3 വയസ്സുകാരിയുടെ മാല മോഷ്ടിച്ചു; പിന്നീട് പശ്ചാത്താപം; 52,500 കുട്ടിയുടെ വീട്ടിൽ വെച്ച് കള്ളൻ, ഒരു കത്തും..
പാലക്കാട്: സഹാചര്യം ആണ് മനുഷ്യനെ കള്ളനാക്കുന്നത് എന്നൊക്കെ പറഞ്ഞ് കേട്ടിട്ടില്ലേ. ചില ആളുകളുടെ കാര്യത്തിൽ അത് സത്യമാകാറുണ്ട്. ഒരിക്കലും മറ്റുള്ള ആളുകളുടെ സാധനങ്ങൾ മോഷ്ടിക്കണം എന്ന ചിന്ത ഉണ്ടായിട്ടല്ല, ഗതികെട്ട അവസരത്തിൽ മോഷണം നടത്തുന്ന ആളുകളുണ്ട്.
അത്തരത്തിൽ ഒരു മോഷണം നടത്തുകയും പിന്നീട് താൻ ചെയ്ത പ്രവൃത്തി ശരിയല്ലെന്ന് തോന്നുകയും ചെയ്ത ഒരു ആളെ കുറിച്ചാണ് പറയുന്നത്. പണത്തിന്റെ ആവശ്യം കൊണ്ട് ആകാം ഇയാൾ മോഷണം നടത്തി.

എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. എന്ത് ചെയ്തിട്ടും ഒരു സമാധാനം കിട്ടിയില്ല. അങ്ങനെയാണ് ഇയാൾ മോഷ്ടിച്ച മാല തിരിച്ച് വെയ്ക്കാൻ തീരുമാനിച്ചത്. എന്താണ് സംഭവം എന്ന് വിശദമായി അറിയാം.
കുമാരനെല്ലൂരിൽ നിന്നാണ് മൂന്ന് വയസ്സുകാരിയുടെ ഒന്നേകാൽ പവന്റെ മാല ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കുമാരനെല്ലൂർ എ ജെ ബി സ്കൂളിന് സമീപം താമസിക്കുന്ന മുണ്ട്രേട്ട് കുഞ്ഞാന്റെ ചെറുമകൾ ഹവ്വയുടെ ഒന്നേകാൽ പവന്റെ സ്വർണ മാല കഴിഞ്ഞ 19ാം തിയതി ആയിരുന്നു നഷ്ടമായത്. കുട്ടിയെ രാവിലെ കുളിപ്പിച്ച ശേഷം വസ്ത്രം മാറ്റുമ്പോഴൊക്കെ മാല കഴുത്തിൽ ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.
റോഡിന് അരികിലാണ് ഇവരുടെ വീട്. മാല നഷ്ടമായതോടെ വീട്ടുകാർ എല്ലായിടത്തും തിരഞ്ഞുനോക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു കുറിപ്പും പണവും കണ്ടെത്തിയത്.
മാല മോഷ്ടിച്ച കള്ളന് പശ്ചാത്താപം തോന്നി മാല വിറ്റ് കിട്ടിയ പണം കൊണ്ടുവെയ്ക്കുകയായിരുന്നു. ക്ഷമാപണ കുറിപ്പും മാല വിറ്റ് കിട്ടിയ 52,500 രൂപയും വീടിനു പിറകിലെ വർക്ക് ഏരിയയിൽ വച്ച് ശേഷം കള്ളൻ അവിടെ നിന്ന് പോയി.
മാല എടുത്ത് വിറ്റുവെന്നും നിങ്ങൾ അത് തിരയുന്നത് കണ്ടശേഷം മനസമാധാനം നഷ്ടം ആയെന്നും കുറിപ്പിൽ പറയുന്നു. മാല വിറ്റ് കിട്ടിയ മുഴുവൻ തുകയും ഇതോടൊപ്പം വെയ്ക്കുന്നുവെന്നും മനസ്സറിഞ്ഞ് ക്ഷമിക്കണമെന്നും മോഷ്ടാവ് കത്തിൽ പറയുന്നു. മോഷണത്തിന് ശേഷം മനസമാധാനം ഇല്ലായിരുന്നു എന്നും കള്ളൻ കത്തിൽ എഴുതി. കള്ളന്റെ കത്ത് വ്യപകമായി പ്രചരിക്കുന്നുണ്ട്.
ഒരുപക്ഷേ അത്രയും അത്യവശ്യം വന്നപ്പോൾ ഗതികെട്ട സമയത്ത് ആയിരിക്കാം ഇയാൾ മോഷ്ടിച്ച് പോയത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്












Click it and Unblock the Notifications