പ്രായം 112, ഏഴ് വിവാഹങ്ങൾ; മുത്തശ്ശിയുടെ ആഗ്രഹം കേട്ടവരൊക്കെ ഞെട്ടി
ഒരുപാട് വിവാഹം ചെയ്ത പുരുഷന്മാരെക്കുറിച്ച് കേട്ടുകാണും, എന്നാൽ സ്ത്രീകളെക്കുറിച്ച് അങ്ങനെ കേട്ടത് കുറവായിരിക്കും. എന്നാൽ ഏഴ് വിവാഹം കഴിച്ച ഒരു മുത്തശ്ശിയെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. 112 വയസ്സുള്ള ഈ മുത്തശ്ശി ഏഴ് വിവാഹമാണ് ഇതുവരെ കഴിച്ചത്.
സിതി ഹവ ഹുസിനെന്നാണ് ഈ മുത്തശ്ശിയുടെ പേര്. ഇവർക്ക് അഞ്ച് മക്കളും 19 പേരക്കുട്ടികളുമാണ് ഉള്ളത്. പേരക്കുട്ടികൾക്ക് 30 മക്കളും ഉണ്ട്. രക്ത സമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നുണ്ട്. അല്ലാതെ ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് പറയുന്നത്. മുത്തശ്ശിയുടെ സഹോദരങ്ങളിലും സുഹൃത്തക്കളിലും ഭൂരിഭാഗം മരിച്ചുകഴിഞ്ഞു.

എന്നാൽ 112 കാരിയായ ഈ മുത്തശ്ശി ഹാപ്പിയായി ജീവിക്കുകയാണ്, കെലന്തനിലെ തുമ്പത്തിലെ കമ്പുങ് കജാങ് സെബിദാങ്ങിലാണ് ഇവർ താമസിക്കുന്നത്. പ്രായം ഇത്രയായാലും തന്റെ കാര്യങ്ങളൊക്കെ ഇവർ തന്നെയാണ് നോക്കുന്നത്. ഒറ്റയ്ക്ക് നടക്കുകയും ചെയ്യും. പ്രായമാകുമ്പോൾ സാധാരണയായി ഉണ്ടാവാറുള്ള കാഴ്ച്ചക്കുറവും കേൾവിക്കുറവും പോലെയുള്ള പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത്.
തന്റെ ഈ ദീർഘായുസിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ ചോറ് കഴിക്കുമ്പോൾ വെള്ളം കുടിക്കാറില്ല എന്നാണ് ഈ മുത്തശ്ശി പറയുന്നത്. എന്നാൽ എന്താണ് ഈ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ആർക്കും അറിയില്ല.
സിതി ഹവയുടെ മക്കളിൽ 58 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവരാണ് ഉള്ളത്. ഇവരുടെ ഭർത്താക്കന്മാരിൽ ചിലർ മരിച്ചു പോയി ചിലർ ഒത്തുചേർന്ന് ജീവിക്കാൻ കഴിയാത്തത് കൊണ്ട് വിവാഹമോചനത്തിൽ എത്തി.
ഇപ്പോൾ ഇളയ മകന്റെയും മരുമകളുടെ കൂടെയുമാണ് താമസിക്കുന്നത്, അമ്മയെ കൊണ്ട് തങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്നാണ് ഇവർ പറയുന്നു. എല്ലാ കാര്യങ്ങളും അമ്മ തന്നെ ചെയ്യുമെന്നും പറയുന്നു ഇനി ഒരു വിവാഹം കൂടി കഴിക്കണമെന്നാണ് ഈ മുത്തശ്ശിയുടെ ആഗ്രഹം.. ഏഴ് വിവാഹം കഴിച്ചെങ്കിലും ഇനി ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഇനി ഒരു വിവാഹത്തിന് താൻ തയ്യാറാണെന്നാണ് ഈ മുത്തശ്ശി പറയുന്നത്.












Click it and Unblock the Notifications