Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി കോർപ്പറേറ്റ് കമ്പനിയിൽ, വൈകുന്നേരം തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കൽ;വ്യത്യസ്തയായ ഒരു പെൺകുട്ടി

ജീവിതത്തിലെ ഓട്ടത്തിനിടയിൽ പലപ്പോഴും ആ​ഗ്രഹത്തിന് അനുസരിച്ച് ജീവിക്കാൻ സാധിച്ചില്ലെന്ന നിരാശയിൽ കഴിയുന്ന എത്രയോ മനുഷ്യന്മാരുണ്ട്. ആ​ഗ്രഹത്തിന് പിന്നാലെ പോയാൽ ജീവിക്കാൻ ആവശ്യമായ പണം കിട്ടില്ല എന്നത് കാെണ്ട് മാത്രം ആ​ഗ്രഹങ്ങൾ മാറ്റി വെയ്ക്കുന്ന ആളുകൾക്കിടയിൽ വ്യത്യസ്തയാവുകയാണ് ഈ യുവതി.

ഒരു ഹെൽത്ത് കെയർ കമ്പനിയിലെ ജീവനക്കാരിയാണ് ധ്രുവി പഞ്ചൽ. നല്ല ശമ്പളമുള്ള ജോലിയും ആണ്, എന്നാൽ ശനിയാഴ്ച വൈകുന്നേരം റോഡ് അരികിൽ തന്റെ തട്ടുകടയിൽ ഈ യുവതി ഉണ്ടാവും. രുചികരമായ മാക്രോണിയും ചീസും മറ്റ് തരത്തിലുള്ള പാസ്ത വിഭവങ്ങളും പാകം ചെയ്യുന്ന പാഞ്ചലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെറൽ ആണ്. അവളുടെ കഥ കേട്ടവരൊക്കെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ഇ പെൺകുട്ടിയെ കുറിച്ച് വിശദമായി അറിയാം.

Viral

ഇൻസ്റ്റാഗ്രാം ഉപയോക്താവ് യോഗേഷ് ജിവ്‌റാനി ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പഞ്ചൽ തന്റെ റോഡരികിലെ ഭക്ഷണശാലയ്ക്ക് പിന്നിൽ നിൽക്കുന്നത് നിങ്ങൾക്ക് കാണാം. പഞ്ചൽ ബി.ഫാർമ പഠിച്ചിട്ടുണ്ടെന്നും സൈഡസിൽ ജോലി ചെയ്യുന്നുണ്ടെന്നും പോസ്റ്റിന്റെ അടിക്കുറിപ്പിൽ ജീവ്‌റാണി അറിയിച്ചു. എന്നാൽ പാചകത്തോടുള്ള അവളുടെ ഇഷ്ടം പിന്തുടരാൻ അവൾ ആഗ്രഹിച്ചു, അങ്ങനെയാണ് ഫുഡ് സ്റ്റാൾ തുടങ്ങുന്നത്.

"തന്റെ ജോലിക്കൊപ്പം, ആളുകൾ ഒത്തുകൂടുന്ന സ്ഥലത്ത് ഭക്ഷണത്തിന്റെ ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാൻ അവൾ തീരുമാനിച്ചു. അവളുടെ മെനുവിൽ അവൾ പാസ്തയും മക്രോണിയും ഉൾപ്പെടുത്തി, അത് പലപ്പോഴും യുവാക്കൾ ഇഷ്ടപ്പെടുന്നു."

"ശനിയാഴ്‌ച ജോലി കഴിഞ്ഞ് വീട്ടിലെത്തി അവൾ ബിസിനസ്സിനായി തയ്യാറെടുക്കാൻ തുടങ്ങുന്നു, വൈകുന്നേരം 6:30 ന് അഹമ്മദാബാദിലെ സെപ്റ്റ് ഖാവ് ഗലിയിൽ എത്തുകയും അവിടെ പാസ്തയും മക്രോണിയും ഉണ്ടാക്കുികയും ചെയ്യുന്നു. ഈ ജോലി തന്റെ ആ​ഗ്രഹം നിറവേറ്റുന്നുവെന്നാണ് ധ്രുവി പാഞ്ചൽ പറയുന്നത്. തന്റെ ആ​ഗ്രഹത്തിനൊപ്പം ആളുകൾക്ക് രുചികരമായ ഇത്തരം ഭക്ഷണം നൽകുമ്പോൾ തനിക്ക് സംതൃപ്തി ലഭിക്കുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

ഈ പോസ്റ്റ് സെപ്റ്റംബർ 18-ന് ഷെയർ ചെയ്യുകയും 5,000-ത്തിലധികം വ്യൂസ് ലഭിക്കുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ജീവിതം ഇത് പോലെ കൊണ്ടുപോയാൽ ന്ത് രസമായിരിക്കും എന്നാണ് കമന്റുകളിൽ ഭൂരി ഭാ​ഗവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+