106 ഏക്കറിൽ നിറയെ മാരക വിഷമുള്ള പാമ്പ്; മനുഷ്യർ കയറാൻ ഭയക്കുന്ന, മരണം ഒളിഞ്ഞിരിക്കുന്ന ദ്വീപ്
ഒരു ദ്വീപിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. 106 ഏക്കറിൽ പരന്നുകിടക്കുന്ന ദ്വീപ്, പേര് ഇൽഹി ഡി ക്യൂമാഡ. ബ്രീസിയിലെ സവാ പോളയിൽ നിന്ന് ഏതാനും മൈലുകൾക്ക് അകലെ ആണ് ഈ ദ്വീപ്. പുറമേനിന്ന് കാണാൻ വളരെ മനോഹരമാണ് ഈ ദ്വീപ്. ഒരുകാലത്ത് ഇവിടെ ജനവാസം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ ദ്വീപിൽ മനുഷ്യരാരും താമസിക്കുന്നില്ല. ഭയം കാരണം ഇവിടെ വരാൻ പോലും മടിക്കുകയാണ്.
കാരണം ഇത് പാമ്പുകളുടെ ദ്വീപാണ്. അതെ മാരക വിഷമുള്ള നാല് ലക്ഷത്തോളം പാമ്പുകളാണ് ഈ ദ്വീപിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മാരക വിഷമുള്ള കുന്തത്തലയൻ ഉൾപ്പെടെയുള്ള പാമ്പുകൾ ഇവിടെയുണ്ട്.

പാമ്പുകളുടെ കടിയേൽക്കാതെ ഈ ദ്വീപിലൂടെ സഞ്ചരിക്കുക എന്നത് വിചാരിക്കുന്നത്ര എളുപ്പമല്ല. കാരണം ഓരോ ചതുരശ്ര മീറ്ററിലും രണ്ട് മുതൽ അഞ്ച് വരെ പാമ്പുകളാണ് ഉള്ളത്. അതായത് കാലു കുത്തന്നിടത്തെല്ലാം പാമ്പുകൾ ഉള്ള അവസ്ഥ.
pc: Screengrab
എന്തുകൊണ്ടാണ് ഈ ദ്വീപിൽ ഇത്രയധികം പാമ്പുകൾ ഉണ്ടാവാൻ കാരണം എന്നതിന് ഉള്ള ഉത്തരം ഇനിയും വ്യക്തമല്ല. പലരും പല കാരണങ്ങളാണ് പറയുന്നത്. ഏകദേശം 11,000 വർഷങ്ങൾക്ക് മുമ്പ്, എർലി ഹോളോസീൻ എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിൽ, മഞ്ഞ് പിണ്ഡം ക്ഷയിക്കുകയും തീരദേശ ഐസ് അരുവികൾ പൊട്ടിപ്പോകുകയും ചെയ്തതുവെന്നും ഇതിന്റെ ഫലമായി ആഗോള സമുദ്രനിരപ്പ് 60 മീറ്ററോളം ഉയർന്നുവെന്നും പറയുന്നു. ഈ ഉയർച്ച ഇൽഹ ഡ ക്യൂമാഡ ഗ്രാൻഡെയെ ബ്രസീലിലെ മെയിൻലാൻഡിൽ നിന്ന് വേർപെടുത്തുകയായിരുന്നു.
വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപായി ഇൽഹ ഡ ക്യൂമാഡ ഗ്രാൻഡെ മാറുകയും ദ്വീപിൽ പെട്ട പാമ്പുകൾ ആ പ്രദേശവുമായി ഇണങ്ങിച്ചേരുകയും ചെയ്തു. മെല്ലെ മെല്ലെ പാമ്പകളുടെ എണ്ണം വർധിക്കുകയും ഇത് പാമ്പുകളുടെ ദ്വീപായി മാറുകയും ചെയ്തു.
അതേസമയം, ഈ ദ്വീപിനകത്ത് കൊള്ളക്കാർ വിലപിടിപ്പുള്ള സാധനങ്ങൾ കുഴിച്ചിട്ടുണ്ടെന്നും അത് കണ്ടെത്തുന്നതിൽ നിന്ന് ആളുകളെ വിലക്കാൻ വേണ്ടിയുള്ള കൊള്ളക്കാരുടെ തന്ത്രത്തിന്റെ അനന്തരഫലമായാണ് ഇൽഹ ഡ ക്യൂമാഡ ഗ്രാൻഡെയിൽ പാമ്പുകൾ ഉണ്ടായത് എന്നാണ് ഒരു പഴയ ബ്രസീലിയൻ കഥ സൂചിപ്പിക്കുന്നത് .












Click it and Unblock the Notifications