'ആൺ ഗൊറില്ല പ്രസവിച്ചു'; എല്ലാവരും അമ്പരന്നു; ഒടുവിൽ വൻ ട്വിസ്റ്റ്, ഇങ്ങനെയൊക്കെ സംഭവിക്കുമോ!
അസാധാരണമായ ഒരു സംഭവകഥ കേൾക്കാൻ നിങ്ങൾ തയ്യാറാണോ, എന്നാൽ വരൂ യുഎസിലെ ഒഹായോയിലെ കൊളംബസ് മൃഗശാലയിൽ നിന്നുമുള്ള ഹൃദയസ്പർശിയായ ആ അത്ഭുതപ്പെടുത്തുന്ന കഥ കേൾക്കാം. ഗൊറില്ലാ കുഞ്ഞിനെ മൂലയൂട്ടുന്ന 'ആൺ' ഗൊറില്ലയെ കണ്ടവരൊക്കെ ഞെട്ടി..
സുള്ളി എന്ന് പേരിലുള്ള ഗൊറില്ല അതിന്റെ കുഞ്ഞിനെ പരിപാലിക്കുന്ന ചിത്രം മൃഗലാശ പങ്കുവെച്ചിട്ടുണ്ട്. ഒരു പെൺ ഗൊറില്ല കുഞ്ഞാണ് ജനിച്ചത്. അപ്രതീക്ഷിതമായ ഈ ജനനനത്തിൽ എല്ലാവരും ആശ്ചര്യപ്പെട്ടുപോയി. കാരണം ആൺ ഗൊറില്ലയാണല്ലോ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ അവിടെയാണ് ആ ട്വിസ്റ്റ്.. കാരണം അത് ആൺ ഗൊറില്ലയായിരുന്നില്ല, മൃഗശാല അധികൃതർ ആൺ ഗൊറില്ല എന്ന് കരുതിയ ഗൊറില്ല പെൺ ഗൊറില്ലയായിരുന്നില്ല.

ഗൊറില്ലകൾ ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കുക അത്ര എളുപ്പമല്ല. ഏകദേശം എട്ട് വയസ്സുവരെ ആൺ ഗൊറില്ലയേയും പെൺ ഗൊറില്ലയേയും തിരിച്ചറിയുക എന്നത് എളുപ്പമല്ല. 12 വയസ്സ് കഴിയുമ്പോൾ ആൺ ഗൊറില്ല വലിപ്പം വെയ്ക്കും തലമുടികൾ എന്നിവ വികസിക്കും.
അതേസമയം ആൺ ഗൊറില്ല പ്രസവിച്ചു വെന്ന് കേട്ടപ്പോൾ എല്ലാവരും അമ്പരുന്നുപോയി. സംഭവത്തെക്കുറിച്ച് വ്യാപകമായി ചർച്ച നടക്കുകയും ചെയ്തു.
ഇന്ന് ഞങ്ങൾക്ക് നിങ്ങളോട് ഒരു കാര്യം പങ്കിടാൻ ഉണ്ട്. അരപ്രതീക്ഷിതമായി ഒരു പെൺ ഗൊറില്ല കുഞ്ഞ് ജനിച്ചതോടെ ഞങ്ങളുടെ കുടുംബം വലുതായി. എന്നാൽ അവിശ്വസിനീയമായ മറ്റൊരു കാര്യം ഇതാ..പുരുഷനാണെന്ന് വിശ്വസിച്ചിരുന്ന ഗൊറില്ല യഥാർത്ഥത്തിൽ പെണ്ണായിരുന്നു എന്നും മൃഗശാല അധികൃതർ പറഞ്ഞത്.
ഈ മഹത്തായ ജീവികളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ ആവേശകരമായ സംഭവം വെളിച്ചം വീശുന്നുവെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റെഡ് ലിസ്റ്റ് ഓഫ് ത്രെറ്റന്ഡ് സ്പീഷീസ് അനുസരിച്ച്, വനനശീകരണം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവയൊക്കെ കാരണം പടിഞ്ഞാറൻ താഴ്ന്ന പ്രദേശങ്ങളിലെ ഗൊറില്ലകൾ വന്യജീവികളിൽ വംശനാശഭീഷണി നേരിടുന്നു.
1956 ഡിസംബറിൽ ഒരു കുഞ്ഞ് ഗൊറില്ലയുടെ ജനനത്തെ സ്വാഗതം ചെയ്ത ലോകത്തിലെ ആദ്യത്തെ മൃഗശാലയാണ് കൊളംബസ് മൃഗശാല. അടുത്ത 67 വർഷക്കാലത്തേക്ക് ഞങ്ങൾ ഗൊറില്ല സംരക്ഷണത്തിന് സുപ്രധാന സംഭാവനകൾ നൽകുന്നത് തുടരുകയാണ്. ഹൃദയസ്പർശിയായ ഈ വാർത്ത പങ്കിടുന്നതിലൂടെ, ഈ അത്ഭുതകരമായ ജീവി വർഗത്തിന്റെ ഭാവി സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിൽ ഞങ്ങളോടൊപ്പം ചേരാൻ നിങ്ങളെ പ്രചോദിപ്പിക്കുമെന്ന് കരുതുന്നു എന്നും അധികൃതർ പറഞ്ഞു.












Click it and Unblock the Notifications