൾ തന്നെ പഠിച്ച് സർക്കാർ ജോലി എന്ന സ്വപ്‌നം നേടിയില്ലേ, മറ്റുള്ളവർക്ക് കൂടി നീ അഭിമാനമാണ്, മറ്റൊരാൾ കമന്റിട്ടു.
നിങ്ങൾ ശരിക്കും യുവാക്കൾക്ക് ഒരു വഴികാട്ടിയാണ്, ഡെലിവെറി ബോയി ആയി തേരാപാര ഓടുമ്പോൾ തീർച്ചയായും നിങ്ങൾക്ക് പല പരിഹാസങ്ങളും പലതവണ നേരിടേണ്ടി വന്നിണ്ടുട്ടാവും എന്നാൽ ഇനി നിങ്ങൾക്ക് അഭിമാനത്തോടെയിരിക്കാം. നിങ്ങളുടെ കുടുംബം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാവും മറ്റൊരാൾ കുറിച്ചു.












Click it and Unblock the Notifications