Get Updates
Get notified of breaking news, exclusive insights, and must-see stories!

30 വയസ്സുവരെ ഓലപ്പുരയിൽ,7 അംഗങ്ങൾ; ഇന്ന് സ്വപ്‌നസമാനമായ ജീവിതം; അനുഭവം പങ്കിട്ട് സർക്കാർ ഉദ്യോഗസ്ഥൻ

ജീവിതത്തിൽ പരിശ്രമിച്ചാൽ വിജയം നേടാൻ സാധിക്കും എന്നതിന്റെ ഉദാഹരണങ്ങൾ നമ്മൾ ഒരുപാട് കണ്ടുകാണും. പലരുടേയും ജീവിതം മറ്റ് പലർക്കും മുന്നോട്ട് പോകാനുള്ള ഊർജം നൽകുന്നു. അത്തരത്തിൽ ജീവിതത്തിൽ വിജയം നേടിയ ഒരു സർക്കാർ ഉദ്യോഗസ്ഥനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

ഓലമേഞ്ഞ കുടിലിലെ കഷ്ടപ്പാടിൽ നിന്ന് ഇന്ന് അദ്ദേഹം സ്വപ്‌ന സമാനമായ ജീവിതത്തിലാണ് എത്തിനിൽക്കുന്നത്. താൻ കടന്നുവന്ന വഴികളെക്കുറിച്ചാണ് നെല്ലിയപ്പൻ ബി പറയുന്നത്. നാഗാലാൻഡ് മുഖ്യമന്ത്രി നെഫിയു റിയോയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറാണ് നെല്ലയപ്പൻ ബി.

home

അടുത്തിടെയാണ് തന്റെ ജീവിതകഥ നെല്ലിയപ്പൻ പങ്കുവെച്ച്. അദ്ദേഹത്തിന്റെ കഥ സോഷ്യൽമീഡിയ ഏറ്റെടുത്തു.എക്സിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്

താൻ 7 അം​ഗങ്ങളുമായി ഒരു ഒറ്റമുറി ഓല മേഞ്ഞ വീട്ടിൽ എങ്ങനെ താമസിച്ചുവെന്നും വിദ്യാഭ്യാസവും നിശ്ചയദാർഢ്യവും കഠിനാധ്വാനവും ജീവിതത്തിൽ വിജയം നേടാൻ സഹായിച്ചതെങ്ങനെയാണ് എന്നും അദ്ദേഹം പങ്കിട്ടു.

"ഞാൻ 30 വയസ്സ് വരെ എന്റെ മാതാപിതാക്കൾക്കും 4 സഹോദരങ്ങൾക്കുമൊപ്പം ഈ ഒറ്റമുറി ഓല മേഞ്ഞ വീട്ടിൽ (അന്ന് തെങ്ങിൻ ഇല മേൽക്കൂരയിൽ) താമസിച്ചു. വിദ്യാഭ്യാസം, അർപ്പണബോധം, കഠിനാധ്വാനം എന്നിവയിലൂടെ ഇന്നത്തെ നിലയിൽ എത്താൻ കഴിഞ്ഞത് അനുഗ്രഹീതമാണ്," നെല്ലയപ്പൻ തന്റെ ഓട് മേഞ്ഞ വീടിന്റെയും പുതിയ വീടിന്റെയും ചിത്രങ്ങൾ പങ്കിട്ടു.

നെല്ലിയപ്പന്റെ പോസ്റ്റിന് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്. "അഭിനന്ദനങ്ങൾ. ശരിയാണ്. വിദ്യാഭ്യാസവും അർപ്പണബോധവും കഠിനാധ്വാനവുമാണ് പ്രധാനം. ," ഒരു ഉപയോക്താവ് എഴുതി. "നിങ്ങളുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും സല്യൂട്ട്" എന്ന് മറ്റൊരാൾ പറഞ്ഞു.

" മറ്റേത് സൗകര്യം ഇല്ലെങ്കിലും, വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിനുള്ള യഥാർത്ഥ മാർഗമാണ്," മൂന്നാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടു. "നിങ്ങൾ മഹാനാണ് സർ. സാധാരണ വിജയിച്ചവർ അവരുടെ ഭൂതകാലം മറയ്ക്കുന്നു, എന്നാൽ നിങ്ങളുടെ മാതാപിതാക്കളുടെ വീടിന്റെ ചിത്രം പങ്കിടുന്നത് നിങ്ങളുടെ എളിമയാണ്. "നിങ്ങളുടെ ഭൂതകാലം ഒരിക്കലും മറക്കരുത്" എന്നത് എല്ലാവർക്കും ഒരു വലിയ പാഠമാണ്, മറ്റൊരാൽ കൂട്ടിച്ചേർത്തു.

"ഇത് വളരെ പ്രചോദനകരമാണ്, സർ! കൂടാതെ, നിങ്ങൾക്ക് മനോഹരമായ ഒരു വീട് ലഭിച്ചു," ഒരു ഉപയോക്താവ് എഴുതി. അതിനിടെ, തന്റെ പുതിയ വീടിനായി ഭവനവായ്പ എടുത്തതായും നെല്ലയപ്പൻ അഭിപ്രായങ്ങളിൽ വെളിപ്പെടുത്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+