വീട്ടിലല്ല, 8 അംഗ കുടുംബം 229 ദിവസമായി താമസിക്കുന്നത് ആഡംബര ഹോട്ടലിൽ; പ്രതിദിന വാടക എത്രയാണെന്നോ!
ചൈനയിലെ എട്ട് പേരടങ്ങുന്ന ഒരു കുടുംബമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കാരണം എന്താണെന്ന് വെച്ചാൽ സാധാരണ കുടുംബമായി എല്ലാവരും വീട്ടിലാണല്ലോ താമസിക്കാറുള്ളത്. പുറത്ത് പോകുമ്പോഴൊക്കെയായിരിക്കും ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുന്നത്.
എന്നാൽ കഴിഞ്ഞ 229 ദിവസമായി ഈ കുടുംബം ഹോട്ടലിൽ ആണ് കഴിയുന്നത്.. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും നന്യാങ് നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ച് വരികയാണ്.

അവിടെ പ്രതിദിനം കൊടുക്കുന്നത് 1,000 യുവാൻ (ഏകദേശം 11,000 രൂപ) ആണ്. എട്ട് പേരടങ്ങുന്ന കുടുംബം ഒരു സ്വീകരണ മുറിയും രണ്ട് റൂമകളുമുള്ള സ്യൂട്ട് പങ്കിടുന്നു. മുറിയുടെ വാടകയിൽ വൈദ്യുതി, വെള്ളം, പാർക്കിംഗ് എന്നിവയ്ക്കായൊന്നും കുടുംബം അധിക ചാർജ് നൽകേണ്ടതില്ല. കുടുംബം അവരുടെ ജീവിത രീതിയിൽ സംതൃപ്തരാണ്. ഇതുപോലെ ആഡംബരമായി ജീവിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്.
ഒരു സോഫയും ടിവിയും കസേരയും ഉള്ള ഒരു മുറി കുടുംബാംഗങ്ങൾ നിൽക്കുന്നതും വസ്ത്രങ്ങൾ, ഭക്ഷണം, വെള്ളം തുടങ്ങിയ ദൈനംദിന ജീവിത സാമഗ്രികളൊക്കെ കാണിക്കുന്നതുമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറൽ ആയത്.
'' ഇന്ന് ഞങ്ങൾ ഹോട്ടലിൽ താമസിക്കാൻ തുടങ്ങിയിട്ട് 229ാം ദിവസമാണ്, മുറിക്ക് പ്രതിദിനം 1000 യുവാൻ ചെലവാകും, എട്ട് പേരടങ്ങുന്ന ഞങ്ങളുടെ കുടുംബം വളരെ നന്നായി ജീവിക്കുന്നു, ഞങ്ങൾ സന്തോഷത്തിലാണ്, അതിനാൽ ജീവിതകാലം മുഴുവൻ ഒരു ഹോട്ടലിൽ താമസിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു,'', കുടുംബത്തിലെ ഒരു അംഗമായ മു സൂ പറഞ്ഞു. ദീർഘകാല വാടകയ്ക്ക് ഹോട്ടൽ അവർക്ക് പ്രത്യേക നിരക്ക് നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മറ്റൊരു വീഡിയോയിൽ തന്റെ കുടുംബത്തിന് ആറ് വസ്തുവകൾ ഉണ്ടെന്നും നല്ല സാമ്പത്തിക സ്ഥിതി ഉണ്ടെന്നും മു പറഞ്ഞു. ഈ ജീവിത രീതി പണം ലാഭിക്കാൻ സഹായിക്കുമെന്ന ഞാൻ കരുതുന്നില്ല. അത് എല്ലാം സൗകര്യപ്രദമാക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. ഇവിടെ ജീവിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. അത് കൊണ്ട് ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു ഹോട്ടലിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, "മു സ്റ്റാർ വീഡിയോയിൽ പറയുന്നു.












Click it and Unblock the Notifications