വിവാഹമോചനത്തിനായി കോടതി കയറിയിറങ്ങാൻ തുടങ്ങിയിട്ട് 27 വർഷം; 89 കാരന് നിരാശ
ഒരുമിച്ച് മുന്നോട്ട് പോകില്ലെന്ന് ഉറപ്പായാൽ ആ ബന്ധം വേർപ്പെടുത്തുക എന്നതാവും നല്ല തീരുമാനം. ഇവിടെ അറുപത് വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാൻ 27 വർഷമായി കോടതി കയറി ഇറങ്ങുകയാണ് ഒരു 89 വയസ്സുകാരൻ. അവസാന പ്രതീക്ഷയായിരുന്ന സുപ്രീംകോടതിയും അദ്ദേഹത്തെ കൈവിട്ടു.
വിവാഹ മോചനം അനുവദിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. ഭാര്യയുടെ വാദം കേട്ടശേഷമായിരുന്നു തീരുമാനം. നിർമൽ സിംഗ് പനേസർ എന്ന ആളാണ് വിവാഹമോചനം തേടി വർഷങ്ങളായി കോടതികളിൽ കയറിഇറങ്ങുന്നത്.

1963ൽ ആണ് നിർമൽ സിംഗ് വിവാഹിതനാവുന്നത്. എന്നാൽ 1984 മുതൽ പ്രശ്നങ്ങൾ തുടങ്ങി. ഇന്ത്യൻ വ്യോമ സേനയിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1984 ൽ ആയിരുന്നു അദ്ദേഹത്തിന് ചെന്നൈയിലേക്ക് സ്ഥാലം മാറ്റം കിട്ടുന്നത്. പക്ഷേ ഭാര്യ കൂടെ പോകാൻ സമ്മതിച്ചില്ല.
1996 ൽ ആണ് അദ്ദേഹം വിവാഹമോചനം തേടുന്നത്. വിവിധ കാരണങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ച് 2000ൽ വിവാഹ മോചനം അനുവദിച്ചതാണ്. എന്നാൽ ഭാര്യ അപ്പീൽ നൽകി. പിന്നാലെ വിവാഹ മോചനം റദ്ദാക്കി. നിർമൽ സിങിന്റെ ഭാര്യ പരംജിത് കൗറിന് ഇപ്പോൾ 82 വയസ്സാണ്.
അങ്ങനെ പല കോടതികൾ കയറി സുപ്രീംകോടതിയിലെത്തി, അപ്പോഴേക്കും 20 വർഷത്തോളം കാലം ആവുകയും ചെയ്തു. സുപ്രീംകോടതിയും വിവാഹ മോചനം നിരസിക്കുകയായിരുന്നു,
ഇന്ത്യൻ സമൂഹത്തിൽ വിവാഹം ഇപ്പോവും പരിശുദ്ധവും ആത്മീയവും ഭാര്യാ - ഭർത്താക്കന്മാർക്ക് ഇടയിലുള്ള വൈകാരികമായ ജീവിത ബന്ധവുമാണ് എന്നാണ് വ്യാഴാഴ്ച പ്രസ്താവിച്ച വിധിയിൽ കോടതി പറഞ്ഞത്.
വിവാഹ മോചിതയെന്ന അനിശ്ചിതത്വം അനുഭവിക്കുന്ന അവസ്ഥയിൽ മരിക്കേണ്ട അവസ്ഥ വരുരുത് എന്ന് ആഗ്രഹിക്കുന്ന പരംജിത് കൗറിനോടുള്ള അനീതിയാവും വിവാഹ മോചന അനുമതി എന്നും കോടികി വിധി വ്യക്തമാക്കുന്നു.
പരിശുദ്ധമായ തങ്ങളുടെ ബന്ധത്തോടുള്ള ബഹുമാനം നിലനിർത്താൻ താൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ഭർത്താവിന്റെ വാർധക്യ കാലത്ത് ഭർത്താവിനെ പരിചരിക്കാൻ തയ്യാറാണെന്നും പരംജിത് കോടതിയെ അറിയിച്ചിട്ടുണ്ട്. ദമ്പതികൾക്ക് 3 മക്കളുണ്ട്.












Click it and Unblock the Notifications