Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് വീടുകളിലായി 1. കോടി 15 ലക്ഷം രൂപയുടെ പുസ്തകങ്ങൾ; ഇതാണ് ആ പ്രൊഫസർ

പലതരം ശീലങ്ങളുള്ള മനുഷ്യമാരുണ്ട്. ചിലവർക്ക് വായന ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. എല്ലാ പുസ്തങ്ങളും വാങ്ങിച്ച് വായിക്കുന്ന ചിലരെങ്കിലും ഉണ്ടാവും. അത്തരത്തിൽ ഒരാളെ കുറിച്ചാണ് പറയുന്നത്. പശ്ചിമ ബം​ഗാളിലെ ചക്ദായിലാണ് പുസ്തകങ്ങളെ സ്നേഹിക്കുന്ന ഈ മനുഷ്യൻ. കൊൽക്കത്തയിൽ നടന്ന രാജ്യാനന്തര പുസ്തക മേള കാണാൻ പോയ ഇദ്ദേഹം വാങ്ങിയത് 3. 36 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ്.

യു ജി , പി ജി വിദ്യാർത്ഥികളെ ഇം​ഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്ന പ്രൊഫസർ ദേബാരത, തന്റെ വിദ്യാർത്ഥികൾക്കൊപ്പമാണ് പുസ്തക മേള കാണാൻ പോയത്. 12 ദിവസങ്ങളായി നടന്ന പുസ്തക മേളയിൽ 8 ദിവസവും അദ്ദേഹം പോയി. പോയപ്പോൾ‌ ഒക്കെയും ഇഷ്ടം പോലെ പുസ്തകങ്ങൾ വാങ്ങി.

Bookk

സത്യസന്ഥമായി പറഞ്ഞാൽ എത്ര പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ടാകും എന്ന് തനിക്ക് കൃത്യമായി അറിയില്ല എന്നാണ ദേബാരത പറയുന്നത്.
ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങുന്നത് വർഷങ്ങളായി ഉള്ള ശീലമാണെന്ന് അദ്ദേഹം പറയുന്നു. ഇതിനകം തന്നെ 14000 പുസ്തകങ്ങൾ ആണ് ഇദ്ദേഹത്തിന് ഉള്ളത്. ചക്ദയിലെയും റാണാഘട്ടിലേയും വീടുകളിലായി ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഉള്ളത്. പുതിയതും പഴയതുമായ പുസ്തകങ്ങൾ ശേഖരിക്കുന്ന പ്രദേശമായ കോളേജ് സ്ട്രീറ്റിൽ പതിവായി പോകാറുണ്ട്. വർഷം മുഴുവൻ പണം സ്വരൂപിച്ച ശേഷം എസ്സാ വർഷവും പുസ്തക മേളയ്ക്ക് കാത്തിരിക്കാറുണ്ട് അദ്ദേഹം പറ‍ഞ്ഞു.

കോളേജ് സ്ട്രീറ്റിൽ പുസ്തകങ്ങൾക്കിടയിൽ മണിക്കൂറുകൾ ചെലവഴിക്കുന്നത് തനിക്ക് പ്രിയപ്പെട്ട കാര്യമാണെന്നും കൊൽക്കത്ത, ഡൽഹി. മുംബൈ മറ്റ് മെട്രോ ന​ഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രസാധകർ തന്റെ സുഹൃത്തുക്കളാണ്, പുതിയതും അപൂർവവുമായ പുസ്തകങ്ങൾ സ്വന്തമാക്കാനും പുതിയ എഴുത്തുകാരെ കണ്ടെത്താനും അവർ തന്നെ സഹായിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+