60 വർഷമായി ഉറങ്ങാത്ത മനുഷ്യൻ; സത്യം തേടിയിറങ്ങിയ യൂട്യൂബറും ഞെട്ടി!
ഒരു ദിവസത്തെ ക്ഷീണം മുഴുവൻ നമ്മൾ തീർക്കുന്നത് ഉറങ്ങിയാണ്. എല്ലാ ജോലിയും കഴിഞ്ഞ് ഉറങ്ങുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെത്തന്നെയല്ലേ.. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനുമൊക്കെ ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്.
ഉറങ്ങാതെ ഇരിക്കുന്ന അവസ്ഥ ചിന്തിക്കാൻ കൂടി വയ്യ. അപ്പോൾ 60 വർഷമായി ഉറങ്ങാത്ത ഒരു മനുഷ്യൻ ഉണ്ടെന്ന് പറഞ്ഞാലോ? നിങ്ങൾ ശരിക്കും ഞെട്ടില്ലേ? എന്നാൽ അങ്ങനെയൊരു മനുഷ്യനുണ്ട്. 80 വയസ്സുള്ള ഇദ്ദേഹം 60 വർഷമായി ഉറങ്ങിയിട്ടില്ല. ഇപ്പോഴും അദ്ദേഹത്തിന് ഉറങ്ങാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നത്.

pc: screengrab from Frew Binsky's Youtube
വിയറ്റ്‌നാമിൽ നിന്നുള്ള തായ് എൻഗോക്ക് എന്ന ആളാണ് 60 വർഷമായി ഉറങ്ങാതെ കഴിയുന്നത്. ഇദ്ദേഹത്തിന് ചെറുപ്പകാലത്ത് ഒരു പനി വന്നിരുന്നു. ഇതിന് ശേഷമാണ് ഉറങ്ങാൻ കഴിയാത്തത് എന്നാണ് പറയുന്നത്. എൻഗോക്കിന്റെ കുടുംബവും സുഹൃത്തുക്കളും അയൽക്കാരും അദ്ദേഹം ഉറങ്ങുന്നത് കണ്ടിട്ടില്ല.
നിരവധി മെഡിക്കൽ പ്രൊഫഷണലുകൾ അദ്ദേഹത്തിന്റെ അവസ്ഥ പരിശോധിച്ചതായി പറയുന്നുണ്ടെങ്കിലും അദ്ദേഹം ഉറങ്ങിയോ ഇല്ലയോ എന്ന് വ്യക്തമായി മനസ്സിലാക്കാൻ അവർക്കും കഴിഞ്ഞിട്ടില്ല. അദ്ദേഹം സ്ഥിരമായി ഉറക്കമില്ലാത്ത ഒരു അവസ്ഥയിലാണ് എന്നാണ് കരുതുന്നത്. എന്തായാലും ഉറക്കമില്ലായ്മ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടില്ല.
എൻഗോക്കിന്റെ അവസ്ഥയെക്കുറിച്ച് അറിയാനായി യൂട്യൂബർ ഡ്രൂ ബിൻസ്‌കി അദ്ദേഹത്തിന്റെ കൂടെ ഒരു ദിവസം ചെലവിട്ടു. 'ഞാൻ തായ് എൻഗോക്കിനെക്കുറിച്ച് വളരെ വർഷങ്ങൾക്ക് മുമ്പാണ് കേട്ടത്, അദ്ദേഹത്തിന്റെ സ്ഥലം ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ കണ്ടെത്താൻ കഴിയുമോയെന്ന് എനിക്കറിയില്ലായിരുന്നു, ഡ്രൂ പറയുന്നു.
1962 മുതൽ താൻ ഒന്ന് കണ്ണടച്ച് ഉറങ്ങുക പോലും ചെയ്തിട്ടില്ലെന്ന് എൻഗോക്ക് അവകാശപ്പെടുന്നു (എന്റെ അച്ഛൻ ജനിച്ച വർഷം )! ചിലർ ഇത് യുദ്ധത്തിൽ നിന്നുള്ള പി ടി എസ് ഡി ആണെന്ന് കരുതുന്നു, മറ്റുള്ളവർ അദ്ദേഹത്തിന് വളരെ അപൂർവമായ രോഗാവസ്ഥയുണ്ടെന്ന് വിശ്വസിക്കുന്നു, എന്തുതന്നെയായാലും, ഞാൻ അരിസോണയിൽ നിന്ന് ദക്ഷിണ വിയറ്റ്‌നാമിലെ ഒരു ചെറിയ ഗ്രാമത്തിലേക്ക് എത്താൻ 2 ദിവസം യാത്ര ചെയ്തു.
അദ്ദേഹത്തെ കണ്ടെത്തുക, രാത്രി മുഴുവൻ അദ്ദേഹത്തിനോടൊപ്പം ഉണർന്നിരിക്കുക, അദ്ദേഹം ഉറങ്ങുന്നില്ല എന്നത് സത്യമാണോ എന്ന് നോക്കുക,' എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ഡ്രൂ പറഞ്ഞു.
ഒരു രാത്രി മുഴുവൻ എൻഗോക്കിനൊപ്പം അദ്ദേഹം ചെലവിട്ടു, പുലർച്ചെ നാല് മണിക്ക് ഉറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റെല്ലാവരെയും പോലെയും ഉറങ്ങണമെന്ന് എൻഗോക്കിന് ആഗ്രഹം ഉണ്ടെങ്കിലും അദ്ദേഹത്തിന് അത് സാധിക്കുന്നില്ല.












Click it and Unblock the Notifications