ഇഷ്ട ഭക്ഷണം ടോയ്ലറ്റ് പേപ്പർ, ദിവസവും കഴിക്കുന്നത് 4 റോൾ പേപ്പർ; യുവതിയുടെ വിചിത്ര സ്വഭാവം.. കാരണം ഇത്
വ്യത്യസ്തമായ പല കാര്യങ്ങളും ചെയ്യുന്ന ആളുകളുണ്ട്. ചിലത് വ്യത്യസ്തം എന്നുമാത്രമല്ല വിചിത്രവും കൂടിയാണ്. മണ്ണ് തിന്നു ആളുകളും, അരി തിന്നുന്ന ആളുകളും, കുപ്പിച്ചില്ല് കടിച്ച് പൊട്ടിക്കുന്ന ആളുകളേയുമൊക്കെ നമ്മൾ കണ്ടുകാണും, അതുമല്ലെങ്കിൽ കേൾക്കുകയുമെങ്കിലും ചെയ്ത് കാണും.
എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾ ശരിക്കും ഒന്ന് ഞെട്ടിപ്പോകും. അതെ വളരെ വിചിത്രമായ സ്വഭാവമാണ് ഈ യുവതിയുടേത്.. നമുക്ക് കേൾക്കുമ്പോൾ വെറുപ്പൊക്കെ തോന്നും, പക്ഷേ ഈ യുവതിയെ സംബന്ധിച്ച് ഇത് വളരെ സന്തോഷമുള്ള കാര്യമാണ്.

ഇവർ അമേരിക്കക്കാരിയാണ് പേര് സക്കിന. ടോയ്ലറ്റ് പേപ്പർ കഴിക്കാനാണ് ഈ യുവതിക്ക് ഇഷ്ടം. അമേരിക്കയിലെ കേബിൾ ടെലിവിഷൻ ചാനലിലെ മൈ സ്രേയ്ഞ്ച് അഡിക്ഷൻ, സ്റ്റിൽ അഡിക്റ്റഡ് എന്ന ഷോയിലാണ് സക്കിന തന്റെ ഈ സ്വഭാത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
രാവിലെ എഴുന്നേറ്റാൽ സക്കിന ആദ്യം ചെയ്യുന്ന കാര്യം ടോയ്ലറ്റ് പേപ്പർ ഭക്ഷിക്കുക എന്നത് തന്നെയാണ്. ഏറ്റവും ഇഷ്ടപ്പെട്ട സ്നാക്സും ഈ ടോയ്ലറ്റ് പേപ്പർ തന്നെയാണ്. നാല് റോൾ ടോയ്ലറ്റ് പേപ്പർ ആണ് ഈ യുവതി ഒരു ദിവസം കഴിക്കുന്നത്. ഇതുവരെ ഇവർ കഴിച്ച ടോയ്ലറ്റ് പേപ്പർ എത്രയാണെന്ന് കേട്ടാൽ അമ്പരന്ന് പോകും. 20 വർഷത്തിനിടെ 6350.29 കിലോയോളം ടോയ്ലറ്റ് പേപ്പർ ആണ് യുവതി കഴിച്ചത്. രണ്ട് ലക്ഷിത്തേറെ രൂപ ചെലവാകുന്നുണ്ട് വർഷന്തോറും.
എന്നാൽ ഈ ചെലവൊന്നും ഇവർക്ക് പ്രശ്നമല്ല. അത്രയ്ക്കും ഇഷ്ടമാണ് ടോയ്ലറ്റ് പേപ്പർ. അത് കഴിക്കുമ്പോൾ ഉള്ള ശബ്ദവും സകിനക്ക് വളരെ ഇഷ്ടമാണ്. മറ്റുള്ളവർക്ക് ടോയ്ലറ്റ് പേപ്പർ കഴിക്കുന്നത് കാണുമ്പോൾ ആകെ അത്ഭുതമാണെന്നും എന്നാൽ തനിക്ക് ടോയ്ലറ്റ് പേപ്പർ എന്ന് കേൾക്കുമ്പോഴെ വായിൽ വെള്ളം വരുന്നുവെന്നുമാണ് യുവതി പറഞ്ഞത്.
പിക്ക എന്ന ഈറ്റിംഗ് ഡിസോഡർ കാരണമാണ് സക്കിനയ്ക്ക് ടോയ്ലറ്റ് പേപ്പറിനോട് ഇത്ര ഇഷ്ടം തോന്നുന്നത് എന്നാണ് കണ്ടെത്തിയത്. ഇതുപോലെ ചളി, മണ്ണ്, മുടി തുടങ്ങിയ വസ്തുക്കളോടും താല്പര്യം തോന്നുവരുണ്ട്. കുട്ടികളിലും ഹർഭിണികളിലും മറ്റ് ശാരീരിക മാനസിക വൈകല്യങ്ങൾ ഉള്ളവരിലുമാണ് ഈ അവസ്ഥ സാധാരണ കണ്ടുവരാറുള്ളത്. ശരീരത്തെ വളരെ മോശമായി ബാധിക്കുന്ന വസ്തുക്കൾ വരെ കഴിക്കുന്നവരുണ്ട്.
അതേസമയം ടോയ്ലറ്റ് പേപ്പർ തിന്നുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് പറയുന്നത്. ദഹന വ്യവസ്ഥയെ ഇത് ബാധിച്ചേക്കാം, അതുപോലെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം എന്നാണ് പറയുന്നത്.












Click it and Unblock the Notifications